logo

മധുബാല മലയാളത്തിലേക്ക് തിരിച്ചെത്തുന്നു "എന്നിട്ട് അവസാനം" ചിത്രത്തി​ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Published at Nov 2, 2020 11:14 AM മധുബാല മലയാളത്തിലേക്ക് തിരിച്ചെത്തുന്നു

മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത സിനിമയാണ് യോദ്ധ .മോഹന്‍ലാലിന്റെ നായികയായി യോദ്ധയിലൂടെ മലയാളി പ്രേക്ഷകരുടെയും പ്രിയങ്കരിയായി മാറിയ നടി മധുബാല വീണ്ടും മലയാള ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുന്നു.

വികൃതി എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അന്ന ബെന്‍, അര്‍ജ്ജുന്‍ അശോകന്‍, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എംസി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "എന്നിട്ട് അവസാനം" എന്ന ചിത്രത്തിലാണ് മധുബാല വീണ്ടും എത്തുന്നത്.


"എന്നിട്ട് അവസാനം" എന്ന ചിത്രത്തി​ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ യുവ താരങ്ങളായ ഫഹദ് ഫാസില്‍, ടോവിനോ തോമസ്സ് തങ്ങളുടെ ഫേസ്ബുക്ക്​ പേജിലൂടെ ഇന്ന് പുറത്തിറക്കി.

എ ജെ ജെ സിനിമാസിന്റെ ബാനറിൽ ആനന്ദ് ജയരാജ് ജൂനിയറും ജോബിൻ ജോയിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.സുഷിൻ ശ്യാം സംഗീതം നിർവഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അപ്പു പ്രഭാകരാണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സുകുമാർ തെക്കേപ്പാട്ട്, എഡിറ്റർ - സൂരജ് ഇ എസ്, കല - ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രവീൺ ബി മേനോൻ, വസ്ത്രാലങ്കാരം - സമീറ സനീഷ്, മേക്കപ്പ് - രഞ്ജിത്ത് അംബാടി.

Yodha is a movie that Malayalees will never forget. Actress Madhubala is all set to act in a Malayalam movie again

Related Stories
ദൃശ്യത്തിന്റെ വിജയത്തെക്കുറിച്ചും,ജിത്തുവുമായുള്ള സൗഹൃദത്തെക്കുറിച്ചും തുറന്നു പറഞ്ഞ് നടന്‍ കിഷോര്‍ സത്യ

Feb 20, 2021 07:09 PM

ദൃശ്യത്തിന്റെ വിജയത്തെക്കുറിച്ചും,ജിത്തുവുമായുള്ള സൗഹൃദത്തെക്കുറിച്ചും തുറന്നു പറഞ്ഞ് നടന്‍ കിഷോര്‍ സത്യ

സിനിമ ആരുടെ കലയാണ്?! കലാകാലങ്ങളായി നാം ചർച്ച ചെയ്യുന്ന ഒരു വിഷയമാണ്. വിജയിക്കുന്ന സിനിമകളുടെ ക്രെഡിറ്റ്‌ നായകന്മാരും പരാജയപ്പെടുന്ന സിനിമകൾ...

Read More >>
കോളാമ്പിക്ക് ശേഷം രാജീവ്‌ കുമാര്‍ ഒരുക്കുന്ന പുതിയ ചിത്രം-ചിത്രത്തില്‍ നായകന്‍ ഷെയിൻ നിഗം

Feb 20, 2021 06:19 PM

കോളാമ്പിക്ക് ശേഷം രാജീവ്‌ കുമാര്‍ ഒരുക്കുന്ന പുതിയ ചിത്രം-ചിത്രത്തില്‍ നായകന്‍ ഷെയിൻ നിഗം

സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത് സുദീപ് ഇളമൺ ആണ്. ശ്രീകർ പ്രസാദാണ് ചിത്രത്തിൻ്റെ എഡിറ്റിങ്ങ് നിർവ്വഹിക്കുന്നത്. വിനായക് ശശികുമാർ, ബീയാർ...

Read More >>
Trending Stories