പുതിയ സിനിമയില്‍ സൂര്യയുടെ നായികയായി ആരാണ് എത്തുകയെന്നതിനെ കുറിച്ചാണ് പുതിയ വാര്‍ത്തകള്‍ വരുന്നത് . ആൻഡ്രിയ ജെര്‍മിയ ആയിരിക്കും ചിത്രത്തിലെ നായിക എന്നാണ് സൂചനകള്‍ പുറത്തു വരുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വെട്രിമാരന്റെ വടാ ചെന്നൈ എന്ന സിനിമയില്‍ ആൻഡ്രിയ ശ്രദ്ധേയമായ കഥാപാത്രമായി എത്തിയിരുന്നു. തമിഴ്നാട്ടിലെ കായികവിനോദമായ ജല്ലിക്കെട്ടിനെ ആസ്ഥാനമാക്കിയാണ് സിനിമ.
ശ്രദ്ധേയ തമിഴ് എഴുത്തുകാരൻ സി എസ് ചെല്ലപ്പ എഴുതിയ വാടിവാസൽ എന്ന നോവല്‍ ആയിരിക്കും സിനിമയുടെ പ്രമേയമായി വരിക എന്നും വാര്‍ത്തയുണ്ട്.
Andria hints that Surya will be the heroine in Vadi Vasal