---
title: "ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം; പൃഥ്വിരാജ്"
english_title: "The Hema Commission report should be implemented; Prithviraj"
publisher: "moviemax.in"
canonical_url: "https://moviemax.in/news/34991/the-hema-commission-report-should-be-implemented-prithviraj"
published_at: "2022-03-31T15:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62457ec528e06_raju.jpg"
keywords: []
---

# ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം; പൃഥ്വിരാജ്

> **Lead Summary:** സിനിമാ മേഖലയില്‍ സത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ സംബന്ധിച്ചു പഠനം നടത്തിയ ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഉദ്ദേശ്യം നടപ്പാക്കണമെന്ന് നടന്‍ പൃഥ്വിരാജ്.

## Article Content

സിനിമാ മേഖലയില്‍ സത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ സംബന്ധിച്ചു പഠനം നടത്തിയ ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഉദ്ദേശ്യം നടപ്പാക്കണമെന്ന് നടന്‍ പൃഥ്വിരാജ്.

റിപ്പോര്‍ട്ട് നടപ്പാക്കിയില്ലെങ്കില്‍ ആ നടപടി എന്തിനായിരുന്നുവെന്ന് ചോദ്യം വരാമെന്നും നടന്‍ പറഞ്ഞു. റിപ്പോര്‍ട്ടു നടപ്പിലാക്കുന്നതിലൂടെ ജോലി സാഹചര്യം ഉള്‍പ്പെടെ മെച്ചപ്പെടുമെങ്കില്‍ അത് വലിയ കാര്യമാണ്.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കമ്മിറ്റി രൂപീകരിച്ചവരാണെന്നും പൃഥ്വിരാജ് കൊച്ചിയില്‍ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്തുകൊണ്ട് പുറത്തുവിടുന്നില്ല. അല്ലെങ്കില്‍ ആ അധികാരം ആരുടേതാണ് എന്ന് തനിക്ക് അറിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു

### Related Links & Sources
- [Original Story Source](https://moviemax.in/news/34991/the-hema-commission-report-should-be-implemented-prithviraj)