'ഗോള്‍ഡി'ലെ അമ്മയും മകനും; അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തിന്‍റെ ലൊക്കേഷന്‍ സ്റ്റില്‍

'ഗോള്‍ഡി'ലെ അമ്മയും മകനും; അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തിന്‍റെ ലൊക്കേഷന്‍ സ്റ്റില്‍
2021-10-04T21:49:00 | By Truevision Admin

അമ്മ മല്ലിക സുകുമാരനെ  ക്യാമറയ്ക്കു മുന്നില്‍ നിര്‍ത്തി ആക്ഷനും കട്ടും പറയുന്നതിന്‍റെ സന്തോഷം പൃഥ്വിരാജ്  അടുത്തിടെ പങ്കുവച്ചിരുന്നു. 'ലൂസിഫറി'നു   ശേഷം താന്‍ സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി'യിലാണ്   ഈ അവസരം പൃഥ്വിക്ക് ലഭിച്ചത്. ചിത്രത്തില്‍ അഭിനയിക്കുക കൂടി ചെയ്യുന്ന പൃഥ്വിരാജിന്‍റെ അമ്മൂമ്മയുടെ റോളിലായിരുന്നു മല്ലിക സുകുമാരന്‍.

ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന മറ്റൊരു ചിത്രത്തിന്‍റെ ലൊക്കേഷന്‍ സ്റ്റില്ലും പുറത്തെത്തിയിരിക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍  സംവിധാനം ചെയ്യുന്ന 'ഗോള്‍ഡി'ന്‍റെ  ഒരു ലൊക്കേഷന്‍ സ്റ്റില്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.

'ബ്രോ ഡാഡി'യില്‍ പൃഥ്വിരാജിന്‍റെ അമ്മൂമ്മയുടെ വേഷത്തിലായിരുന്നു മല്ലികയെങ്കില്‍ 'ഗോള്‍ഡി'ല്‍ ഇരുവരും അമ്മയും മകനും തന്നെയാണ്. കഥാപാത്രങ്ങളുടെ ഗെറ്റപ്പുകളിലുള്ള പൃഥ്വിരാജും മല്ലിക സുകുമാരനും ഒപ്പം സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനും ലൊക്കേഷന്‍ ചിത്രത്തിലുണ്ട്.

ഫഹദ് ഫാസില്‍ നായകനാവുന്ന 'പാട്ട്' ആണ് അല്‍ഫോന്‍സ് ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും ആദ്യം ചിത്രീകരണമാരംഭിച്ചത് ഗോള്‍ഡ് ആണ്. നയന്‍താരയാണ് ചിത്രത്തില്‍ നായികയാവുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. 2015ല്‍ പുറത്തെത്തിയ 'പ്രേമ'ത്തിനുശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. സെപ്റ്റംബര്‍ 8നാണ് ചിത്രീകരണം ആരംഭിച്ചത്.

Content Highlight: Mother and son in 'Goldie'; Location still of Alphonse's son movie

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup