'ഞാൻ അഭിനയം പഠിച്ച ആളല്ല, ലാലേട്ടനുമായി എന്നെ കൂട്ടിയിണക്കരുത്'; സോഷ്യൽ മീഡിയ ചർച്ചകളിൽ നിവിന്റെ മറുപടി

'ഞാൻ അഭിനയം പഠിച്ച ആളല്ല, ലാലേട്ടനുമായി എന്നെ കൂട്ടിയിണക്കരുത്'; സോഷ്യൽ മീഡിയ ചർച്ചകളിൽ നിവിന്റെ മറുപടി
Mar 26, 2026 12:42 PM | By Anusree vc

(moviemax.in) നിവിൻ പോളി, ഷറഫുദ്ദീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'പ്രതിഛായ' റിലീസിന് തയ്യാറെടുക്കുന്നു. മാർച്ച് 26-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. 'സർവ്വം മായ' എന്ന ചിത്രത്തിന് ശേഷം ബോക്സ് ഓഫീസിൽ നിവിൻ പോളിയുടെ ശക്തമായ തിരിച്ചുവരവാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

അടുത്തിടെ നിവിൻ പോളിയെ മോഹൻലാലുമായി താരതമ്യപ്പെടുത്തി സോഷ്യൽ മീഡിയയിൽ നിരവധി പോസ്റ്റുകൾ പ്രചരിച്ചിരുന്നു. ഇതിനോട് 'പ്രതിഛായ'യുടെ പ്രസ് മീറ്റിൽ നിവിൻ പ്രതികരിച്ചു. മോഹൻലാലിനെയും തന്നെയും തമ്മിൽ ഒരിക്കലും താരതമ്യപ്പെടുത്തരുതെന്നും അദ്ദേഹം വലിയൊരു ഉയരത്തിലാണെന്നും നിവിൻ വ്യക്തമാക്കി.

'മോഹൻലാലിനെയും എന്നെയും തമ്മിൽ ഒരിക്കലും താരതമ്യപ്പെടുത്തരുത്. കാരണം ലാലേട്ടൻ എന്ന് പറഞ്ഞാൽ ലാലേട്ടനാണ്. അതുപോലെ വേറൊരു ആളില്ല. അഭിനയം വളരെ കാഷ്വൽ ആയി എടുക്കുന്നയാളാണ് ഞാൻ. തുടക്കം മുതലേ ഞാൻ അങ്ങനെ ശീലിച്ചതാണ്. ഞാൻ അഭിനയം പഠിച്ച ആളൊന്നുമല്ല. ഞാൻ ചെയ്ത സിനിമകളുടെ സംവിധായകർ എനിക്കു കാണിച്ചുതന്ന വഴികളിലൂടെ പോയ ഒരാളാണ്. ഞാൻ ആ കാഷ്വൽ രീതിയിലാണ് ഇതിനെ എടുക്കാറ്.

ഒരു സിനിമ തുടങ്ങാൻ പോകുന്നതിന് മുൻപ് ഒരുപാട് തയ്യാറെടുപ്പുകളോ തലേന്ന് ഇരുന്ന് ഡയലോ​ഗ് പഠിക്കുകയോ ഒന്നും ഞാൻ ചെയ്യാറില്ല. ഞാൻ നേരെ സെറ്റിൽ പോകുന്നു, സ്ക്രിപ്റ്റ് വായിക്കുന്നു. എന്താണോ എനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങൾ ഞാൻ ചെയ്യുന്നു. അത് തിരുത്തി തരാൻ ഒരു സംവിധായകൻ അവിടെയുണ്ടെന്ന ബോധം എനിക്കുണ്ട്. ഞാൻ ചെയ്യുന്നത് തെറ്റാണെങ്കിൽ സംവിധായകൻ വന്നിട്ട് പറയും, നിവിൻ ഇത് കുറച്ച് അങ്ങോട്ടുമിങ്ങോട്ടും മാറ്റി ചെയ്യൂ എന്ന് പറയും.


കുറച്ചു ദിവസം വർക്ക് ചെയ്ത് കഴിയുമ്പോൾ ഞാൻ എങ്ങനെയാണ് ആ കഥാപാത്രത്തെ കാണുന്നതെന്നും സംവിധായകൻ എങ്ങനെയാണ് കാണുന്നതെന്നും എനിക്ക് മനസിലാകും. എനിക്ക് അത് രണ്ടും തമ്മിലൊരു ലൈൻ വരക്കാൻ പറ്റും. പിന്നെ ആ ലൈനിലൂടെ പോവുക എന്നുള്ളതാണ്. അത് ഫിക്സ് ആയി കഴിഞ്ഞാൽ പിന്നെ ഞാൻ അങ്ങനെ ടെൻഷൻ എടുക്കാറില്ല അഭിനയിക്കുന്ന സമയത്ത്', നിവിൻ പോളി പറഞ്ഞു.

Content Highlight: Nivin's response to social media discussions

Next TV

Related Stories
'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

Jun 26, 2026 12:09 PM

'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന, ദിലീപിൽ നിന്നുണ്ടായ മറക്കാനാകാത്ത...

Read More >>
താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

Jun 25, 2026 03:00 PM

താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്...

Read More >>
Top Stories










News Roundup






GCC News