---
title: "ഞാന്‍ മഹാനാണോ നല്ലവനാണോ മോശമാണോ എന്നൊന്നും എനിക്ക് അറിയില്ല: ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു "
english_title: "I do not know whether I am great, good or bad: says Dulquer Salman"
publisher: "moviemax.in"
canonical_url: "https://moviemax.in/news/34977/i-do-not-know-whether-i-am-great-good-or-bad-says-dulquer-salman"
published_at: "2022-03-31T14:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62456f271767e_salman.jpg"
keywords: []
---

# ഞാന്‍ മഹാനാണോ നല്ലവനാണോ മോശമാണോ എന്നൊന്നും എനിക്ക് അറിയില്ല: ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു 

> **Lead Summary:** മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ഒരു അഭിനേതാവ് എന്ന നിലയില്‍ താന്‍ സത്യസന്ധനാണെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഒരു അഭിമുഖത്തിലാണ് ദുല്‍ഖറിന്റെ പരാമര്‍ശം. ‘ഒരു അഭിനേതാവെന്നനിലയില്‍ ഞാന്‍ സത്യസന്ധനാണെന്ന് കാലം രേഖപ്പെടുത്തണം.

## Article Content

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ഒരു അഭിനേതാവ് എന്ന നിലയില്‍ താന്‍ സത്യസന്ധനാണെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഒരു അഭിമുഖത്തിലാണ് ദുല്‍ഖറിന്റെ പരാമര്‍ശം. ‘ഒരു അഭിനേതാവെന്നനിലയില്‍ ഞാന്‍ സത്യസന്ധനാണെന്ന് കാലം രേഖപ്പെടുത്തണം.

അതുമാത്രമാണ് എന്റെ മോഹം. ഞാന്‍ മഹാനാണോ നല്ലവനാണോ മോശമാണോ എന്നൊന്നും എനിക്ക് അറിയില്ല. ജോലിയോടും തെരഞ്ഞെടുക്കുന്ന സിനിമകളോടുമൊക്കെ എല്ലാത്തരത്തിലും സത്യസന്ധനായി ജീവിക്കുന്നൊരാളാണ് ഞാന്‍. ഒന്നിന്റെയും സാമ്പത്തികവശം നോക്കിയിട്ടുമില്ല.

എല്ലാം എന്നിലേക്ക് സ്വാഭാവികമായി വന്നുചേര്‍ന്നതാണ്,” ദുല്‍ഖര്‍ പറയുന്നു. മാര്‍ച്ച് 17 ന് സോണി ലിവിലൂടെയാണ് താരത്തിന്റെ പുതിയ ചിത്രം ‘സല്യൂട്ട്’ റിലീസായത്. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് സല്യൂട്ട്.

റോഷന്‍ ആഡ്രൂസിന്റെ സംവിധാനത്തിലുള്ള ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ സിനിമ മികച്ച അഭിപ്രായമാണ് നേടികൊണ്ടിരിക്കുന്നത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് നായിക. ജേക്സ് ബിജോയ്യുടേതാണ് സംഗീതം.

എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. ഛായാഗ്രഹണം അസ്ലം പുരയിലാണ് മനോജ് കെ. ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/34977/i-do-not-know-whether-i-am-great-good-or-bad-says-dulquer-salman)