---
title: "'കണക്കു തീർക്കേണ്ടിടത്ത് കണക്കു തീർക്കും'; 'പ്രതിഛായ' ഇന്ന് മുതൽ തിയേറ്ററുകളിൽ"
english_title: "'Prathichaya' in theaters from today"
publisher: "moviemax.in"
canonical_url: "https://moviemax.in/news/349753/prathichaya-in-theaters-from-today"
published_at: "2026-03-26T09:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4b5396acea_6.jpg"
keywords: []
---

# 'കണക്കു തീർക്കേണ്ടിടത്ത് കണക്കു തീർക്കും'; 'പ്രതിഛായ' ഇന്ന് മുതൽ തിയേറ്ററുകളിൽ

> **Lead Summary:** **[** ശക്തമായ രാഷ്ട്രീയ പശ്ചാത്തലത്തിൽ കുടുംബബന്ധങ്ങളുടെ കഥ പറയുന്ന 'പ്രതിഛായ' ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. റിലീസിന് മുന്നോടിയായി പുറത്തുവന്ന ചിത്രത്തിന്റെ ടീസർ പ്രേക്ഷകർക്കിടയിൽ വലിയ ആകാംക്ഷയാണ് ജനിപ്പിച്ചിരിക്കുന്നത്.

## Article Content

**[** ശക്തമായ രാഷ്ട്രീയ പശ്ചാത്തലത്തിൽ കുടുംബബന്ധങ്ങളുടെ കഥ പറയുന്ന 'പ്രതിഛായ' ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. റിലീസിന് മുന്നോടിയായി പുറത്തുവന്ന ചിത്രത്തിന്റെ ടീസർ പ്രേക്ഷകർക്കിടയിൽ വലിയ ആകാംക്ഷയാണ് ജനിപ്പിച്ചിരിക്കുന്നത്.

അഴിമതി കേസുകളിൽ നിന്നുപോലും കരുത്തുറ്റ തിരിച്ചുവരവ് നടത്താൻ കഴിയുമെന്ന് വിശ്വസിക്കുന്ന ഒരു മുഖ്യമന്ത്രിയെയും, അച്ഛനും മകനും തമ്മിലുള്ള വൈകാരിക നിമിഷങ്ങളെയും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം വർഗീസ് എന്ന ശക്തമായ കഥാപാത്രത്തിലൂടെ ബാലചന്ദ്രമേനോൻ വീണ്ടും വെള്ളിത്തിരയിൽ സജീവമാകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.നിവിൻ പോളിക്കൊപ്പം ബാലചന്ദ്രമേനോൻ, ഷറഫുദ്ധീൻ, ആൻ അഗസ്റ്റിൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സ്നേഹിക്കേണ്ടിടത്ത് സ്നേഹവും കണക്കുതീർക്കേണ്ടിടത്ത് കണിശതയും കാണിക്കുന്ന രാഷ്ട്രീയക്കാരന്റെ വ്യത്യസ്തമായ ഭാവങ്ങൾ ടീസറിൽ ഉടനീളം ദൃശ്യമാണ്. ജസ്റ്റിൻ വർഗീസിന്റെ സംഗീതവും ചന്ദ്രു സെൽവരാജിന്റെ ഛായാഗ്രഹണവും ചിത്രത്തിന് കൂടുതൽ മിഴിവേകുന്നു.

ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർഡി ഇലുമിനേഷൻസും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവർ സഹനിർമ്മാതാക്കളായ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തിയും ദുർഗ ഉണ്ണികൃഷ്ണനുമാണ്.

രാഷ്ട്രീയവും കുടുംബബന്ധങ്ങളും ഇഴചേരുന്ന ഈ വൈകാരിക ഡ്രാമ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://moviemax.in/news/349753/prathichaya-in-theaters-from-today)