---
title: "കുഞ്ഞിന്റെ കാര്യത്തിൽ നേരത്തെ തീരുമാനം എടുത്തു;  അപർണ പറയുന്നു  "
english_title: "An earlier decision was made regarding the baby; Says Aparna"
publisher: "moviemax.in"
canonical_url: "https://moviemax.in/news/34971/an-earlier-decision-was-made-regarding-the-baby-says-aparna"
published_at: "2022-03-31T14:14:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62456a6a420e6_aparna.jpg"
keywords: []
---

# കുഞ്ഞിന്റെ കാര്യത്തിൽ നേരത്തെ തീരുമാനം എടുത്തു;  അപർണ പറയുന്നു  

> **Lead Summary:** ബി​ഗ് ബോസ് മലയാളം നാലാം സീസൺ ആരംഭിച്ചിരിക്കുന്നത് വളരെ അധികം പ്രത്യേകതകളോടെയാണ്. പ്രഖ്യാപനം മുതൽ നൽ‌കിയ വാ​ഗ്​ദാനങ്ങളെല്ലാം ബി​ഗ് ബോസ് അണിയറപ്രവർത്തകർ പാലിക്കുന്നുണ്ട്. പതിനേഴ് മത്സരാർഥികളാണ് ഇപ്പോൾ വീടിനുള്ളിൽ ഉള്ളത്.

## Article Content

ബി​ഗ് ബോസ് മലയാളം നാലാം സീസൺ ആരംഭിച്ചിരിക്കുന്നത് വളരെ അധികം പ്രത്യേകതകളോടെയാണ്. പ്രഖ്യാപനം മുതൽ നൽ‌കിയ വാ​ഗ്​ദാനങ്ങളെല്ലാം ബി​ഗ് ബോസ് അണിയറപ്രവർത്തകർ പാലിക്കുന്നുണ്ട്. പതിനേഴ് മത്സരാർഥികളാണ് ഇപ്പോൾ വീടിനുള്ളിൽ ഉള്ളത്.

ആദ്യത്തെ മൂന്ന് സീസണിൽ നിന്നും വ്യത്യസ്തമായി നാലാം സീസണിൽ മത്സരാർഥിയായി ഒരു വിദേശിയും പങ്കെടുക്കുന്നുണ്ട്. അപർണ മൾബറിയാണ് ആ മത്സരാർഥി. വിദേശയാണെങ്കിലും മലയാളം അസ്സലായി അപർണ സംസാരിക്കും.

ഇപ്പോൾ. സോഷ്യൽ മീഡിയയ്ക്ക് പ്രിയങ്കരിയായ ഇം​ഗ്ലീഷ് ടീച്ചർ കൂടിയാണ് അപർണ മൾബറി. ഏത് നാട്ടിൽ പോയാലും കേരളത്തിന്റെ സംസ്കാരം ഒപ്പം കൊണ്ടുനടക്കാനാണ് അപർണയ്ക്ക് ഇഷ്ടം. കൂടാതെ അപർണ ഒരു സ്വവർഗ്ഗാനുരാഗി കൂടിയാണ്.

തന്റെ ഭാര്യയെ കണ്ടുമുട്ടിയതിനെ കുറിച്ചും പ്രണയിച്ചതിനെ കുറിച്ചും ബി​ഗ് ബോസിലെ തന്റെ സഹമത്സരാർഥികളോട് അപർണ തുറന്ന് പറയുകയും ചെയ്തിരുന്നു. കുഞ്ഞിനെ ദത്തെടുക്കാനൊരു തീരുമാനം തനിക്കുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ അപർണ.

ജീവിത കഥ വിവരിച്ച ശേഷം സഹ മത്സരാർഥി ഡെയ്സി ചോദിച്ച ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു അപർണയുടെ വെളിപ്പെടുത്തൽ. കാർഡിയോളജിസ്റ്റ് ആയ അമൃതശ്രീയാണ് അപർണയുടെ ജീവിത പങ്കാളി. അമേരിക്കയിൽ വെച്ചാണ് ഇരുവരും കണ്ടു മുട്ടിയത്.

ഇഷ്ടമാണെന്ന് ആദ്യം തുറന്ന് പറഞ്ഞത് അപർണയാമെന്നും താരം പറയുന്നു. രണ്ട് ദിവസം കഴിഞ്ഞ് അമൃത ഓകെ പറഞ്ഞു. മൂന്ന് വർഷം പ്രണയിച്ച ശേഷമാണ് ഇരുവരും വിവാഹിതരായത്. 'ആദ്യമൊക്കെ ആളുകൾ എന്ത് പറയും എന്ന പേടിയായിരുന്നു.

പിന്നീട് തുറന്ന് പറയാൻ ഭയപ്പെടുന്നവർക്ക് ഒരു പ്രചോദനം ആയിക്കോട്ടെ എന്ന് കരുതി തുറന്ന് പറയുകയായിരുന്നു. ഒരു പെണ്ണും പെണ്ണും കല്യാണം കഴിക്കുമ്പോൾ സ്വാഭാവികമായും ഉണ്ടാവുന്ന ചോദ്യമാണ് കുട്ടികളെ കുറിച്ചുള്ളത്. ഞങ്ങൾ അതിനെ കുറിച്ചൊക്കെ സംസാരിച്ചിരുന്നു.

ദത്തെടുക്കാൻ തന്നെയാണ് തീരുമാനം. പക്ഷെ സമയം ആയിട്ടില്ല. സമയമാവുമ്പോൾ ഒരു കുഞ്ഞിനെ ദത്തെടുക്കും. ഒരു അമ്മയാവണം എന്നത് എന്റെ വർഷങ്ങളായുള്ള ആഗ്രഹമാണ്. ലെസ്ബിയൻ കപ്പിൾ ആകുന്നതിന് മുമ്പേ തന്നെ അല്ലെങ്കിൽ ഒരു ആണിനെയോ പെണ്ണിനെയോ ഞാൻ വിവാഹം ചെയ്യും എന്ന് തീരുമാനിക്കുന്നതിന് മുമ്പേ കുഞ്ഞിനെ ദത്ത് എടുക്കും എന്ന് തിരുമാനിച്ചിരുന്നു.

ഇപ്പോഴുള്ള നമ്മുടെ സമൂഹം അത്രയും മോശമാണ്.' എത്ര പേരാണ് കുഞ്ഞുങ്ങളെ കൊല്ലുന്നത്. അമ്മയും അച്ഛനും ഇല്ലാതെ ആശ്രമങ്ങളിൽ വളരുന്ന കുഞ്ഞിനെ ദത്ത് എടുത്ത് വളർത്തണം എന്നത് ആ​ഗ്രഹമാണ്. പേരിനൊപ്പമുള്ള മൾബറി ഫാമിലി നെയിം ആണ്. അല്ലാതെ ഫെയിമിന് വേണ്ടിയിട്ട് ഞാൻ ചേർത്തതൊന്നുമല്ല' അപർണ മൾബറി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/34971/an-earlier-decision-was-made-regarding-the-baby-says-aparna)