---
title: "ആരാധകരെ ഞെട്ടിച്ച്  ഫോട്ടോഷൂട്ടുമായി സാനിയ ഇയ്യപ്പൻ; വൈറൽ "
english_title: "Sania Iyyappan shocks fans with photoshoot; Viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/34963/sania-iyyappan-shocks-fans-with-photoshoot-viral"
published_at: "2022-03-31T13:34:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624560a77f229_saniya.jpg"
keywords: []
---

# ആരാധകരെ ഞെട്ടിച്ച്  ഫോട്ടോഷൂട്ടുമായി സാനിയ ഇയ്യപ്പൻ; വൈറൽ 

> **Lead Summary:** നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്ന താരമാണ് സാനിയ ഇയ്യപ്പൻ. ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന താരം പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും മലയാള സിനിമയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു.

## Article Content

നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്ന താരമാണ് സാനിയ ഇയ്യപ്പൻ. ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന താരം പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും മലയാള സിനിമയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞു. തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ പറ്റുമെന്ന് താരം ഓരോ സിനിമയിലൂടെ തെളിയിച്ചു വരികയാണ്.

ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം കൂടുതലും പ്രത്യക്ഷപ്പെടുന്നത് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിൽ ആണ്.

ബിക്കി നിയിൽ വരെ താരം ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. മാലി ദ്വീപിൽ നിന്നുള്ള താരത്തിന്റെ അവധി ആഘോഷ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഒരു സമയത്ത് ഏറ്റവും വലിയ ട്രെൻഡിങ് ആയിരുന്നു.

ഇപ്പോൾ വീണ്ടും താരം ബിക്കിനി ഫോട്ടോയിൽ ഞെട്ടിച്ചിരിക്കുകയാണ്. കിടിലൻ ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/34963/sania-iyyappan-shocks-fans-with-photoshoot-viral)