---
title: "വിക്കി കൗശലിനൊപ്പമുള്ള റൊമാന്റിക് ഫോട്ടോ പങ്കുവെച്ച് കത്രീന കൈഫ്"
english_title: "Katrina Kaif has just shared a romantic photo with Vicky Kaushal."
publisher: "moviemax.in"
canonical_url: "https://moviemax.in/news/34947/katrina-kaif-has-just-shared-a-romantic-photo-with-vicky-kaushal"
published_at: "2022-03-31T12:30:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624552d1f41d3_athreena.jpg"
keywords: []
---

# വിക്കി കൗശലിനൊപ്പമുള്ള റൊമാന്റിക് ഫോട്ടോ പങ്കുവെച്ച് കത്രീന കൈഫ്

> **Lead Summary:** വിക്കി കൗശലിന്റയും കത്രീന കൈഫിന്റെയും വിവാഹം കഴിഞ്ഞിട്ട് അധിക നാളുകള്‍ ആയിട്ടില്ല. ബോളിവുഡ് ആഘോഷിച്ച വിവാഹമായിരുന്നു ഇരുവരുടെയും. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

## Article Content

വിക്കി കൗശലിന്റയും കത്രീന കൈഫിന്റെയും വിവാഹം കഴിഞ്ഞിട്ട് അധിക നാളുകള്‍ ആയിട്ടില്ല. ബോളിവുഡ് ആഘോഷിച്ച വിവാഹമായിരുന്നു ഇരുവരുടെയും. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

ഇപ്പോഴിതാ വിക്കി കൗശലിന് ഒപ്പമുള്ള റൊമാന്റിക് ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് കത്രീന കൈഫ് . എവിടെ വെച്ചെടുത്ത ഫോട്ടോയാണ് എന്നതടക്കമുള്ള വിവരങ്ങളൊന്നും കത്രീന കൈഫ് പങ്കുവെച്ചിട്ടില്ല. ഹണിമൂണ്‍ ആഘോഷത്തിന്റെ ഫോട്ടോകളാണോ എന്നാണ് ആരാധകര് ചോദിക്കുന്നത്.

എന്തായാലും കത്രീന കൈഫിന്റെ ഫോട്ടോ ഹിറ്റായി മാറിയിരിക്കുകയാണ്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായും ലൈക്ക് ചെയ്‍തും രംഗത്ത് എത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം. ബോളിവുഡ് അന്നേവരെ കണ്ടതില്‍ വെച്ച് ഏറ്റവും ആര്‍ഭാടപൂര്‍വമായിരുന്നു വിവാഹം. 

### Related Links & Sources
- [Original Story Source](https://moviemax.in/news/34947/katrina-kaif-has-just-shared-a-romantic-photo-with-vicky-kaushal)