---
title: "ഗര്‍ഭിണിയായിരുന്ന സമയത്ത് ഏറ്റവും കൂടുതല്‍ കണ്ടത് അതായിരുന്നു; സോണിയ ആമോദ്"
english_title: "Sonia Amod's new interview goes viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/34938/sonia-amods-new-interview-goes-viral"
published_at: "2022-03-31T11:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624549ef7f182_soniya.jpg"
keywords: []
---

# ഗര്‍ഭിണിയായിരുന്ന സമയത്ത് ഏറ്റവും കൂടുതല്‍ കണ്ടത് അതായിരുന്നു; സോണിയ ആമോദ്

> **Lead Summary:** ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ ഗായികയാണ് സോണിയ ആമോദ്. സ്‌റ്റേജ് പരിപാടികളിലും മറ്റുമായി സജീവമായിരുന്ന താരത്തിന്റെ ജീവിതത്തിലേക്ക് അടുത്തിടെയായിരുന്നു കുഞ്ഞതിഥി എത്തിയത്.

## Article Content

ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ ഗായികയാണ് സോണിയ ആമോദ്. സ്‌റ്റേജ് പരിപാടികളിലും മറ്റുമായി സജീവമായിരുന്ന താരത്തിന്റെ ജീവിതത്തിലേക്ക് അടുത്തിടെയായിരുന്നു കുഞ്ഞതിഥി എത്തിയത്.

കാത്തിരിപ്പിനൊടുവിലായി ആളെത്തിയ സന്തോഷം പങ്കിട്ട് സോണിയ എത്തിയിരുന്നു. അമ്മയായതിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചുള്ള അഭിനയം വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഒരു അഭിമുഖത്തിനിടയിലായിരുന്നു സോണിയ മനസുതുറന്നത്.

സാധാരണപ്രസവമാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. അവസാനനിമിഷമാണ് സിസേറിയന്‍ തീരുമാനിച്ചത്. അമ്മയുടേയും കുഞ്ഞിന്റെയും ഹാര്‍ട്ട്ബീറ്റ് ലോ ആയിരുന്നു. മകളെ കൈയ്യില്‍ കിട്ടിയപ്പോള്‍ താന്‍ ആദ്യം ചോദിച്ചത് സോണിയയെ ആയിരുന്നുവെന്നായിരുന്നു ആമോദ് പറഞ്ഞത്. ലേബര്‍ റൂമില്‍ ഒപ്പം നിന്നിരുന്നു, സിസേറിയന് കയറിയിരുന്നില്ല.

കുടുംബത്തിലുള്ളവരുടെയെല്ലാം പ്രിയപ്പെട്ട ഡോക്ടറായ രാധാമണിയെ ആയിരുന്നു സോണിയയും കണ്ടത്. ആ ഡോക്ടറുടെ കൈകളിലൂടെയായി മകളും എത്തിയതില്‍ ഒരുപാട് സന്തോഷമുണ്ട്. ആശുപത്രിയിലുള്ളവരെല്ലാം റിയാലിറ്റി ഷോ കണ്ടവരാണ്. ഫൈനലിന് മുന്‍പ് അന്ന് ഡോക്ടര്‍ ഒരു സാരി സമ്മാനമായി തന്നതിനെക്കുറിച്ചും സോണിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഫെബ്രുവരി 24നായിരുന്നു മകളുടെ ജനനം. ജയലളിതയുടെ പിറന്നാളായിരുന്നു അന്ന്. ഗര്‍ഭിണിയായിരുന്ന സമയത്ത് തലൈവി എന്ന സിനിമ കുറേ പ്രാവശ്യം കണ്ടിരുന്നു. ജയലളിതയുടെ ജീവിതകഥ പറഞ്ഞ ചിത്രമാണ് തലൈവി, വല്ലാത്തൊരു എനര്‍ജിയായിരുന്നു ആ ചിത്രത്തിന്. അതേ തീയതിയില്‍ മോളും കൂടി വന്നതില്‍ ഇരട്ടി സന്തോഷമാണ് അനുഭവപ്പെടുന്നത്.

വിവാഹം കഴിഞ്ഞ് മൂന്നര വര്‍ഷത്തിന് ശേഷമാണ് കുഞ്ഞുണ്ടായത്. ഒരു കുഞ്ഞുപാട്ടുകാരിയോ പാട്ടുകാരനോ വേണമെന്ന് സ്‌നേഹത്തോടെ പ്രിയപ്പെട്ടവര്‍ പറഞ്ഞിരുന്നു. ഇനിയും കുഞ്ഞുങ്ങളായില്ലേ എന്ന തരത്തിലുള്ള ചോദ്യങ്ങളൊന്നും ഞങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലെന്നുമായിരുന്നു ഇരുവരും പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/34938/sonia-amods-new-interview-goes-viral)