ചാവിയില്‍ നായകനായി ആല്‍ബിന്‍ റോയ്, സംവിധാനം ബിനീഷ് ബാലൻ

ചാവിയില്‍ നായകനായി ആല്‍ബിന്‍ റോയ്, സംവിധാനം ബിനീഷ് ബാലൻ
2021-10-04T21:49:00 | By Truevision Admin

റിലീസിന് എത്താനിരിക്കുന്ന പുതിയ ചിത്രമായ ചാവിയിലൂടെ മലയാളത്തില്‍ പുതിയൊരു താരം കൂടി വരുന്നു. ആല്‍ബിന്‍ റോയ്  ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. പ്ലസ് ടു വിദ്യാര്‍ഥിയാണ് ചിത്രത്തില്‍ നായകനാകുന്ന ആല്‍ബിൻ റോയ്. നവാഗതനായ ബിനീഷ് ബാലനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുടുംബ ബന്ധങ്ങളുടെ പ്രമേയമാണ് 'ചാവി'യുടെ കഥാസാരം.

സിനിമയോടും അഭിനയകലയോടും ഏറെ തല്‍പ്പരനായ ആല്‍ബിന്‍ റോയ് വളരെ യാദൃശ്ചികമായിട്ടാണ് ചാവിയില്‍ നായകനാകുന്നത്. എറണാകുളം മരട് ഗ്രിഗോറിയന്‍ പബ്ലിക് സ്ക്കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ആല്‍ബിന്‍. ചാവിയിലെ കഥാപാത്രം തനിക്കേറെ പ്രിയപ്പെട്ടതാണെന്ന് ആല്‍ബിന്‍ റോയ് പറഞ്ഞു. ഒരു മകന്‍ എങ്ങനെയായിരിക്കണമെന്നും, എങ്ങനെയാകരുതെന്നും ചാവി പറയുന്നുണ്ട്.

അച്ഛനും മകനും തമ്മിലുള്ള ഹൃദയബന്ധത്തിന്‍റെ കഥ കൂടിയാണ് ഈ ചിത്രം. എന്‍റെ പ്രായത്തിലുള്ള കൗമാരക്കാരുടെ ജീവിതത്തില്‍ അറിഞ്ഞും അറിയാതെയും സംഭവിക്കുന്ന ഒത്തിരി കാര്യങ്ങള്‍ ഈ ചിത്രം നമ്മളോട് പറയുന്നുണ്ട്. എല്ലാത്തരത്തിലും ഒരു ബോധവത്ക്കരണചിത്രം കൂടിയാണ് ചാവി. ഈ ചിത്രത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും ആല്‍ബിന്‍ റോയ് പറഞ്ഞു.

ഇന്‍റര്‍നാഷണല്‍ അത്‍ലെറ്റ്സ്, കസ്റ്റംസ് ആന്‍ഡ് ജി എസ് ടി അസിസ്റ്റന്‍റ് കമ്മിഷണര്‍ (കൊച്ചി)റോയി വര്‍ഗ്ഗീസിന്‍റെയും അമ്പിളി റോയിയുടെയും മകനാണ് ആല്‍ബിന്‍ റോയ്. കോതമംഗലം, ചേലാട് ഇടയത്തുകുടിയില്‍ കുടുംബാഗമാണ് ആല്‍ബിന്‍ റോയ്. അമ്പിളി റോയ് ആണ് ചിത്രം നിര്‍മിക്കുന്നത്. സുകന്യ ഹരിദാസ് ആണ് ചിത്രത്തിലെ നായിക. പ്രദീപ് കോട്ടയം, റോയി വര്‍ഗ്ഗീസ്, പി എസ് സലിം, കല്ല്യാണി ബിനോയ്, ലിബിന്‍ തമ്പി, ജോബി ആന്‍റണി, ശിവന്‍ തിരൂര്‍, ലാലി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. സംവിധാനം-ബിനീഷ് ബാലന്‍, പി ആര്‍ ഒ പി ആര്‍ സുമേരന്‍.

Content Highlight: Albin Roy and Chavez are directed by Bineesh Balan

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup