---
title: "ആരാധകര്‍ക്കൊപ്പം പോസ് ചെയ്‍ത് 'പത്താൻ' സ്റ്റൈലില്‍ ഷാരൂഖ് ഖാൻ"
english_title: "Shah Rukh Khan's new photo is being discussed now. Shah Rukh Khan's photo with fans is spreading."
publisher: "moviemax.in"
canonical_url: "https://moviemax.in/news/34895/shah-rukh-khans-new-photo-is-being-discussed-now-shah-rukh-khans-photo-with-fans-is-spreading"
published_at: "2022-03-31T08:30:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6245197bceec7_sharoogghan.jpg"
keywords: []
---

# ആരാധകര്‍ക്കൊപ്പം പോസ് ചെയ്‍ത് 'പത്താൻ' സ്റ്റൈലില്‍ ഷാരൂഖ് ഖാൻ

> **Lead Summary:** ബോളിവുഡിന്റെ പ്രിയ താരം ഷാരൂഖ് ഖാൻ നായകനാകുന്ന 'പത്താന്റെ' ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സ്‍പെയിനിലാണ് 'പത്താൻ' ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ നടക്കുന്നത്. 'പത്താൻ' എന്ന സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

## Article Content

ബോളിവുഡിന്റെ പ്രിയ താരം ഷാരൂഖ് ഖാൻ നായകനാകുന്ന 'പത്താന്റെ' ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സ്‍പെയിനിലാണ് 'പത്താൻ' ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ നടക്കുന്നത്. 'പത്താൻ' എന്ന സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

'ഫിറോസ് പത്താൻ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷാരൂഖിന്റെ പുതിയ ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത് (Pathaan). ആര്‍ധകര്‍ക്കൊപ്പമുള്ള ഷാരൂഖിന്റെ ഫോട്ടോയാണ് പ്രചരിക്കുന്നത്.

മുടി നീട്ടി വളര്‍ത്തിയുള്ള ലുക്കിലാണ് 'പത്താനി'ല്‍ ഷാരൂഖ് ഖാൻ. ഷാരൂഖ് ഖാൻ ചിത്രം 'പത്താൻ' റിലീസ് തിയ്യതി പ്രഖ്യാപിച്ച് അടുത്തിടെ ഒരു ടീസര്‍ പുറത്തുവിട്ടിരുന്നു.

തിയറ്ററുകളില്‍ തന്നെയാണ് ചിത്രം അടുത്ത വർഷം ജനുവരി 25ന് റിലീസ് ചെയ്യുക. ആമിര്‍ ഖാൻ ചിത്രം കണ്ടോയെന്ന പ്രേക്ഷകരുടെ ചോദ്യത്തിന് ഷാരൂഖ് ഖാൻ പറഞ്ഞ മറുപടി ചര്‍ച്ചയായിരുന്നു.

തമാശ കലര്‍ന്ന ഒരു മറുപടിയായിരുന്നു ഷാരൂഖ് ഖാൻ നല്‍കിയത്. ആദ്യം 'പത്താൻ' സിനിമ കാണിക്കൂവെന്നാണ് ആമിര്‍ ഖാൻ പറഞ്ഞത് എന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/34895/shah-rukh-khans-new-photo-is-being-discussed-now-shah-rukh-khans-photo-with-fans-is-spreading)