---
title: "'നീ എനിക്ക് പകർന്നു തന്ന ഓർമ്മകളുമായി നിന്റെ മക്കൾക്കായി ഞാൻ ജീവിക്കും' ; രഞ്ജു രഞ്ജിമാർ "
english_title: "'I will live for your children with the memories you have given me'; Ranju Ranjimar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3487/i-will-live-for-your-children-with-the-memories-you-have-given-me-ranju-ranjimar"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61582296d50d1_ranju.jpg"
keywords: []
---

# 'നീ എനിക്ക് പകർന്നു തന്ന ഓർമ്മകളുമായി നിന്റെ മക്കൾക്കായി ഞാൻ ജീവിക്കും' ; രഞ്ജു രഞ്ജിമാർ 

> **Lead Summary:** ട്രാൻസ്ജെൻഡര്‍ ആക്ടിവിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍ സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യമാണ്. ഇരുപത് വർഷത്തോളമായി മേക്കപ്പ് ആർട്ടിസ്റ്റായി സിനിമാ ലോകത്തുണ്ട് രഞ്ജു. ഇപ്പോൾ തൻ്റെ കൂടപ്പിറപ്പ് ഇഹലോകവാസം വെടിഞ്ഞ സങ്കടം ലോകത്തോട് പങ്കുവെച്ചിരിക്കുകയാണ് രഞ്ജു. തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രഞ്ജു പ്രിയ സഹോദരിയുടെ മരണവാർത്ത അറിയിച്ചിരിക്കുന്നത്. ചേച്ചിയ്ക്ക് ഒരുപാട് രോഗങ്ങളുണ്ടായിരുന്നുവെന്നും അക്കച്ചിയെ ഒരുപാട് സ്നേഹിക്കുന്നുവെന്നും രഞ്ജു കുറിച്ചിരിക്കുന്നു.

## Article Content

ട്രാൻസ്ജെൻഡര്‍ ആക്ടിവിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍ സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യമാണ്. ഇരുപത് വർഷത്തോളമായി മേക്കപ്പ് ആർട്ടിസ്റ്റായി സിനിമാ ലോകത്തുണ്ട് രഞ്ജു. ഇപ്പോൾ തൻ്റെ കൂടപ്പിറപ്പ് ഇഹലോകവാസം വെടിഞ്ഞ സങ്കടം ലോകത്തോട് പങ്കുവെച്ചിരിക്കുകയാണ് രഞ്ജു. തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രഞ്ജു പ്രിയ സഹോദരിയുടെ മരണവാർത്ത അറിയിച്ചിരിക്കുന്നത്. ചേച്ചിയ്ക്ക് ഒരുപാട് രോഗങ്ങളുണ്ടായിരുന്നുവെന്നും അക്കച്ചിയെ ഒരുപാട് സ്നേഹിക്കുന്നുവെന്നും രഞ്ജു കുറിച്ചിരിക്കുന്നു.

എന്നെയും അമ്മയെയും തനിച്ചാക്കി, എല്ലാം ഓർമ്മയാക്കി അവൾ പോയി, നീ എനിക്ക് പകർന്നു തന്ന ഓർമ്മകളുമായി നിന്റെ മക്കൾക്കായി ഞാൻ ജീവിക്കും. രഞ്ജു ഫേസ്ബുക്കിൽ കുറിച്ചു. എന്നിലെ പെണ്ണിനെ ആദ്യമായി തൊട്ടറിഞ്ഞ രണ്ടു വക്തികൾ എന്റെ അമ്മയും എന്റെ ചേച്ചിയുമാണെന്നും രഞ്ജു കുറിച്ചു. ഞാൻ ചേച്ചിയുടെ ഡ്രസ് ഇടുമ്പോൾ എല്ലാവർക്കും വഴക്കായിരുന്നുവെന്നും എന്നാൽ എന്റെ ചേച്ചി എനിക്ക് ഡ്രസ് ഇട്ടു തരുകയും എന്നിട്ടു നോക്കി നിന്നു ചിരിക്കുകയും ചെയ്യുമായിരുന്നുവെന്നും രഞ്ജു രഞ്ജിമാർ ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്. 'എന്നിലെ പെണ്ണിനെ ആദ്യമായി തൊട്ടറിഞ്ഞ രണ്ടു വക്തികൾ എന്റെ അമ്മയും എന്റെ ചേച്ചിയും. ഞാൻ ചേച്ചിയുടെ ഡ്രസ് ഇടുമ്പോൾ എല്ലാവർക്കും വഴക്കായിരുന്നു എന്നാൽ എന്റെ ചേച്ചി എനിക്ക് ഡ്രസ് ഇട്ടു തരും എന്നിട്ടു നോക്കി നിന്നു ചിരിക്കും. കാലങ്ങൾ ഓടി പോയി എന്റെ ചേച്ചിക്ക് കുറെ രോഗങ്ങൾ ഉണ്ടായിരുന്നു.'

'എന്റെ അമ്മ ചേച്ചിക്ക് വേണ്ടി എല്ലാ സന്തോഷങ്ങളും വേണ്ടാന്നു വച്ചു അവൾക്കു വേണ്ടി ജീവിച്ചു. 7 വയസിനു മൂത്ത ചേച്ചി ഞാൻ പറയുന്നത് മാത്രമേ കേൾക്കു. എന്തു പറഞ്ഞാലും എന്റെ പേര് പറഞ്ഞു അമ്മയെ ഭീഷണി പെടുത്തും. എല്ലാം ഓർമ്മയാക്കി അവൾ പോയീ എന്നെയും അമ്മയെയും തനിച്ചാക്കി... നീ എനിക്ക് പകർന്നു തന്ന ഓർമ്മകളുമായി നിന്റെ മക്കൾക്കായി ഞാൻ ജീവിക്കും... ലവ് യൂ അക്കച്ചി....'

### Related Links & Sources
- [Original Story Source](https://moviemax.in/news/3487/i-will-live-for-your-children-with-the-memories-you-have-given-me-ranju-ranjimar)