---
title: "മായാനദിക്ക് ശേഷം ആറ് മാസം അച്ഛനും അമ്മയും മിണ്ടിയില്ല ; ഐശ്വര്യ ലക്ഷ്മി"
english_title: "Six months after Mayanadi, father and mother did not speak; Aishwarya Lakshmi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3485/six-months-after-mayanadi-father-and-mother-did-not-speak-aishwarya-lakshmi"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615811c33417a_lakshmi.jpg"
keywords: []
---

# മായാനദിക്ക് ശേഷം ആറ് മാസം അച്ഛനും അമ്മയും മിണ്ടിയില്ല ; ഐശ്വര്യ ലക്ഷ്മി

> **Lead Summary:** മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഐശ്വര്യ ലക്ഷ്മി. മോളിവുഡിലെ മുനനിര യുവതാരങ്ങൾക്കൊപ്പം നടിക്ക് അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളാണ്. ഏത് നായകനോടൊപ്പവും ഐശ്വര്യ ലക്ഷ്മിയുടെ കെമിസ്ട്രി വർക്ക് ആവാറുണ്ട്. ഡോക്ടർ കൂടിയായ ഐശ്വര്യ ലക്ഷ്മി മോഡലിംഗ് രംഗത്ത് നിന്നാണ് സിനിമയിൽ എത്തുന്നത്. 2017 ൽ പുറത്ത് ഇറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന നിവിൻ പോളി ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ അഭിനയത്തിൽ സജീവമായിരുന്നു താരം. ഞണ്ടുകളിലെ റേച്ചൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

## Article Content

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഐശ്വര്യ ലക്ഷ്മി. മോളിവുഡിലെ മുനനിര യുവതാരങ്ങൾക്കൊപ്പം നടിക്ക് അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളാണ്. ഏത് നായകനോടൊപ്പവും ഐശ്വര്യ ലക്ഷ്മിയുടെ കെമിസ്ട്രി വർക്ക് ആവാറുണ്ട്. ഡോക്ടർ കൂടിയായ ഐശ്വര്യ ലക്ഷ്മി മോഡലിംഗ് രംഗത്ത് നിന്നാണ് സിനിമയിൽ എത്തുന്നത്. 2017 ൽ പുറത്ത് ഇറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന നിവിൻ പോളി ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ അഭിനയത്തിൽ സജീവമായിരുന്നു താരം. ഞണ്ടുകളിലെ റേച്ചൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഐശ്വര്യ ലക്ഷ്മി മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. 2017 പുറത്ത് ഇറങ്ങിയ ആഷിഖ് അബു ചിത്രമായ മായാനദിയിലൂടെയാണ്. ചിത്രത്തിലെ അപ്പു എന്ന കഥാപാത്രം നടിയുടെ കരിയർ തന്നെ മാറ്റുകയായിരുന്നു. നടൻ ടൊവിനോ തോമസിന്റേയും കരിയർ മാറ്റിയ ചിത്രമാണ് മായാനദി. പ്രേക്ഷകരുടെ ഇടയിൽ അപ്പുവും മാത്തനും ചർച്ചാ വിഷയമാണ്. ഇന്നും പ്രേക്ഷകർ ഈ ചിത്രത്തെ നെഞ്ചിലേറ്റുന്നുണ്ട്. മായാനദിയ്ക്ക് ശേഷം പുറത്ത് ഇറങ്ങിയ വരത്തൻ, വിജയ് സൂപ്പറും പൗർണമിയും ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ കാണാക്കാണെയ്ക്കും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഐശ്വര്യ ലക്ഷ്മിയുടെ പുതിയ അഭിമുഖമാണ്. വീട്ടുകാരുടെ ഇഷ്ടമില്ലാതെയാണ് സിനിമയിൽ എത്തിയതെന്നാണ് നടി പറയുന്നത്. ഇപ്പോഴും പൂർണ്ണമായ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്നും നടി  മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. കൂടാതെ രമേഷ് പുഷാരടിയെ കുറിച്ചും സഹതാരങ്ങളായ ഫഹദ് , ടൊവിനോ എന്നിവർക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചും താരം പറയുന്നുണ്ട്.

തുടക്കത്തിൽ സ്റ്റേജ് ഷോകൾ പേടി ആയിരുന്നു എന്നാണ് താരം പറയുന്നത്. ഈ മേഖലേയ്ക്ക് എത്തുമെന്ന് കരുതിയിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി.'' സ്റ്റേജ് എപ്പോഴും പേടിയായിരുന്നു. പിന്നെ കോളേജിൽ രാജമാണിക്യം ആയി വരണം എന്ന് ടീമിന്റെ ആവശ്യപ്രകാരം വന്നിട്ടുണ്ട്. അല്ലാതെ ഒരു ടാലന്റും ഇല്ലാത്ത ആളാണ് ഞാൻ എന്നും ഐശ്വര്യ പറയുന്നു. പ്രെഫഷൻ വിട്ടിട്ട് സിനിമയിൽ എത്തിയപ്പോഴുള്ള വീട്ടുകാരകുടെ പ്രതികരണത്തെ കുറിച്ചും നടി പറയുന്നുണ്ട്.

വീട്ടുകാർ ഒരിക്കലും പിന്തുണച്ചിരുന്നില്ല എന്നാണ് നടി പറയുന്നത്. തുടക്കത്തിൽ രണ്ട് പേർക്കും . ബുദ്ധിമുട്ടായിരുന്നു. മായനദി കഴിഞ്ഞ് ഒരു ആറുമാസം എന്നോട് സംസാരിച്ചിരുന്നില്ല. കാരണം അവർക്കും ടൈം എടുത്തു. പഠിച്ച ജോലിയിൽ അല്ല നമ്മൾ ജോലി ചെയ്യുന്നത് എങ്കിൽ നമ്മുടെ സമൂഹത്തിനു തന്നെ അത് വിശ്വസിക്കാൻ പാടാണ്. അപ്പോൾ ഒരു സിനിമ ബന്ധവും ഇല്ലാതെ സിനിമയിലേക്ക് വരുമ്പോൾ അവരുടെ ബുദ്ധിമുട്ടുകൾ നമുക്ക് സങ്കല്പിക്കാമാല്ലോ. ഇപ്പോഴും അവർക്ക് ഓക്കെ ആയിട്ടില്ലെന്നും നടി പറയുന്നുണ്ട്. ഇടക്ക് പിജി എപ്പോഴാണ് കംപ്ലീറ്റ് ചെയ്യുന്നത് എന്ന് ചോദിക്കാറുണ്ട്. എന്റെ സിനിമ നല്ലത് ആണെന്ന് ഒരിക്കലും അവർ എന്നോട് പറഞ്ഞിട്ടില്ലെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. 

പിഷാര‍ടിയെ കുറിച്ചും നടി അഭിമുഖത്തൽ പറയുന്നുണ്ട്.നല്ല ഒരു വ്യക്തിയാണ് രമേശ് പിഷാരടി എന്ന് പറഞ്ഞു കൊണ്ടാണ് നടൻ നൽകുന്ന പിന്തുണയെ കുറിച്ച് പറഞ്ഞത്.. നമ്മൾ വിഷമം അടിച്ചിരിക്കുമ്പോൾ നമ്മളെ പോസിറ്റീവ് ആക്കാൻ പലപ്പോഴും അദ്ദേഹം ശ്രമിക്കാറുണ്ട്. ഐഷൂ നീ വിചാരിച്ചോ നീ സിനിമയിൽ വരുമെന്ന്. അപ്പോൾ കിട്ടുന്നതെല്ലാം ബോണസ് ആണ്. അതാണ് എന്റെയും ഒരു മൂഡ് എന്നും നട പറയുന്നു.

ടൊവിമനോ, ഫഹദ് ഫാസിൽ എന്നിവർക്കൊപ്പമുള്ള സിനിമാ അനുഭവവും നടി പറയുന്നുണ്ട്. ടൊവിനോയ്ക്ക് ഒപ്പം വർക്ക് ചെയ്യാൻ വലിയ ഫൺ ആണെന്നും ഫഹദ് വലിയ ഇന്റലിജന്റ് ആണെന്നുമാണ് ഐശ്വര്യ പറയുന്നത് . ഗോവിന്ദേട്ടൻ എനിക്ക് സഹോദരനെ പോലെ ആണെന്നും നടി പറയുന്നു, അർച്ചന 31 നോട്ട് ഔട്ട്, പൊന്നിയൻ സെൽവൻ, ബിസ്മി സ്പെഷ്യൽ എന്നിവയാണ് ഇനി പുറത്ത് ഇറങ്ങാനുളള നടിയുടെ മലയാളം ചിത്രങ്ങൾ. അർച്ചന 31 നോട്ട് ഔട്ടിന്റെ ചിത്രീകരണം അവസാനിച്ചിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/3485/six-months-after-mayanadi-father-and-mother-did-not-speak-aishwarya-lakshmi)