---
title: " സന്തോഷ്‍ജി പാട്ട് നി‍ർത്താതിരുന്നതാണ് പ്രശ്നത്തിനിടയായത് ; ബിനീഷ് ബാസ്റ്റിന്‍"
english_title: "The problem was that Santhoshji did not stop singing; Bineesh Bastin"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3483/the-problem-was-that-santhoshji-did-not-stop-singing-bineesh-bastin"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615800b18c574_bineesh.jpg"
keywords: []
---

#  സന്തോഷ്‍ജി പാട്ട് നി‍ർത്താതിരുന്നതാണ് പ്രശ്നത്തിനിടയായത് ; ബിനീഷ് ബാസ്റ്റിന്‍

> **Lead Summary:** സന്തോഷ് പണ്ഡിറ്റിനെ സ്റ്റാർ‍ മാജിക് ചാനല്‍ ഷോയില്‍ താരങ്ങൾ അപമാനിച്ചുവെന്ന ആരോപണങ്ങൾ ഉയർന്നത് കഴിഞ്ഞ ദിവസമാണ്. സന്തോഷ് പണ്ഡിറ്റും ഈ വിഷയത്തിൽ പ്രതികരണം നടത്തുകയുണ്ടായി. ഇപ്പോഴിതാ പരിപാടിയുടെ സമയത്ത് നടന്ന കാര്യങ്ങൾ വിശദീകരിച്ച് പ്രതികരണവുമായി സിനിമാ താരവും സ്റ്റാർ മാജിക് പരിപാടിയിലെ അംഗവുമായ ബിനീഷ് ബാസ്റ്റിന്‍ രംഗത്തെത്തിയിരിക്കുകയാണ്.

## Article Content

സന്തോഷ് പണ്ഡിറ്റിനെ സ്റ്റാർ‍ മാജിക് ചാനല്‍ ഷോയില്‍ താരങ്ങൾ അപമാനിച്ചുവെന്ന ആരോപണങ്ങൾ ഉയർന്നത് കഴിഞ്ഞ ദിവസമാണ്. സന്തോഷ് പണ്ഡിറ്റും ഈ വിഷയത്തിൽ പ്രതികരണം നടത്തുകയുണ്ടായി. ഇപ്പോഴിതാ പരിപാടിയുടെ സമയത്ത് നടന്ന കാര്യങ്ങൾ വിശദീകരിച്ച് പ്രതികരണവുമായി സിനിമാ താരവും സ്റ്റാർ മാജിക് പരിപാടിയിലെ അംഗവുമായ ബിനീഷ് ബാസ്റ്റിന്‍ രംഗത്തെത്തിയിരിക്കുകയാണ്.

ഫേസ്ബുക്ക് ലൈവിലൂടെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. സ്റ്റാർ മാജിക് ഒരു ഫണ്‍ ഷോ ആണെന്നും, അവിടെ നടക്കുന്ന ഓരോ കാര്യങ്ങളും ആളുകളെ സന്തോഷിപ്പിക്കുന്നതിനായുള്ളതാണെന്നും അദ്ദേഹത്തെ ആരും അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും സന്തോഷ് പണ്ഡിറ്റിന് ഇപ്പോള്‍ ഉള്ളത് തെറ്റിദ്ധാരണ മാത്രമാണെന്നും ബിനീഷ് പറഞ്ഞിരിക്കുകയാണ്.

‘സ്റ്റാര്‍ മാജിക് ഒരു ഫണ്‍ ഷോ ആണ്. അവിടെ നടക്കുന്നതെല്ലാം ഞങ്ങള്‍ തമാശയ്ക്ക് വേണ്ടി മാത്രം ചെയ്യുന്നതാണ്. അവിടെ സന്തോഷ് ജിയെ ആരും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. ഇപ്പോള്‍ സന്തോഷ് ജിയ്ക്ക് ഉള്ളത് തെറ്റിദ്ധാരണ മാത്രമാണ്, അത് മാറ്റുന്നതിനായാണ് ഈ വീഡിയോ ചെയ്യുന്നതെന്നാണ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ ബിനീഷ് പറഞ്ഞിരിക്കുന്നത്.

ഞങ്ങൾക്കൊരു പ്രശ്നവുമില്ല എങ്ങനെയൊക്കെ ചിരിപ്പിക്കാനാണ് അതിനാണ് ശ്രമിക്കുന്നത്. അവിടെ ഞങ്ങള്‍ പരസ്പരം കളിയാക്കാറുണ്ട്. ആ ഫ്ലോറിൽ വെച്ച് അതിന് ഒരു വിഷമവും തോന്നാറില്ല. ഞങ്ങൾക്കൊരു പ്രശ്നവുമില്ല, നാട്ടുകാര്‍ക്കാണ് പ്രശ്നം. ഇത് വളച്ചൊടിക്കേണ്ട ആവശ്യമില്ല. വിരലിലെണ്ണാവുന്നവരാണ് ഇപ്പോള്‍ വിമര്‍ശനങ്ങളുമായെത്തുന്നത്.

ഞങ്ങള്‍ ആസ്വദിച്ച് ചെയ്തതാണ് അവിടെ നടക്കുന്ന ഒന്നും സ്‌ക്രിപ്റ്റഡല്ല. അതൊരു ഫൺ ചാറ്റ് ഷോ ആണ്. പരിപാടിയില്‍ ആളുകള്‍ പങ്കെടുക്കുന്നു, ചാറ്റ് ചെയ്യുന്നു, തമാശ പറയുന്നു അതൊക്കെയാണ്. സന്തോഷ് ജി അന്ന് ഒന്നോ രണ്ടോ പാട്ട് പാടി നിര്‍ത്തിയിരുന്നെങ്കിൽ ഈ കുഴപ്പമുണ്ടാകില്ലായിരുന്നു. അതൊക്കെ ഞങ്ങള്‍ ആസ്വദിച്ച് ചെയ്തതാണ്. സന്തോഷ് ജി അവിടെ വന്ന് പാട്ടൊക്കെ പാടി നല്ല എന്‍ജോയ് ചെയ്താണ് പോയത്.

സ്റ്റാര്‍ മാജിക്കില്‍ ആരെയും അപമാനിക്കാറില്ല നിരവധി പാട്ടുകള്‍ സന്തോഷ് ജി പാടി. അവിടെ വെച്ച് ഓരോ തമാശയും ആസ്വദിച്ചാണ് സന്തോഷ് ജി പോയത്. ഇപ്പോള്‍ ഇങ്ങനെ പറയുന്നത് തെറ്റിദ്ധാരണയാണ്, നിറത്തിന്‍റെ പേരിലൊന്നും അവിടെ കളിയാക്കാറില്ല, എല്ലാം ഫൺ ആയാണ് കാണുന്നത്. സ്റ്റാര്‍ മാജിക്കില്‍ ആരെയും അപമാനിക്കാറില്ല. കോടിക്കണക്കിന് ആളുകള്‍ ഇഷ്ടപെടുന്ന പരിപാടിയാണ്, വളരെ കുറച്ച് ആളുകള്‍ക്കേ ഈ പരിപാടി ഇഷ്ടമല്ലാത്തയാതുള്ളൂ. സോഷ്യല്‍ മീഡിയയില്‍ ഈ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് അക്കൂട്ടരാണെന്നും ബിനീഷ് വീഡിയോയിൽ പറഞ്ഞിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3483/the-problem-was-that-santhoshji-did-not-stop-singing-bineesh-bastin)