'മീനാക്ഷിയുടെ വിവരങ്ങൾ അറിയാൻ താല്പര്യം കാണിക്കാറുണ്ട്”; മഞ്ജുവിന്റെ വാക്കുകൾ വൈറലാവുന്നു

'മീനാക്ഷിയുടെ വിവരങ്ങൾ അറിയാൻ താല്പര്യം കാണിക്കാറുണ്ട്”;   മഞ്ജുവിന്റെ വാക്കുകൾ  വൈറലാവുന്നു
2021-10-04T21:49:00 | By Truevision Admin

മലയാള സിനിമയുടെ എക്കാലത്തെയും ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജുവാര്യർ. നിരവധി സിനിമകളിലൂടെ, പല കഥാപാത്രങ്ങളിലൂടെ, മലയാളി പ്രേക്ഷകരുടെ മനസ്സിൽ തനതായ ഇടം നേടാൻ മഞ്ജുവാര്യർ കഴിഞ്ഞിട്ടുണ്ട്. അഭിനയത്തിന് പുറമെ നല്ലൊരു നൃത്തകിയും കൂടിയാണ് മഞ്ജു വാര്യർ. വിവാഹത്തെത്തുടർന്ന് താരം അഭിനയ ജീവിതത്തിൽ നിന്ന് ഇടവേള എടുത്തിരുന്നു. എന്നാൽ, വിവാഹമോചനത്തിനു ശേഷം വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ് മഞ്ജു വാര്യർ.

ചെറിയൊരു കാലയളവ് കൊണ്ട് തന്നെ നിരവധി സിനിമകളിൽ താരം അഭിനയിച്ചു കഴിഞ്ഞു. മലയാളത്തിൽ മാത്രം ഒതുങ്ങി കൂടാതെ തമിഴിലും ഇപ്പോൾ ബോളിവുഡിലും സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് താരം. മാത്രമല്ല മഞ്ജുവിന്റെ സിനിമയിലേക്കുള്ള രണ്ടാം വരവിൽ അടിമുടി മാറിയിരുന്നു താരം. മഞ്ജുവിനെ പുതിയ മേക്ക്ഓവർ സോഷ്യൽ മീഡിയകളിൽ വൻ തരംഗമായിരുന്നു.


ലുക്കിലും ഭാവത്തിലും ഒക്കെ മാറ്റം വരുത്തി അതി സുന്ദരിയായണ് മഞ്ജു അഭിനയം തുടർന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം മഞ്ജുവിന്റെ പിറന്നാളായിരുന്നു. നിരവധി താരങ്ങളും ആരാധകരും പിറന്നാൾ ആശംസകൾ അറിയിച്ചു കൊണ്ട് സോഷ്യൽ മീഡിയയിലൂടെ എത്തിയിരുന്നു. ഇപ്പോഴിതാ ആശംസകൾ അറിയിച്ചവർക്ക് നന്ദിപറഞ്ഞുകൊണ്ട് മഞ്ജു ഇൻസ്റ്റഗ്രാം പേജുകളിൽ പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

“എല്ലാവരോടും നന്ദി, ഇന്നും എന്നിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന സ്നേഹവും അനുഗ്രഹങ്ങളും ആശംസകളും എന്നെ അതിശയിപ്പിക്കുകയും ഹൃദയത്തിൽ സ്പർശിക്കുകയും ചെയ്യുന്നു. നിങ്ങൾ ഓരോരുത്തർക്കും ഒരുപാട് സ്നേഹം തിരികെ നൽകുന്നു,… തൻറെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മഞ്ജു കുറിച്ചു. മാത്രമല്ല താൻ ഇപ്പോൾ ചെയ്യുന്ന ജോലി നല്ല രീതിയിൽ ആസ്വദിക്കുന്നുണ്ടെന്നും മഞ്ജു പറഞ്ഞു.


കാലത്തിൻ്റേതായ മാറ്റം തന്നിലും ഉണ്ടായിട്ടുണ്ടെന്നും ആ മാറ്റം സിനിമയിലും ഉണ്ടെന്നും മഞ്ജു പറഞ്ഞു. അടിമുടി മാറിയതല്ല അനുഭവങ്ങളാണ് തന്നെ മാറ്റിയതെന്നും താരം പറയുന്നു. സിനിമാ ലൊക്കേഷനിൽ ഇപ്പോഴും കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല, ഒരു കുടുംബം പോലെ തന്നെയാണ് അവിടെ കഴിയുന്നതെന്നും മഞ്ജു പറഞ്ഞു. എന്നാൽ പ്ലാൻ ചെയ്ത സിനിമകൾ മാറിപ്പോകുന്നത് പണ്ടത്തെപ്പോലെ തന്നെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

ഹൗ ഓൾഡ് ആർ യൂ തൻ്റെ തിരിച്ചുവരവിൽ ഒരു നാഴികക്കല്ലായിരുന്നു എന്നും തികച്ചും യാദൃശ്ചികമായി തനിക്ക് ലഭിച്ചതാണെന്നും താരം പറഞ്ഞു. നിരവധി പേർ ഹൗ ഓൾഡ് ആർ യു മായി തൻ്റെ സ്വന്തം ജീവിതത്തിന് സാമ്യമുണ്ടെന്ന് പറയുന്നുണ്ട്. അത് ഒരുപക്ഷേ മഞ്ജുവിനെ ജീവിതം എല്ലാവർക്കും അറിയാവുന്നത് കൊണ്ടാണെന്നും അത് ഒരുപാട് അറിയപ്പെടാതെപോയ അമ്മമാരുടെ ജീവിതമാണെന്നും മഞ്ജു പറയുന്നു.

മഞ്ജു സിനിമയിൽ ഉണ്ടായിരുന്ന സമയത്തെക്കാൾ പതിന്മടങ്ങ് സ്നേഹം  ഇല്ലാതിരുന്നപ്പോഴും ആരാധകർ നൽകിയിട്ടുണ്ട് അതുതന്നെയാണ് വീണ്ടും സിനിമയിലേക്ക് വരാൻ മഞ്ജുവിനെ പ്രേരിപ്പിച്ചതും. നിരവധിപേർ മഞ്ജു വീണ്ടും അഭിനയിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. ഇപ്പോൾ താൻ അത് വളരെയധികം ആസ്വദിക്കുന്നുണ്ടെന്നു മഞ്ജു പറഞ്ഞു. മാത്രമല്ല തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങളെല്ലാം ഭംഗിയായും ആത്മാർത്ഥതയോടും ചെയ്യാൻ ശ്രമിക്കാറുണ്ടെന്നും താരം പറഞ്ഞു.

എന്നാൽ കുടുംബം ചങ്ങല ആണെന്ന് പറയുന്നവരോട് യോജിക്കാൻ തനിക്ക് കഴിയുന്നില്ല കാരണം സിനിമയിൽ നിന്നും ഇടവേള എടുത്ത് കുടുംബ ജീവിതം മാത്രം നയിച്ചിരുന്ന സമയത്തും താൻ ജീവിതം വളരെയധികം ആസ്വദിച്ചിരുന്നു എന്നും മഞ്ജു പറയുന്നു. ഭാവനയും സംയുക്തയും ഗീതുവും എല്ലാം നല്ല സുഹൃത്തുക്കളുടെ റോളിൽ എൻ്റെ ജീവിതത്തിൽ ഉണ്ടായിരുന്നു, ഏതു പ്രശ്നം വന്നപ്പോഴും നല്ല സുഹൃത്തുക്കളായി ഒപ്പം കൂടെ നിന്നിട്ടുണ്ട്.

ഇപ്പോഴും ആ സുഹൃത്ത് ബന്ധം പഴയതുപോലെ കാത്തുസൂക്ഷിക്കാനും കഴിയുന്നുണ്ടെന്നും താരം പറഞ്ഞു. മാത്രമല്ല ദിലീപിൻ്റെ സിനിമകൾ ആസ്വദിക്കാറുണ്ടെന്നും അത് കാണാറുണ്ടെന്നും ഇഷ്ടപ്പെടാറുണ്ടെന്നും താരം പറഞ്ഞു. മകളായ മീനാക്ഷിയുടെ കാര്യങ്ങൾ അറിയാൻ താൽപര്യമുണ്ടെന്നും അറിയാൻ ശ്രമിക്കാറുണ്ട് എന്നും മഞ്ജു പറഞ്ഞു.

Content Highlight: I would like to know the details of Meenakshi ”; Manju's words go viral

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup