---
title: "ടോവിനോ തോമസ് പങ്കുവെച്ച വീഡിയോ വൈറലാകുന്നു "
english_title: "Now the video shared by Tovino is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/34801/now-the-video-shared-by-tovino-is-going-viral"
published_at: "2022-03-30T16:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62443666a26de_tovino.jpg"
keywords: []
---

# ടോവിനോ തോമസ് പങ്കുവെച്ച വീഡിയോ വൈറലാകുന്നു 

> **Lead Summary:** വില്ലനായി കടന്നു വന്ന് പിന്നീട് നായകനായി തിളങ്ങിയ നടനാണ് ടോവിനോ തോമസ്. ഇന്ന് ടോവിനോ എന്ന നടനും വ്യക്തിക്കും ആരാധകര്‍ ഏറെയാണ്.

## Article Content

വില്ലനായി കടന്നു വന്ന് പിന്നീട് നായകനായി തിളങ്ങിയ നടനാണ് ടോവിനോ തോമസ്. ഇന്ന് ടോവിനോ എന്ന നടനും വ്യക്തിക്കും ആരാധകര്‍ ഏറെയാണ്.

മിന്നല്‍ മുരളി എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ പ്രേക്ഷകരുടെ സൂപ്പര്‍ഹീറോയായി മാറുകയായിരുന്നു താരം. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം നിമിഷന്നേരം കൊണ്ട് വൈറല്‍ ആവാര്‍ ഉണ്ട്.

**

ഇപ്പോള്‍ ടോവിനോ പങ്കുവെച്ച വീഡിയോയും അതിനു താഴെ വന്ന കമന്റുകളുമാണ് ശ്രദ്ധിക്കപ്പെടുന്നത്. ദുബായിലാണിപ്പോള്‍ ടൊവിനോ ഉള്ളത്.

തനിയെ ബാസ്‌കറ്റ് ബോള്‍ കളിക്കുന്ന വീഡിയോയാണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്. കളിക്കൂ, ആസ്വദിക്കൂ എന്നാണ് ടൊവിനോ വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

[https://www.instagram.com/tovinothomas/?utm_source=ig_embed&ig_rid=79db6654-d222-4596-bfee-7dd44d3bce8e**](https://www.instagram.com/tovinothomas/?utm_source=ig_embed&ig_rid=79db6654-d222-4596-bfee-7dd44d3bce8e)

ഈ വീഡിയോയ്ക്ക് താഴെ രസകരമായ നിരവധി കമന്റ് വരുന്നുണ്ട്. അളിയന് ശരിക്കും മിന്നല്‍ അടിച്ചോ എന്നും ചിലര്‍ ചോദിക്കുന്നു.അതേസമയം നിരവധി ചിത്രങ്ങളാണ് ടൊവിനോയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ‘വാശി’യാണ് താരത്തിന്റെ ഇനി പുറത്തുവരാനുള്ള ചിത്രം. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികയായെത്തുന്നത്

### Related Links & Sources
- [Original Story Source](https://moviemax.in/news/34801/now-the-video-shared-by-tovino-is-going-viral)