---
title: "ഒരു സ്ത്രീ കോണ്ടം വാങ്ങാന്‍ ഒറ്റയ്ക്ക് പോയാല്‍ എന്താ കുഴപ്പം...? അക്ഷര ഹാസന്‍"
english_title: "What's wrong with a woman going alone to buy a condom ...? Akshara Haasan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/34793/whats-wrong-with-a-woman-going-alone-to-buy-a-condom-akshara-haasan"
published_at: "2022-03-30T15:44:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62442e7f9d1ef_hasan.jpg"
keywords: []
---

# ഒരു സ്ത്രീ കോണ്ടം വാങ്ങാന്‍ ഒറ്റയ്ക്ക് പോയാല്‍ എന്താ കുഴപ്പം...? അക്ഷര ഹാസന്‍

> **Lead Summary:** ഒരു സ്ത്രീ ഗര്‍ഭനിരോധന ഉറ വാങ്ങാന്‍ ഒറ്റയ്ക്ക് കടയില്‍ പോകുന്നതില്‍ എന്താണ് തെറ്റെന്ന് നടി അക്ഷര ഹാസന്‍. അതില്‍ യാതൊരു തെറ്റുമില്ല. ലൈംഗിക ബന്ധത്തില്‍ സുരക്ഷിതത്വം വേണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികമല്ലേ? ലൈംഗിക ബന്ധത്തില്‍ നിയന്ത്രണം പുരുഷനിലാണെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്.

## Article Content

ഒരു സ്ത്രീ ഗര്‍ഭനിരോധന ഉറ വാങ്ങാന്‍ ഒറ്റയ്ക്ക് കടയില്‍ പോകുന്നതില്‍ എന്താണ് തെറ്റെന്ന് നടി അക്ഷര ഹാസന്‍. അതില്‍ യാതൊരു തെറ്റുമില്ല. ലൈംഗിക ബന്ധത്തില്‍ സുരക്ഷിതത്വം വേണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികമല്ലേ? ലൈംഗിക ബന്ധത്തില്‍ നിയന്ത്രണം പുരുഷനിലാണെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്.

അതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങള്‍ ഉയരുന്നത്, അക്ഷര പറഞ്ഞു. അക്ഷര നായികയായ 'അച്ചം മടം നാണം പയിര്‍പ്പ്' എന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തിട്ടുണ്ട്. കാമുകനൊപ്പമുള്ള ലൈംഗികത അനുഭവിച്ചറിയാനാഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.

അവളില്‍ ലൈംഗികതയെക്കുറിച്ച്‌ ഒരുപാട് ആശങ്കകളുണ്ട്. ഈ ആശങ്കകളും അവളുടെ ആ​ഗ്രഹവും തമ്മിലുള്ള സംഘര്‍ഷമാണ് സിനിമയുടെ പ്രമേയം.

രാജ രാമമൂര്‍ത്തി ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തില്‍ അക്ഷരയുടെ കഥാപാത്രം ഗര്‍ഭനിരോധന ഉറ വാങ്ങാന്‍ പോകുന്ന രംഗമുണ്ട്. ഇതേക്കുറിച്ച്‌ അഭിമുഖത്തില്‍ ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.

ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച്‌ സംസാരിക്കുന്ന ചിത്രങ്ങള്‍ ഇനിയും വരേണ്ടതുണ്ടെന്നും പുതുതലമുറയില്‍ ആരോഗ്യകരമായ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അക്ഷര കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/34793/whats-wrong-with-a-woman-going-alone-to-buy-a-condom-akshara-haasan)