---
title: "ആ വിവാഹമായിരുന്നു ഞങ്ങള്‍ മകനോട് ചെയ്ത ഏറ്റവും വലിയ തെറ്റ്; ത്യാഗരാജ് പറയുന്നു"
english_title: "That marriage was the biggest mistake we made with our son; Says Thyagaraj"
publisher: "moviemax.in"
canonical_url: "https://moviemax.in/news/34769/that-marriage-was-the-biggest-mistake-we-made-with-our-son-says-thyagaraj"
published_at: "2022-03-30T13:41:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624410f2b6236_thyagaraj.jpg"
keywords: []
---

# ആ വിവാഹമായിരുന്നു ഞങ്ങള്‍ മകനോട് ചെയ്ത ഏറ്റവും വലിയ തെറ്റ്; ത്യാഗരാജ് പറയുന്നു

> **Lead Summary:** ആരാധകര്‍ ഏറെയുള്ള നാടനാണ് പ്രശാന്ത്. പ്രശാന്തിന്റെ അച്ഛനും നടനുമായ ത്യാഗരാജന് പിന്നാലെയാണ് താരം സിനിമയിലെത്തുന്നത്. വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുന്ന നടനായി മാറാന്‍ പ്രശാന്തിന് സാധിച്ചു. എന്നാല്‍ കുടുംബ ജീവിതത്തില്‍ ഉണ്ടായ പല പ്രശ്‌നങ്ങളും നടന്റെ കരിയറിനെ ബാധിച്ചു. ഇപ്പോള്‍ മകന്റെ വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും എല്ലാം തുറന്നു പറയുകയാണ് ത്യാഗരാജന്‍.

## Article Content

ആരാധകര്‍ ഏറെയുള്ള നാടനാണ് പ്രശാന്ത്. പ്രശാന്തിന്റെ അച്ഛനും നടനുമായ ത്യാഗരാജന് പിന്നാലെയാണ് താരം സിനിമയിലെത്തുന്നത്. വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുന്ന നടനായി മാറാന്‍ പ്രശാന്തിന് സാധിച്ചു. എന്നാല്‍ കുടുംബ ജീവിതത്തില്‍ ഉണ്ടായ പല പ്രശ്‌നങ്ങളും നടന്റെ കരിയറിനെ ബാധിച്ചു. ഇപ്പോള്‍ മകന്റെ വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും എല്ലാം തുറന്നു പറയുകയാണ് ത്യാഗരാജന്‍.

മകനു വേണ്ടിയാണ് താന്‍ അഭിനയം നിര്‍ത്തിയത് എന്ന് ത്യാഗരാജ് പറയുന്നു. എന്റെ സിനിമ ജീവിതം മകനെ ബാധിക്കരുത് എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു, അതുകൊണ്ട് മനപ്പൂര്‍വ്വം പല ചിത്രങ്ങളില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു. എന്നാല്‍ നല്ല ഒരുപാട് സിനിമകള്‍ പ്രശാന്തിന് കിട്ടിയിരുന്നു എങ്കിലും , പിന്നീട് അതെല്ലാം കൈവിട്ടു പോവുകയായിരുന്നു.

പ്രശാന്തിന്റെ ദാമ്പത്യജീവിതത്തിലെ തകര്‍ച്ചക്ക് ഒപ്പം ആണ് നടന്റെ കരിയറും പിന്നോട്ട് പോയത്. പ്രശാന്തിന്റെ വിവാഹം ഞങ്ങള്‍ക്ക് പറ്റിയ അബദ്ധമാണെന്ന് ത്യാഗരാജ് പറയുന്നത് . അച്ഛനും അമ്മയും കണ്ടുപിടിക്കുന്ന പെണ്‍കുട്ടിയെ മാത്രമേ കല്യാണം കഴിക്കൂ എന്ന് പ്രശാന്ത് പറഞ്ഞിരുന്നു. ഒരുപക്ഷേ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു എങ്കില്‍ അവന്റെ ജീവിതം ഇങ്ങനെ ആവില്ലായിയരുന്നു നടന്‍ പറഞ്ഞത്.

നല്ല കുടുംബം ആയിരുന്നു അത് എല്ലാവരും ഡോക്ടറാണ്. ഒരു ബന്ധുവിലൂടെ വന്ന വിവാഹ ആലോചന ആയതിനാല്‍ അധികം ഒന്നും അന്വേഷിച്ചില്ല. ആ വിവാഹം തന്നെയായിരുന്നു ഞങ്ങള്‍ പ്രശാന്തിനോട് ചെയ്ത ഏറ്റവും വലിയ തെറ്റ്.

നേരത്തെ മറ്റൊരു വിവാഹം ചെയ്ത കാര്യം മറച്ചുവെച്ചുകൊണ്ടാണ് പെണ്‍കുട്ടി ഈ വിവാഹത്തിന് ഒരുങ്ങിയത്. വിവാഹമോചനം എത്തിയപ്പോഴാണ് ഈ കാര്യം ഞങ്ങള്‍ അറിഞ്ഞത്. അവര്‍ പ്രശാന്തിനെ ഉപേക്ഷിച്ച് പോയത് തന്നെയാണ്.

രജിസ്റ്റര്‍ ഓഫീസില്‍ പോയി അന്വേഷിച്ചപ്പോഴാണ് ആ പെണ്‍കുട്ടി ആദ്യം ഒരു വിവാഹം ചെയ്ത കാര്യം ഞങ്ങള്‍ക്ക് ബോധ്യമായത്. എന്നാല്‍ ഇതെല്ലാം മറച്ചുവെച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രശാന്തിനെതിരെ കേസുകൊടുത്തു. രജിസ്റ്റര്‍ ഓഫീസില്‍ നിന്നും ലഭിച്ച തെളിവുകള്‍ കാണിച്ചതോടെ വിധി പ്രശാന്തിന് അനുകൂലമായ വന്നത്. ആ വിവാഹത്തില്‍ ഇന്നും വേദനയുണ്ടെന്ന് ത്യാഗരാജ് പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/34769/that-marriage-was-the-biggest-mistake-we-made-with-our-son-says-thyagaraj)