---
title: "'മരിക്കാന്‍ സമയമില്ല, പറക്കാനുള്ള സമയമാണ്  ' - മംമ്ത മോഹന്‍ദാസ്  ; ചിത്രം വൈറല്‍"
english_title: "'No time to die, time to fly' - Mamta Mohandas; Image is viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3473/no-time-to-die-time-to-fly-mamta-mohandas-image-is-viral"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6156e04c0f54b_mamtha.jpg"
keywords: []
---

# 'മരിക്കാന്‍ സമയമില്ല, പറക്കാനുള്ള സമയമാണ്  ' - മംമ്ത മോഹന്‍ദാസ്  ; ചിത്രം വൈറല്‍

> **Lead Summary:** കാന്‍സര്‍ എന്ന ഭീകരനെ ധൈര്യം കൊണ്ട് തോല്‍പിച്ച് മുന്നേറിയ മംമ്ത മോഹന്‍ദാസ് ഒരു പ്രചോദനം തന്നെയാണ്. ജീവിതം കൊണ്ട് മറ്റുള്ളവരെ പ്രചോദിപ്പിച്ചുകൊണ്ടിരിയ്ക്കുന്ന മംമ്ത മോഹന്‍ദാസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റും പലര്‍ക്കും ഉന്മേഷം നല്‍കും വിധമാണ്.

## Article Content

കാന്‍സര്‍ എന്ന ഭീകരനെ ധൈര്യം കൊണ്ട് തോല്‍പിച്ച് മുന്നേറിയ മംമ്ത മോഹന്‍ദാസ് ഒരു പ്രചോദനം തന്നെയാണ്. ജീവിതം കൊണ്ട് മറ്റുള്ളവരെ പ്രചോദിപ്പിച്ചുകൊണ്ടിരിയ്ക്കുന്ന മംമ്ത മോഹന്‍ദാസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റും പലര്‍ക്കും ഉന്മേഷം നല്‍കും വിധമാണ്.

ഏറ്റവും ഒടുവില്‍ നടത്തിയ ഫോട്ടോഷൂട്ടിന്റെ ഏതാനും ചില ഫോട്ടോകള്‍ മംമ്ത തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചു. 'മരിക്കാന്‍ സമയമില്ല' എന്നാണ് ഒരു ഫോട്ടോയ്ക്ക് നടി നല്‍കിയ ക്യാപ്ഷന്‍. 007 ആസ്റ്റണ്‍ മാര്‍ട്ടിന്‍ വിറ്റേജുമായി മംമ്ത നില്‍ക്കുന്ന ഫോട്ടോകളാണ് കാണുന്നത്. മണലാരണ്യങ്ങളിലെ ഒരു റോഡില്‍ നിന്ന് കൊണ്ടുള്ള റിച്ച് ഫോട്ടോഷൂട്ട് ആയിരുന്നു എന്ന് ചിത്രത്തില്‍ നിന്നും വ്യക്തം.

മൂന്ന് ചിത്രങ്ങള്‍ക്കും മൂന്ന് ക്യാപ്ഷനാണ് നല്‍കിയത്. ഇത് പറക്കാനുള്ള സമയമാണ്, മരിക്കാന്‍ സമയമില്ല, ഉയര്‍ന്ന് നില്‍ക്കാനും എഴുന്നേല്‍ക്കാനുമുള്ള സമയമാണ്' എന്നിങ്ങനെയാണ് ഓരോ ഫോട്ടോയ്ക്കും നല്‍കിയിരിയ്ക്കുന്ന ക്യാപ്ഷന്‍.

ദിവസങ്ങള്‍ക്ക് മുന്‍പാണ് മംമ്ത ഒരു പോര്‍ഷെ 911 കരേര എസ് റൈസിങ് യെല്ലോ കളര്‍ കാര്‍ വാങ്ങിയത്. ഒരു കോടിയില്‍ അധികം വിലവരുന്ന ഈ വാഹനം കഴിഞ്ഞ ഒരു ദശകമായി തന്റെ സ്വപ്‌നമാണെന്ന് പറഞ്ഞുകൊണ്ട് മംമ്ത തന്നെയാണ് ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. കാര്‍ ഗുരുവായൂരില്‍ കൊണ്ടു പോയി പൂജിച്ച സന്തോഷവും മംമ്ത പങ്കുവച്ചിരുന്നു.

ഭ്രമം എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണിപ്പോള്‍ മംമ്ത മോഹന്‍ദാസ്. രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം അന്ധധം എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആണ്. ചിത്രത്തില്‍ തബു അവതരിപ്പിച്ച കഥാപാത്രത്തെയാണ് മലയാളത്തില്‍ മംമ്ത മോഹന്‍ദാസ് ചെയ്യുന്നത്. പൃഥ്വിരാജും രാശി ഖന്നയുമാണ് മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങള്‍. ചിത്രം ഒക്‌ടോബര്‍ 7 ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.

ഇന്റസ്ട്രിയില്‍ പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷവും കഴിഞ്ഞ ദിവസം മംമ്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. 2005 ല്‍ റിലീസ് ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെയായിരുന്നു മംമ്തയുടെ സിനിമാ പ്രവേശനം.

### Related Links & Sources
- [Original Story Source](https://moviemax.in/news/3473/no-time-to-die-time-to-fly-mamta-mohandas-image-is-viral)