---
title: "മമ്മൂട്ടി ഇനി 'കെട്ട്യോളാണ് എന്റെ മാലാഖ' സംവിധായകനൊപ്പം"
english_title: "Mammootty is now with the director of 'Kettyol is my angel'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/34724/mammootty-is-now-with-the-director-of-kettyol-is-my-angel"
published_at: "2022-03-30T10:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6243ea860a487_mammoty.jpg"
keywords: []
---

# മമ്മൂട്ടി ഇനി 'കെട്ട്യോളാണ് എന്റെ മാലാഖ' സംവിധായകനൊപ്പം

> **Lead Summary:** 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ചാലക്കുടിയിൽ ആരംഭിച്ചു. ചിത്രത്തിൻ്റെ പൂജയും സിച്ച് ഓൺ കർമവും ചാലക്കുടിയിൽ നടന്നു. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്.

## Article Content

'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ചാലക്കുടിയിൽ ആരംഭിച്ചു. ചിത്രത്തിൻ്റെ പൂജയും സിച്ച് ഓൺ കർമവും ചാലക്കുടിയിൽ നടന്നു. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്.

മമ്മൂട്ടിയും നിസാം ബഷീറും ആദ്യമായി ഒന്നിക്കുന്ന ഈ ത്രില്ലർ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൾ ആണ്. ഏപ്രിൽ മൂന്ന് മുതൽ മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്യും.

ഷറഫുദ്ദീൻ, കോട്ടയം നസീർ, ജഗദീഷ്, സഞ്ജു ശിവറാം, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, ബാബു അന്നൂർ, അനീഷ് ഷൊർണൂർ, റിയാസ് നർമ്മകല, ജോർഡി പൂഞ്ഞാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമീഷ് രവിയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം.

ഗരുഡ ഗമന വൃഷഭ വാഹന എന്ന കന്നഡത്തിലെ സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ മിഥുൻ മുകുന്ദൻ ആണ് സംഗീതം നിർവഹിക്കുന്നത്. എൻ.എം ബാദുഷയാണ് ചിത്രത്തിൻ്റെ സഹനിർമാതാവ്. എഡിറ്റിംഗ് - കിരൺ ദാസ്, കലാസംവിധാനം - ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഔസേപ്പച്ചൻ.

മേക്കപ്പ് - റോണക്സ് സേവ്യർ & എസ്.ജോർജ്, കോസ്റ്റ്യൂം - സമീറ സനീഷ്, പി.ആർ.ഒ - പി.ശിവപ്രസാദ്, സ്റ്റിൽസ് - ശ്രീനാഥ് എൻ ഉണ്ണികൃഷ്ണൻ എന്നിവരാണ് മറ്റ് പ്രധാന അണിയറപ്രവർത്തകർ. കൊച്ചിയാണ് ചിത്രത്തിൻറെ മറ്റൊരു പ്രധാന ലൊക്കേഷൻ.

ഇതുവരേയും പേരിടാത്ത ചിത്രം, മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ നിർമാണ സംരംഭം ആണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന 'നൻപകൽ നേരത്ത് മയക്കം' ആണ് മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/34724/mammootty-is-now-with-the-director-of-kettyol-is-my-angel)