---
title: "25 വർഷത്തെ സൗഹൃദം; വിനായകനെ ചേർത്തുനിർത്തി ടിനി ടോം"
english_title: "Tiny Tom Celebrates Twenty-Five Years Of Friendship With Actor Vinayaka."
publisher: "moviemax.in"
canonical_url: "https://moviemax.in/news/34720/tiny-tom-celebrates-twenty-five-years-of-friendship-with-actor-vinayaka"
published_at: "2022-03-30T10:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6243e672aa2c6_vinayakan.jpg"
keywords: []
---

# 25 വർഷത്തെ സൗഹൃദം; വിനായകനെ ചേർത്തുനിർത്തി ടിനി ടോം

> **Lead Summary:** നടൻ വിനായകനൊപ്പമുള്ള ഇരുപത്തിയഞ്ച് വർഷത്തെ സൗഹൃദം ആഘോഷിച്ച് ടിനി ടോം. കോളേജ് മുതലുള്ള സൗഹൃദമാണ് തങ്ങൾ തമ്മിലെന്ന് ടിനി ടോം ഫേസ്ബുക്കിൽ കുറിച്ചു. വിനായകനൊപ്പമുള്ള ചിത്രവും ടിനി പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി രം​ഗത്തെത്തിയത്.

## Article Content

നടൻ വിനായകനൊപ്പമുള്ള ഇരുപത്തിയഞ്ച് വർഷത്തെ സൗഹൃദം ആഘോഷിച്ച് ടിനി ടോം. കോളേജ് മുതലുള്ള സൗഹൃദമാണ് തങ്ങൾ തമ്മിലെന്ന് ടിനി ടോം ഫേസ്ബുക്കിൽ കുറിച്ചു. വിനായകനൊപ്പമുള്ള ചിത്രവും ടിനി പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി രം​ഗത്തെത്തിയത്.

അതേസമയം, ഒരുത്തീ സിനിമയുടെ പത്രസമ്മേളനത്തിനിടെ നടൻ വിനായകൻ നടത്തിയ മീ ടു പരാമർശം ഏറെ വിവദങ്ങൾക്ക് വഴിവച്ചിരുന്നു. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് വിഷയത്തിൽ പ്രതികരണവുമായി ര​ഗത്തെത്തിയത്.

[**https://www.facebook.com/TinyTomOfficial/posts/526017525560859**](https://www.facebook.com/TinyTomOfficial/posts/526017525560859)

നവ്യ നായരും സംവിധായകന്‍ വി.കെ. പ്രകാശും ഒപ്പം ഉണ്ടായിരുന്നിട്ടും വിനായകന്റെ പരാമർശത്തിൽ നിശബ്ദത പാലിച്ചതിനെതിരെയും വിമർശനങ്ങൾ ഉയര്‍ന്നിരുന്നു. ‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്‌സ് ചെയ്തിട്ടുണ്ട്.

ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും.

ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ', എന്നായിരുന്നു വിനായകൻ പറഞ്ഞത്. വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ വിനായകൻ ക്ഷമാപണം നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/34720/tiny-tom-celebrates-twenty-five-years-of-friendship-with-actor-vinayaka)