logo

'ചക്കപ്പഴത്തിലെ പൈങ്കിളി' ഒരു കുടുംബത്തിലെ രസകരമായ വിശേഷങ്ങള്‍ അറിയാം

Published at Nov 1, 2020 03:45 PM 'ചക്കപ്പഴത്തിലെ പൈങ്കിളി' ഒരു കുടുംബത്തിലെ രസകരമായ വിശേഷങ്ങള്‍ അറിയാം

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട പരമ്പരയാണ് ചക്കപ്പഴം. ഒരു കുടുംബത്തിലെ രസകരമായ സംഭവമാണ് പരമ്പരയുലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. ഉത്തമനും, ആശയും, പൈങ്കിളിയും ശിവനിമെല്ലാം ഇന്ന് പ്രേക്ഷകരുട പ്രിയപ്പെട്ടവരാണ്.

ചുരുങ്ങിയ സമയം കൊണ്ട് പ്രേഷകര്‍ക്ക് ഇടയില്‍ പരമ്പര ശ്രേദ്ധെയമായി .ചക്കപ്പഴം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രുതി രാജനികാന്ത്. സ്വന്തം പേരിനെക്കാളും പ്രേക്ഷകർ സുപരിചിത പൈങ്കിളി എന്ന പേരിലൂടെയാണ്. തനി നാട്ടു ഭാഷയിലൂടെ ശ്രുതി പൈങ്കിളിയായി പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്.

അഭിനേതി എന്നതിൽ ഉപരി മോഡലിംഗ്, നൃത്തം, ഏവിയേഷൻ, ജേർണലിസം എന്നിങ്ങനെ തന്നെ കൊണ്ട് കഴിയാവുന്ന എല്ലാ മേഖലയിലും താരം കൈ വെച്ചിട്ടുണ്ട്. കലയോടൊപ്പം വിദ്യാഭ്യാസത്തിനും ശ്രുതി പ്രധാന്യം നൽകുന്നുണ്ട്.


ബാലതാരമായിട്ടാണ് നടി ക്യാമറക്ക് മുന്നിൽ എത്തുന്നത്. എന്നാൽ പൈങ്കിളിയാണ് ശ്രുതിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. ഇപ്പോഴിത തന്റെ പ്രണയം വിവാഹ സങ്കൽപ്പങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കൂടാതെ തന്റെ കലാ വിശേഷങ്ങളും താരം പങ്കുവെയ്ക്കുന്നുണ്ട്.രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ക്യാമറയുടെ മുന്നിൽ എത്തുന്നത്.ഉണ്ണിക്കുട്ടൻ എന്ന് പറയുന്ന ഒരു കോമിക് സീരീസിലായിരുന്നു തുടക്കം.അതിൽ ഈ ഉണ്ണിക്കുട്ടന്റെ ചേച്ചി ആയിട്ടാണ് എനിക്ക് ക്ഷണം കിട്ടുന്നത്.


സീരീസിന്റെ നിർമ്മാതാവ് എന്റെ വല്യച്ഛൻ ആയിരുന്നു. എന്നാൽ അവിടെ ചെന്നപ്പോൾ ആണ് കഥ മാറുന്നത്. ഉണ്ണികുട്ടൻ ആയെത്തേണ്ട കുട്ടി കരച്ചിലൊക്കെ ആയി. അങ്ങനെ അവൻ ചെയ്യാതെ ആയപ്പോൾ ഞാൻ ഉണ്ണിക്കുട്ടൻ ആയി മാറുകയും ചെയ്തു. പിന്നീടാണ് മാനസപുത്രിയിൽ ആൺകുട്ടി ആയി എത്തുന്നത്.

ഏഴ് സുന്ദരികളും ഞാനും, കൽക്കട്ട ഹോസ്പിറ്റൽ, സുന്ദരീ സുന്ദരീ തുടങ്ങിയവയിലേക്കും ക്ഷണം കിട്ടിയത്. പിന്നെ സിനിമയിൽ സദാനന്ദന്റെ സമയത്തിൽ ദിലീപിന്റെ മോൾക്കും, മധുചന്ദ്ര ലേഖയിൽ ജയറാമിന്റെ മോൾക്കും ഞാൻ ആണ് ഡബ്ബ് ചെയ്തത്.


അഞ്ചാം ക്‌ളാസിൽ എത്തിയപ്പോൾ ഞാൻ അഭിനയം പാടെ നിർത്തുകയും, പിന്നെ പ്ലസ് ടു കഴിഞ്ഞപ്പോഴാണ് പയ്യെ പയ്യെ ആൽബം, ഷോർട്ട് ഫിലിം ഒക്കെ ചെയ്യാൻ തുടങ്ങുന്നത്.ഉണ്ണികൃഷ്ണൻ സാർ വഴിയാണ് ചക്കപ്പഴത്തിൽ എത്തിയത്.

ചക്കപ്പഴത്തിന്റെ സഹ സംവിധായകൻ രാകേഷേട്ടൻ എന്നെ ഇൻസ്റ്റയിലൂടെ ബന്ധപെടുന്നതും പരമ്പരയുടെ സ്‌ക്രീനിങ്ങിന് എത്തിയതും. സിറ്റ്‌കോം ആണെന്ന് ആദ്യമേ രാഗേഷേട്ടൻ പറഞ്ഞിരുന്നു.

അത് ഒരുപാട് ഇഷ്ടമുള്ള സംഗതി ആയത് കൊണ്ടുകൂടിയാണ് ഞാൻ പൈങ്കിളി ആകാൻ എത്തുന്നത്-ശ്രുതി അഭിമുഖത്തിൽ പറയുന്നു. മറ്റുളള താരങ്ങളുമായി വളരെ നല്ല ബന്ധമാണുളളത്. പിന്നെ സുമ ആയെത്തുന്ന റാഫി , അശ്വതി ശ്രീകാന്ത്, ശ്രീകുമാറേട്ടൻ, അർജുനേട്ടൻ എല്ലാവരും നമുക്ക് വേണ്ടപ്പെട്ടവർ ആണ്- നടി പറയുന്നു.

Chakkappalam is the favorite series of the miniscreen audience. The series is an interesting family event

Related Stories
പുറം ലോകം ദൃശ്യം 2നെക്കുറിച്ച് വാചാലരായിക്കൊണ്ടിരിക്കുമ്പോള്‍ ഒന്നും അറിയാതെ പോയ ബിഗ് ബോസ് മത്സരാർത്ഥികൾക്കായി ഒരു ടാസ്ക്

Feb 20, 2021 08:16 PM

പുറം ലോകം ദൃശ്യം 2നെക്കുറിച്ച് വാചാലരായിക്കൊണ്ടിരിക്കുമ്പോള്‍ ഒന്നും അറിയാതെ പോയ ബിഗ് ബോസ് മത്സരാർത്ഥികൾക്കായി ഒരു ടാസ്ക്

വാരാന്ത്യത്തില്‍ മോഹന്‍ലാല്‍ മത്സരാർത്ഥികൾക്ക് മുന്നില്‍ വരും.വരവിന് മുൻപ് മത്സരാർത്ഥികൾക്ക് രസകരമായൊരു ടാസ്ക്ക് കൊടുത്തിരിക്കുകയാണ് ബിഗ്...

Read More >>
ബിഗ് ബോസ് പ്രിയ താരങ്ങളെക്കുറിച്ച് ആരാധകര്‍

Feb 20, 2021 07:37 PM

ബിഗ് ബോസ് പ്രിയ താരങ്ങളെക്കുറിച്ച് ആരാധകര്‍

ബിഗ് ബോസ് സീസൺ 3ലെ മത്സരാർത്ഥികളിൽ ആരെയാണ് ഇഷ്ടമെന്ന അഭിപ്രായ സർവെയും ഫാൻസ് ഗ്രൂപ്പുകളിൽ നടക്കുന്നുണ്ട്. ഷോ തുടങ്ങിയിട്ട് അധികം നാളായില്ലെന്നും,...

Read More >>
Trending Stories