വിവാഹത്തിനുമുമ്പ് സെക്‌സ് പാടില്ലെന്ന കർശനനിയമത്തെ മറികടക്കാൻ മോർമൺ കൗമാരക്കാർ കണ്ടെത്തിയ തന്ത്രം ഇതാ

വിവാഹത്തിനുമുമ്പ് സെക്‌സ് പാടില്ലെന്ന കർശനനിയമത്തെ മറികടക്കാൻ മോർമൺ കൗമാരക്കാർ കണ്ടെത്തിയ തന്ത്രം ഇതാ
2021-10-04T21:49:00 | By Truevision Admin

അമേരിക്കയിൽ കർശനമായ നിയമങ്ങളോടെ പുലരുന്ന ഒരു ക്രിസ്തീയ വിഭാഗമാണ് 'ലാറ്റർ ഡേ സെയ്ന്റ്' എന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പടിഞ്ഞാറൻ ന്യൂയോർക്കിൽ ഉടലെടുത്ത ഈ മതവിശ്വാസം, ബഹുഭാര്യാത്വത്തെ തങ്ങളുടെ ജീവിതത്തിൽ വ്യാപകമായി സ്വീകരിക്കുമ്പോഴും, വിവാഹപൂർവ രതിയെ കൊടിയ പാപമായിട്ടാണ് കാണുന്നത്.

എന്നാൽ, മോർമോണുകൾ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന, അടഞ്ഞ സമൂഹങ്ങളിൽ കഴിയുകയും, സഭയുടെ നിയമങ്ങളെ പതിറ്റാണ്ടുകളായി ഒരു വിട്ടുവീഴ്ചയും കൂടാതെ പിന്തുടരുകയും ചെയ്തുപോന്നിരുന്ന ഈ കൾട്ടിന്റെ ഏറ്റവും പുതിയ തലമുറ, പക്ഷേ, ആ മാർഗത്തിൽ നിന്ന് വ്യതിചലിച്ചു തുടങ്ങി എന്നാണ് കഴിഞ്ഞ ദിവസം ടിക്‌ടോക്കിൽ വൈറലായ ഒരു വീഡിയോ സൂചിപ്പിക്കുന്നത്. മോർമൺ പള്ളിയിൽ വെച്ച് പുരോഹിതൻ ചൊല്ലിക്കൊടുക്കുന്ന പ്രതിജ്ഞകൾ ഏറ്റുചൊല്ലി, വ്യവസ്ഥാപിതമായ രീതിയിൽ ഭാര്യാഭർത്താക്കന്മാരാകാതെ യുവതീയുവാക്കൾ തമ്മിൽ തീവ്രമായ ചുംബനം പോലും പാടില്ല, സെക്സിൽ ഏർപ്പെടാൻ ഒട്ടും പാടില്ല എന്ന കീഴ്വഴക്കമുള്ളവരാണ് ഇക്കൂട്ടർ.

ഇവർക്കിടയിലാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ പ്രകാരം, 'സോക്കിങ്' എന്നൊരു ശീലം, വിശേഷിച്ച് മോർമൺ ടീനേജർമാർക്കിടയിൽ വ്യാപകമായി നടക്കുന്നുണ്ട് എന്ന് വെളിപ്പെടുന്നത്. എന്താണ് സോക്കിങ്? വിവാഹത്തിന് മുമ്പ് യുവതീയുവാക്കൾ തമ്മിൽ സെക്സിൽ ഏർപ്പെടാൻ പാടില്ല എന്നാണ് മോർമൺ നിയമം. പക്ഷേ, നിയമത്തിൽ ഇവരുടെ ലൈംഗികാവയവങ്ങൾ തമ്മിൽ സമ്പർക്കമുണ്ടാവാൻ പാടില്ല എന്ന് എടുത്തു പറഞ്ഞിട്ടില്ല. ആ ഒരു ലൂപ്പ് ഹോൾ ആണ് മോർമൺ ടീനേജർമാർ മുതലെടുക്കാൻ ശ്രമിക്കുന്നത്. സോക്കിങ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ പരിപാടിയിൽ, യുവതീയുവാക്കൾ കിടക്കയിൽ പരസ്പരം ജനനേന്ദ്രിയങ്ങളാൽ ബന്ധിതരായി കിടക്കും, പക്ഷേ അവരായിട്ട് സെക്സിൽ ഏർപ്പെടുകയോ ഒരിഞ്ചു പോലും അനങ്ങുകയോ ചെയ്യില്ല.

പിന്നെങ്ങനെയാണ് രതിസുഖമോ ഓർഗാസമോ ഒക്കെ നേടാനാവുക എന്നല്ലേ. അവിടെയാണ്, ഈ രണ്ടുപേരുടെയും ഏതെങ്കിലും ഒരു സ്നേഹിതനോ സ്നേഹിതയോ സഹായത്തിന് എത്തുക. യുവതീയുവാക്കൾ ഇങ്ങനെ പരസ്പര ബന്ധിതരായി സ്പ്രിങ് ബെഡിൽ കിടക്കുന്നതിന്റെ തൊട്ടടുത്ത് കയറിനിന്ന് ആ സുഹൃത്ത് തുടർച്ചയായി ചാടും. സ്പ്രിങ് ബെഡ് ആയതുകൊണ്ട്, സുഹൃത്ത് നടത്തുന്ന ഈ ചാട്ടങ്ങളുടെ ഗുണം, നേരത്തെ തന്നെ ബന്ധിതരായി കിടക്കുന്ന യുവമിഥുനങ്ങൾക്ക് അവരായിട്ട് ഒന്നും ചെയ്യാതെ തന്നെ കിട്ടുകയും ചെയ്യും.

ഫലത്തിൽ, മതത്തിന്റെ നിയമമൊട്ടു ലംഘിച്ചുമില്ല, അവർക്കാവശ്യമുള്ളത് ലഭിക്കുകയും ചെയ്യും എന്നതുകൊണ്ട്,വിലക്കപ്പെട്ടതാണെങ്കിലും, കഴിഞ്ഞ കുറെ മാസങ്ങളായി ജംപ് ഹംപിങ് എന്നും അറിയപ്പെടുന്ന ഈ ടെക്നിക്, അമേരിക്കയിലെ ജനസംഖ്യയുടെ രണ്ടു ശതമാനത്തോളം വരുന്ന മോർമണുകൾക്കിടയിൽ വ്യാപകമായി നടന്നു വരുന്നുണ്ട് എന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

കോളേജുകളുടെ മിക്സഡ് ഡോർമെറ്ററികളിലാണ് സോക്കിങ് ആരുമറിയാതെ ഏറ്റവും അധികമായി നടക്കുന്നത് എന്നാണ് റിപ്പോർട്ട്. എന്നാൽ, സോക്കിങ് എന്നും പറഞ്ഞു തുടങ്ങി പലപ്പോഴും സഭ വിലക്കുന്ന പാപം പ്രവർത്തിച്ചു പോവുന്നവരാണ് താനാടക്കമുള്ള പലരുമെന്നാണ്, ഗാരി നാവേർ എന്ന ഒരു മുൻ മോർമൺ സഭാംഗം വെളിപ്പെടുത്തിയത്. സെക്സിനെക്കുറിച്ച് തുറന്ന ചർച്ചകൾ പോലും പ്രയാസമായ, വളരെ യാഥാസ്ഥിതികമായ ഒരു സമൂഹമാണ് മോർമണുകൾ.

തങ്ങളുടെ സമൂഹത്തിൽ വ്യാപകമാകുന്ന ഈ ശീലത്തെക്കുറിച്ച്, ഇതിനകം തന്നെ പ്രതികരണങ്ങൾ LDS സഭയ്ക്കുള്ളിൽ നിന്നും വന്നുകഴിഞ്ഞു. സാങ്കേതികമായി ലൈംഗിക ബന്ധത്തിന്റെ നിർവചനത്തിൽ പെടില്ല എങ്കിലും, 'സോക്കിങ്' നടത്തി ആനന്ദം കണ്ടെത്താൻ ശ്രമിക്കുന്നത്, മോർമൺ ടീനേജർമാർക്കിടയിൽ ഗുഹ്യരോഗങ്ങൾ പടർന്നു പിടിക്കാനും, അവിചാരിതമായ ഗർഭങ്ങൾ ഉണ്ടാകാനുമുള്ള സാധ്യത വര്ധിപ്പിക്കുന്നുണ്ട് എന്നൊരു മുന്നറിയിപ്പ് ചർച്ച് വൃത്തങ്ങൾ തങ്ങളുടെ അംഗങ്ങൾക്ക് കൊടുത്തുകഴിഞ്ഞു. സോക്കിങ് എന്നതും സഭാ ചട്ടങ്ങൾക്ക് വിരുദ്ധമാണ് എന്നും, അത് ഒരു കാരണവശാലും ചെയ്യാൻ ശ്രമിക്കരുത് എന്നും മോർമൺ മതമേധാവികൾ ഇതിനകം തന്നെ വിശദീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

Content Highlight: Here is a trick invented by Mormon teenagers to break the strict rule that sex is not allowed before marriage.

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup