സുബി സുരേഷിനെ ദിയ സന തല്ലി, സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയ്ക്ക് പിന്നില്‍

സുബി സുരേഷിനെ ദിയ സന തല്ലി, സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയ്ക്ക് പിന്നില്‍
2022-03-29T22:03:00 | By Susmitha Surendran

നടിയും അവതാരകയുമായ സുബി സുരേഷിനെ ദിയ സന തല്ലുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. സുബി അവതാരകയായി എത്തുന്ന കൈരളി ടിവിയിലെ ഷോയില്‍ അതിഥിയായി എത്തിയ ദിയ സന സുബിയുടെ കരണത്തടിക്കുന്ന വീഡിയോ ചാനല്‍ തന്നെയാണ് പുറത്തുവിട്ടത്.

പിന്നാലെ സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിച്ചു നിരവധി പേര്‍ തന്നെ വിളിച്ചുവെന്ന് നടന്‍ കണ്ണന്‍ സാഗര്‍. സുബിയെ ശരിക്കും തല്ലിയതാണോ, എന്താണ് സംഭവിച്ചതെന്നു അന്വേഷിച്ചവരോട് അത് പ്ലാന്‍ ചെയ്ത സംഭവമായിരുന്നുവെന്ന് വിശദീകരിച്ചെത്തിയിരിക്കുകയാണ് കണ്ണന്‍ സാഗര്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് കണ്ണന്റെ വിശദീകരണം.



കുറിപ്പ് പൂര്‍ണ്ണ രൂപം

കുറച്ചു നാളുകള്‍ക്കു ശേഷമാണ് എനിക്ക് കുറെയേറെ ഫോണ്‍കാള്‍ അടുപ്പിച്ചും പാതിരാത്രിയിലും ഒക്കെ വരുന്നത്, ‘ കണ്ണനല്ലേ ദിയാ സനയും സുബിസുരേഷും തമ്മില്‍ എന്താ വിഷയം”. കൈരളി ചാനലില്‍ വന്ന ”കോമഡി തില്ലാനാ” എന്ന ഷോയുടെ പ്രമോ കണ്ടിട്ട് വിളിവരുന്നതാണ്, ഈ ചോദ്യം.

സിനിമ ടിവി മേഖലയിലുള്ള സഹപ്രവര്‍ത്തകരും മാധ്യമ സുഹൃത്തുവരെ ഇതു സത്യമായിരിക്കില്ലല്ലോ എന്ന സംശയത്തില്‍ നമ്പര്‍ തപ്പിയെടുത്തു സ്വസ്ഥത തരാതെ വിളിച്ച സാധാരണക്കാര്‍ വരെയുണ്ട് ഈ വിളിക്കൂട്ടത്തില്‍.



അനൂപ് കൃഷ്ണന്‍ എഴുതി ഹണി സംവിധാനം ചെയ്തു കൈരളി ചാനലില്‍ ഒട്ടനവധി അവാര്‍ഡുകള്‍ ഇതിനോടകം നേടിയ തമാശക്ക് ഊന്നല്‍ നല്‍കി സുബി സുരേഷ് അവതരിപ്പിക്കുന്ന ഷോയാണ് ”കോമഡി തില്ലാനാ” ഇതില്‍ പങ്കെടുത്ത താരമായിരുന്നു ദിയാ സന, വാക്കുതര്‍ക്കവും കളിയാക്കലും, ശകലം നീരസവും വെല്ലുവിളിയും അല്‍പ്പമൊക്കെ ചേര്‍ത്തു ഷോ കൊഴുത്തു, ഇതു സ്‌ക്രിപ്റ്റ് ബേസില്‍ അനൂപ് കൃഷ്ണന്‍ പ്ലാന്‍ ചെയ്തു പ്ലേ ചെയ്യിച്ചതാണ്.

ഒരു സത്യം ഞാനും സുബിസുരേഷും ഇതു അറിഞ്ഞിട്ടില്ല. ശരിക്ക് ഞാനും ഒന്ന് വിരണ്ടു, ദിയ അതുപോലെ പെര്‍ഫോമന്‍സ് ചെയ്തു, ദിയയൊരു ആക്റ്റീവ്‌സ് കൂടിയായപ്പോള്‍ കളമങ്ങുമാറി ആകെ ഒരു വല്ലാത്ത അവസ്ഥ, ദിയ ഒന്ന് കത്തിക്കേറിയപ്പോള്‍ കളം മാറും എന്നുകണ്ടു കട്ട് പറഞ്ഞു ഉദ്ദേശശുദ്ധിയെ കുറിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു തന്നു അനൂപും ബ്രിജിത്തും സംവിധായകന്‍ ഹണിയും, കുറച്ചു നേരത്തേക്ക് സുബി കിളിപോയി നിക്കേണ്ടിവന്നു.



ഞാന്‍ കായലില്‍ ചാടി രക്ഷപെടാന്‍ വരെ നോക്കിയതാ ദിയ അതുപോലെ പൊളിച്ചടുക്കി വിരട്ടി കളഞ്ഞു. ഷോ ഇന്നലെ സംപ്രേക്ഷണം ചെയ്തു, ഇപ്പോഴാ ഒന്ന് സ്വസ്ഥമായതുപോലെ ഒരു തോന്നല്‍ വന്നത്, ചിലരോട് ഒര്‍ജിനല്‍ അടിയാന്നുവരെ പറയേണ്ടിവന്നു അവര്‍ ഈ ഷോ കണ്ടെങ്കില്‍ പിന്നെയും വിളിവരുമെന്ന ഒരു പേടിയിലാ ഞാനും. കോമഡി തില്ലാനാ ക്രൂവിന്, അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍.

Content Highlight: Diya Sana beats up Subi Suresh, video goes viral

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup