---
title: "സ്വന്തം സി​നി​മ കാ​ണാ​ന്‍ ക്യൂ ​നി​ന്ന് ടി​ക്ക​റ്റ് എ​ടു​ത്ത് താരം - ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍ "
english_title: "The actor took the ticket from the queue to see his own movie - the fans took pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/34649/the-actor-took-the-ticket-from-the-queue-to-see-his-own-movie-the-fans-took-pictures"
published_at: "2022-03-29T20:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62431f042f586_gayathri.jpg"
keywords: []
---

# സ്വന്തം സി​നി​മ കാ​ണാ​ന്‍ ക്യൂ ​നി​ന്ന് ടി​ക്ക​റ്റ് എ​ടു​ത്ത് താരം - ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍ 

> **Lead Summary:** **കൊച്ചി : **ജമ്നാപ്യാരി എന്ന ആദ്യചിത്രത്തിലൂടെ തന്നെ മ​ല​യാ​ളി​ക​ള്‍​ക്ക് പ്രിയങ്കരിയായ താ​ര​മാ​ണ് ഗാ​യ​ത്രി സു​രേ​ഷ്. മ​ല​യാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്.

## Article Content

**കൊച്ചി : **ജമ്നാപ്യാരി എന്ന ആദ്യചിത്രത്തിലൂടെ തന്നെ മ​ല​യാ​ളി​ക​ള്‍​ക്ക് പ്രിയങ്കരിയായ താ​ര​മാ​ണ് ഗാ​യ​ത്രി സു​രേ​ഷ്. മ​ല​യാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്.

സി​നി​മ​ക​ളേ​ക്കാ​ളു​പ​രി ഗായത്രിയുടെ പ്ര​സ്താ​വ​ന​ക​ളാ​ണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ക​ഴി​ഞ്ഞ ​ദി​വ​സ​മാ​ണ് ഗാ​യ​ത്രി​യു​ടെ പു​തി​യ ചി​ത്ര​മാ​യ 'എ​സ്‌​കേ​പ്പ്' തീ​യേ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​ത്.

പാ​ന്‍ ഇ​ന്ത്യ​ന്‍ ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​മാ​യ ആ​ര്‍​ആ​ര്‍​ആ​ര്‍​നൊ​പ്പ​മാ​ണ് ചി​ത്രം തീയേ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. ആ​ദ്യ​ദിവ​സം ത​ന്നെ പ്രേ​ക്ഷ​ക​ര്‍​ക്കൊ​പ്പം ചി​ത്രം കാണുന്നതിനായി ഗാ​യ​ത്രി സു​രേ​ഷ് തീ​യേ​റ്റ​റി​ല്‍ എ​ത്തി​യി​രു​ന്നു. കൊ​ച്ചി​യി​ലെ ​തീയേ​റ്റ​റി​ലെ​ത്തി​യ ഗാ​യ​ത്രി കൗ​ണ്ട​റി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തും, വാ​ദ്യ​മേ​ള​ങ്ങ​ള്‍​ക്കൊ​പ്പം താ​ളം പി​ടി​ച്ചു നി​ല്‍​ക്കു​ന്ന കാ​ഴ്ച​ക​ളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

നവാ​ഗ​ത​നാ​യ സ​ര്‍​ഷി​ക്ക് റോ​ഷ​നാണ് സൈ​ക്കോ ത്രി​ല്ല​ര്‍ ചി​ത്രമായ 'എ​സ്‌​കേ​പ്പ്' സം​വി​ധാ​നം ചെയ്തിട്ടുള്ളത്. ചിത്രം ക​ണ്ട​ശേ​ഷം 'സൂ​പ്പ​ര്‍' എ​ന്നാ​ണ് ഗാ​യ​ത്രി അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ചി​ത്ര​ത്തി​ല്‍ ഗാ​യ​ത്രി സു​രേ​ഷും ശ്രീ​വി​ദ്യ മു​ല്ല​ചേ​രി​യും ആ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന​ത്. എ​സ്‌ആ​ര്‍​ ബി​ഗ്‌​ സ്‌​ക്രീ​ന്‍ എ​ന്റ​ര്‍​ടൈ​ന്‍​മെ​ന്റ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തിന്റെ തി​ര​ക്ക​ഥ സ​ര്‍​ഷി​ക്ക് റോ​ഷ​നാ​ണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/34649/the-actor-took-the-ticket-from-the-queue-to-see-his-own-movie-the-fans-took-pictures)