---
title: "പരിക്കേറ്റ കൈയ്യുമായി നസ്രിയ നസീം, കാരണം തിരക്കി ആരാധകർ"
english_title: "Now a new film shared by Nazriya Naseem is under discussion."
publisher: "moviemax.in"
canonical_url: "https://moviemax.in/news/34634/now-a-new-film-shared-by-nazriya-naseem-is-under-discussion"
published_at: "2022-03-29T19:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624313827b329_nasriya.jpg"
keywords: []
---

# പരിക്കേറ്റ കൈയ്യുമായി നസ്രിയ നസീം, കാരണം തിരക്കി ആരാധകർ

> **Lead Summary:** പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് നസ്രിയ നസീം. ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ നസ്രിയ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

## Article Content

പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് നസ്രിയ നസീം. ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ നസ്രിയ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

നസ്രിയയുടെ വീട്ടുവിശേഷങ്ങൾ ആരാധകർ അറിയുന്നതും സോഷ്യൽമീഡിയ വഴിയാണ്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രമാണ് ചർച്ചയായികൊണ്ടിരിക്കുന്നത്.

താൻ അഭിനയിച്ച ആദ്യ തെലുങ്ക് സിനിമയുടെ ചിത്രീകരണം പൂർത്തിയായതിനെക്കുറിച്ചുള്ള പോസ്റ്റും ചിത്രത്തിന്റെ സംവിധായകനൊപ്പമുള്ള ചിത്രവുമാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്.

പ്ലാസ്റ്ററിട്ട കൈയ്യുമായാണ് നസ്രിയ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ നസ്രിയയുടെ കൈക്ക് എന്ത് സംഭവിച്ചു എന്നതിനെ കുറിച്ചാണ് ആരാധകർ അന്വേഷിക്കുന്നത്. കമന്റ് ബോക്സിലും താരത്തിന്റെ കൈക്ക് എന്ത് സംഭവിച്ചുവെന്നതിനെ കുറിച്ച് ചോദ്യങ്ങൾ വന്നിട്ടുണ്ട്. 

അടുത്തിടെ ഫഹദിനൊപ്പം പൊതുവേദിയിലെത്തിയപ്പോഴൊന്നും പ്രശ്‌നമില്ലായിരുന്നുവല്ലോയെന്ന കമന്റുകളുമുണ്ട്. നിരവധി പേരാണ് ഇതേക്കുറിച്ച് ചോദിച്ചിട്ടുള്ളത്. കമന്റുകൾക്ക് താരം ഇതുവരെ മറുപടി നൽകിയിട്ടില്ല. 

### Related Links & Sources
- [Original Story Source](https://moviemax.in/news/34634/now-a-new-film-shared-by-nazriya-naseem-is-under-discussion)