---
title: "പുതിയതരം രോഗമോ വൈറസോ ആണോയെന്നായിരുന്നു സംശയം; സുദേവ് നായര്‍"
english_title: "The suspicion was that it was a new type of disease or virus; Sudev Nair"
publisher: "moviemax.in"
canonical_url: "https://moviemax.in/news/34631/the-suspicion-was-that-it-was-a-new-type-of-disease-or-virus-sudev-nair"
published_at: "2022-03-29T19:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6243105b4c696_sudev.jpg"
keywords: []
---

# പുതിയതരം രോഗമോ വൈറസോ ആണോയെന്നായിരുന്നു സംശയം; സുദേവ് നായര്‍

> **Lead Summary:** നടന്‍ സുദേവ് നായര്‍ സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ നടനാണ്. ആരാധകരോട് തന്റെ വിശേഷങ്ങളെല്ലാം അദ്ദേഹം പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ വിമാനത്തില്‍ സഞ്ചരിച്ചപ്പോള്‍ തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

## Article Content

നടന്‍ സുദേവ് നായര്‍ സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ നടനാണ്. ആരാധകരോട് തന്റെ വിശേഷങ്ങളെല്ലാം അദ്ദേഹം പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ വിമാനത്തില്‍ സഞ്ചരിച്ചപ്പോള്‍ തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

ഒപ്പം താനെങ്ങനെയാണ് എയര്‍ലൈന്‍സ് ജീവനക്കാര്‍ക്ക് തന്നെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റിയതെന്നും വീഡിയോയില്‍ സുദേവ് പറയുന്നുണ്ട്. സുദേവിന്റെ ദിനചര്യയും അതേ തുടര്‍ന്ന് ശരീരത്തിലുണ്ടായ പാടുകളുമാണ് എയര്‍ലൈന്‍സ് ജീവനക്കാരില്‍ സംശയം ഉണ്ടാക്കിയത്.

ജിമ്മില്‍ ഡെഡ് ഹാങ് പുള്‍ അപ് ചെയ്തതിന്റെ ഫലമായി താരത്തിന്റെ കൈകളിലെ പലയിടങ്ങളില്‍ നിന്നും തൊലികള്‍ പോയി ചോര പാടുകള്‍ രൂപപ്പെട്ടിരുന്നു. ഇരുമ്പ് കമ്പിയില്‍ തൂങ്ങിയ ശേഷം തന്റെ കൈകളിലെ തൊലി ഇളകി വന്നതാണെന്നാണ് വീഡിയോയിലൂടെ സുദേവ് കാണിച്ച് തരുന്നുണ്ട്.

ഈ പാടുകളാണ് സംശയങ്ങള്‍ക്ക് വഴിവെച്ചത്. പലരും ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയതോടെ വൈറസോ മറ്റ് അസുഖങ്ങളോ തനിക്കില്ലെന്നും വര്‍ക്കൗട്ടിന്റെ ഭാഗമായി സംഭവിച്ചതാണെന്നും വീഡിയോ സഹിതം കാണിച്ച് കൊടുത്ത് തെറ്റിദ്ധാരണ തിരുത്തി എന്നും സുദേവ് പറയുന്നു. സിനിമയ്ക്ക് വേണ്ടി താന്‍ നടത്തുന്ന പ്രയത്‌നങ്ങളുടെ വീഡിയോ മുമ്പും സുദേവ് പങ്കുവെച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/34631/the-suspicion-was-that-it-was-a-new-type-of-disease-or-virus-sudev-nair)