---
title: "എടാ ഇതിങ്ങനൊന്നും അല്ലട...! അമ്മയുടെ സഞ്ചിയിൽ കയറാൻ കഷ്ടപ്പെടുന്ന കങ്കാരുക്കുഞ്ഞിൻ്റെ കഷ്ടപ്പാട്  വീഡിയോ വൈറൽ"
english_title: " It's not like that ...! The suffering of a kangaroo baby who struggles to climb into his mother's bag Video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/34627/its-not-like-that-the-suffering-of-a-kangaroo-baby-who-struggles-to-climb-into-his-mothers-bag-video-goes-viral"
published_at: "2022-03-29T19:13:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62430d34480b6_Untitled-1.jpg"
keywords: []
---

# എടാ ഇതിങ്ങനൊന്നും അല്ലട...! അമ്മയുടെ സഞ്ചിയിൽ കയറാൻ കഷ്ടപ്പെടുന്ന കങ്കാരുക്കുഞ്ഞിൻ്റെ കഷ്ടപ്പാട്  വീഡിയോ വൈറൽ

> **Lead Summary:** **അ**മ്മയുടെ സഞ്ചിയിൽ കയറാൻ കഷ്ടപ്പെടുന്ന കങ്കാരുക്കുഞ്ഞിൻ്റെ കഷ്ടപ്പാട് വൈറൽ. അമേരിക്കയിലെ സാൻ അൻ്റോണിയോ സൂളോജിക്കൽ സൊസൈറ്റിയിലെ 6 മാസം പ്രായമായ ജോയി എന്ന കങ്കാരുക്കുഞ്ഞാണ് ഏറെ ബുദ്ധിമുട്ടി കങ്കാരു പൗച്ചിൽ കയറിയത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

## Article Content

**അ**മ്മയുടെ സഞ്ചിയിൽ കയറാൻ കഷ്ടപ്പെടുന്ന കങ്കാരുക്കുഞ്ഞിൻ്റെ കഷ്ടപ്പാട് വൈറൽ. അമേരിക്കയിലെ സാൻ അൻ്റോണിയോ സൂളോജിക്കൽ സൊസൈറ്റിയിലെ 6 മാസം പ്രായമായ ജോയി എന്ന കങ്കാരുക്കുഞ്ഞാണ് ഏറെ ബുദ്ധിമുട്ടി കങ്കാരു പൗച്ചിൽ കയറിയത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

**[വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ](https://www.facebook.com/watch/?v=682087796326194)**

31 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ മൂന്നുനാല് തവണ കങ്കാരുക്കുഞ്ഞ് പൗച്ചിൽ കയറാൻ ശ്രമിക്കുന്നുണ്ട്. കയറാൻ ശ്രമിക്കുമ്പോഴൊക്കെ പരാജയപ്പെടുന്ന കുഞ്ഞ് ഒടുവിൽ പൗച്ചിനകത്ത് കയറി ഇരിക്കുന്നത് വിഡിയോയിൽ കാണാം.**
**

### Related Links & Sources
- [Original Story Source](https://moviemax.in/news/34627/its-not-like-that-the-suffering-of-a-kangaroo-baby-who-struggles-to-climb-into-his-mothers-bag-video-goes-viral)