---
title: "പെപ്പെയെ കാണണമെന്ന് വാശിപിടിച്ച കുഞ്ഞാരാധകനെ കണ്ട് താരം"
english_title: "The actor met the child worshiper who insisted on seeing Peppa"
publisher: "moviemax.in"
canonical_url: "https://moviemax.in/news/34611/the-actor-met-the-child-worshiper-who-insisted-on-seeing-peppa"
published_at: "2022-03-29T16:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6242ed9f80291_peppa.jpg"
keywords: []
---

# പെപ്പെയെ കാണണമെന്ന് വാശിപിടിച്ച കുഞ്ഞാരാധകനെ കണ്ട് താരം

> **Lead Summary:** നടൻ ആന്റണി വർ​ഗീസിനെ (പെപ്പെ) കാണണമെന്ന് ശാഠ്യം പിടിച്ച് കരഞ്ഞ കുഞ്ഞിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ ഈ വീഡിയോ ആന്റണിയും ഷെയർ ചെയ്തു.

## Article Content

നടൻ ആന്റണി വർ​ഗീസിനെ (പെപ്പെ) കാണണമെന്ന് ശാഠ്യം പിടിച്ച് കരഞ്ഞ കുഞ്ഞിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ ഈ വീഡിയോ ആന്റണിയും ഷെയർ ചെയ്തു.

ആലപ്പുഴയിൽ നിന്നും പോകുന്നതിന് മുമ്പ് കുഞ്ഞാരധകനെ കാണുമെന്നും പെപ്പ വീഡിയോയ്ക്കൊപ്പം കുറിച്ചിരുന്നു. ഇപ്പോഴിതാ പറഞ്ഞ വാക്കുപാലിച്ചിരിക്കുകയാണ് ആന്റണി. ഇമ്രാൻ ഷിഹാബ് എന്ന കുഞ്ഞാരാധകനെ നേരിൽ കണ്ട സന്തോഷം ആന്റണി തന്നെയാണ് അറിയിച്ചത്.

'ലൈല' എന്ന പുതിയ സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ആന്റണി തന്റെ ആരാധകനെ കണ്ടത്. 'ഇന്നലെ കരഞ്ഞ ഇമ്രാൻ ഷിഹാബ് ധാ ഇന്ന് ഫുൾ ഹാപ്പിയായി 'ലൈല 'യുടെ സെറ്റിൽ എത്തിയിട്ടുണ്ട്..നാളേം വരാന്ന് പറഞ്ഞാ ഇറങ്ങിയത്...

കൊണ്ടുവന്നില്ലേൽ അവൻ മിക്കവാറും വീട്ടിൽ അജഗജാന്തരത്തിലെ ലാലിയാകും', എന്നാണ് ഇമ്രാനൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി കുറിച്ചത്. പിന്നാലെ നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചു കൊണ്ടു രം​ഗത്തെത്തിയത്.

'ഇന്നലെ ഷൂട്ട് കഴിഞ്ഞു പോകാൻ നിക്കുമ്പോൾ കുറച്ചു മാറി ഇവനെ ഞാൻ കണ്ടതാണ് പക്ഷെ അടുത്തേക്ക് എത്താൻ പറ്റാത്തകാരണമാണ് മാറി നിന്നതെന്ന് അറിഞ്ഞില്ല.... എന്തായാലും ആലപ്പുഴയിൽ നിന്ന് പോകുന്നതിന് മുൻപ് കണ്ടിട്ടേ ഞാൻ പോകൂ...', എന്നായിരുന്നു കഴിഞ്ഞ ദിവസം ഇമ്രാന്റെ വീഡിയോ പങ്കുവച്ച് പെപ്പെ കുറിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/34611/the-actor-met-the-child-worshiper-who-insisted-on-seeing-peppa)