---
title: "പ്രണയകഥ തുറന്ന്  പറഞ്ഞ് സുമി റാഷിക്"
english_title: "Sumi Rashik reveals her love story"
publisher: "moviemax.in"
canonical_url: "https://moviemax.in/news/34586/sumi-rashik-reveals-her-love-story"
published_at: "2022-03-29T14:33:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6242cbb871919_sumi.jpg"
keywords: []
---

# പ്രണയകഥ തുറന്ന്  പറഞ്ഞ് സുമി റാഷിക്

> **Lead Summary:** മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സുമി റാഷിക് . താരം അവതരിപ്പിച്ച കഥാപാത്രം എല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ അഭിമുഖത്തിനിടെ തന്റെ പ്രണയത്തെ കുറിച്ചും, വിവാഹത്തെക്കുറിച്ചും ആണ് സുമി പറഞ്ഞത്.

## Article Content

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സുമി റാഷിക് . താരം അവതരിപ്പിച്ച കഥാപാത്രം എല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ അഭിമുഖത്തിനിടെ തന്റെ പ്രണയത്തെ കുറിച്ചും, വിവാഹത്തെക്കുറിച്ചും ആണ് സുമി പറഞ്ഞത്.

സുമിയുടെത് പ്രണയവിവാഹമായിരുന്നു. ആള് മറ്റൊരു കാസ്റ്റ് ആയതിനാല്‍ വീട്ടില്‍ നിന്ന് ശക്തമായ എതിര്‍പ്പ് തുടക്കത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ എല്ലാം മാറി , വീട്ടുകാര്‍ എല്ലാം നല്ലതുപോലെ സെറ്റ് ആയിട്ടാണ് പോകുന്നതെന്ന് താരം പറഞ്ഞു.

റാഷി ക്രിസ്റ്റ്യനായിരുന്നു. മുസ്ലീമാക്കിയിട്ട് പേര് മാറ്റിയതാണ്. പുള്ളി ഡാന്‍സറാണ്, എനിക്ക് ഡാന്‍സെന്ന് വെച്ചാല്‍ ജീവനാണ്. ഞങ്ങളുടെ ബന്ധത്തിനോട് പുളളിയുടെ വീട്ടില്‍ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല. എന്റെ വീട്ടിലായിരുന്നു പ്രശ്നം. മൂന്ന് കല്യാണമായിരുന്നു ഞങ്ങളുടേത്. ആദ്യം രജിസ്റ്റര്‍ വിവാഹം, പിന്നെ മിന്നുകെട്ടി അത് കഴിഞ്ഞ് നിക്കാഹ്.

പ്രണയം വീട്ടില്‍ അറിഞ്ഞപ്പോള്‍ പഠിത്തമൊക്കെ നിര്‍ത്തി എന്നെ വീട്ടിലാക്കി. പുള്ളി വാങ്ങി തന്ന ഫോണ്‍ എല്ലാം വീട്ടില്‍ പിടിച്ചു. ലാന്‍ഡ് ഫോണൊക്കെ കട്ട് ചെയ്തു. എല്ലാം വിട്ടുവെന്ന് കരുതിയിരുന്ന സമയത്ത് വീട്ടുകാര്‍ പിന്നെ പഠിക്കാന്‍ വിട്ടു, അപ്പോള്‍ ഞങ്ങളെ അറിയാവുന്നവരിലൊരു കുട്ടി എന്നെ ബസ് സ്റ്റോപ്പില്‍ വെച്ച് കണ്ടിരുന്നു. അങ്ങനെ പിറ്റേ ദിവസം ആള്‍ അവിടെയെത്തി.

ഒരു ദിവസം പുള്ളി എന്റെ വീട്ടില്‍ വന്ന് , ഞാന്‍ മുസ്ലീമാവാം, എനിക്ക് സുമിയെ കെട്ടിച്ച് തരുമോയെന്ന് ചോദിച്ചു, എന്നാല്‍ വീട്ടുകാര്‍ തരില്ലെന്ന് പറഞ്ഞു. അപ്പോള്‍ പുള്ളിക്ക് വാശിയായി. അവളെ വിളിച്ചിറക്കി കൊണ്ടുവരാനായിരുന്നു സുഹൃത്തുക്കള്‍ പറഞ്ഞത്. അങ്ങനെ വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/34586/sumi-rashik-reveals-her-love-story)