---
title: "'പെപ്പെ വരുന്നില്ല'; മാതാപിതാക്കളോട് ആഗ്രഹമറിയിച്ച് ആന്‍റണി വര്‍ഗീസിന്‍റെ കുഞ്ഞ് ആരാധകന്‍"
english_title: "Anthony Varghese's baby fan video goes viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/34581/anthony-vargheses-baby-fan-video-goes-viral-on-social-media"
published_at: "2022-03-29T14:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6242c78054256_viral.jpg"
keywords: []
---

# 'പെപ്പെ വരുന്നില്ല'; മാതാപിതാക്കളോട് ആഗ്രഹമറിയിച്ച് ആന്‍റണി വര്‍ഗീസിന്‍റെ കുഞ്ഞ് ആരാധകന്‍

> **Lead Summary:** യുവാക്കള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ വലിയ ആരാധകവൃന്ദമുള്ള നടനാണ് പെപ്പെ എന്ന് വിളിക്കപ്പെടുന്ന ആന്‍റണി വര്‍ഗീസ് . ഇറങ്ങിയ എല്ലാ സിനിമകളും വിജയിച്ച ചരിത്രമുള്ള ആന്‍റണിയുടെ ഏറ്റവും വലിയ പിന്‍ബലവും ഈ ആരാധകക്കൂട്ടം തന്നെ.

## Article Content

യുവാക്കള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ വലിയ ആരാധകവൃന്ദമുള്ള നടനാണ് പെപ്പെ എന്ന് വിളിക്കപ്പെടുന്ന ആന്‍റണി വര്‍ഗീസ് . ഇറങ്ങിയ എല്ലാ സിനിമകളും വിജയിച്ച ചരിത്രമുള്ള ആന്‍റണിയുടെ ഏറ്റവും വലിയ പിന്‍ബലവും ഈ ആരാധകക്കൂട്ടം തന്നെ.

തന്‍റെ കുട്ടി ആരാധകരുടെ സ്നേഹത്തെക്കുറിച്ച് ആന്‍റണി സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും പറയാറുണ്ട്. തന്നെ തേടിയെത്തിയ ഒരു മൂന്നാം ക്ലാസുകാരിയുടെ കത്ത് ആന്‍റണി നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഒരു കുട്ടി ആരാധകന്‍റെ വീഡിയോയും പങ്കുവച്ചിരിക്കുകയാണ് ആന്‍റണി.

[**https://www.facebook.com/AntonyVarghese4u/posts/534502041367927**](https://www.facebook.com/AntonyVarghese4u/posts/534502041367927)

പെപ്പെയെ കാണണമെന്നും ഇപ്പോള്‍ തന്നെ ഫോണില്‍ വിളിച്ച് പറയണമെന്നുമൊക്കെ ശാഠ്യം പിടിച്ച് കരയുകയാണ് കുട്ടി. പെപ്പെ വരുമെന്ന് പറഞ്ഞ് മാതാപിതാക്കള്‍ അവനെ ആശ്വസിപ്പിക്കുന്നുമുണ്ട്. ആലപ്പുഴയില്‍ നടക്കുന്ന സിനിമാ ചിത്രീകരണത്തിനിടെ കുട്ടി ആന്‍റണിയെ ദൂരെനിന്ന് കണ്ടിരുന്നു. എന്നാല്‍ പരിചയപ്പെടാന്‍ ആയില്ല.

ആലപ്പുഴയിലെ ചിത്രീകരണം കഴിഞ്ഞ് പോകുന്നതിനു മുന്‍പ് ഈ ആരാധകനെ എന്തായാലും കാണുമെന്നാണ് പെപ്പെ നല്‍കുന്ന ഉറപ്പ്. ഇന്നലെ ഷൂട്ട് കഴിഞ്ഞു പോകാൻ നിക്കുമ്പോൾ കുറച്ചു മാറി ഇവനെ ഞാൻ കണ്ടതാണ് പക്ഷെ അടുത്തേക്ക് എത്താൻ പറ്റാത്തകാരണമാണ് മാറി നിന്നതെന്ന് അറിഞ്ഞില്ല.... എന്തായാലും ആലപ്പുഴയിൽ നിന്ന് പോകുന്നതിന് മുൻപ് കണ്ടിട്ടേ ഞാൻ പോകൂ..., വീഡിയോയ്ക്കൊപ്പം പെപ്പെ കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/34581/anthony-vargheses-baby-fan-video-goes-viral-on-social-media)