---
title: "ദുര്‍ഗ മനോജിൻ്റെ ഇന്നലെകളില്ലാതെ, ഹ്രസ്വചിത്രം റിലീസിന്"
english_title: "innalakalillate ; Durga Manoj's short film released "
publisher: "moviemax.in"
canonical_url: "https://moviemax.in/news/3458/innalakalillate-durga-manojs-short-film-released"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6155815eddbb0_short.jpg"
keywords: []
---

# ദുര്‍ഗ മനോജിൻ്റെ ഇന്നലെകളില്ലാതെ, ഹ്രസ്വചിത്രം റിലീസിന്

> **Lead Summary:** 'ഇന്നലെകളില്ലാതെ' ഹ്രസ്വചിത്രം റിലീസിന് തയ്യാറെടുക്കുന്നു. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് കൊണ്ടുള്ള പരമ്പരയിലെ ആദ്യചിത്രമാണ് ഇന്നലെകളിലാതെ. സ്ത്രീസ്വാതന്ത്ര്യവും ഉയര്‍ച്ചയും അവളുടെ ഇച്ഛാശക്തിയിലാണ് എന്നു പ്രഖ്യാപിക്കുന്ന ഈ ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് മലയാളസിനിമയിലെ പ്രഗത്ഭരാണ്. സാമൂഹികപ്രസക്തമായ വിഷയം അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രമൊരുക്കാന്‍ മുന്നോട്ടുവന്നിരിക്കുന്നത് ഒരു കൂട്ടം സ്ത്രീകളാണ്.

## Article Content

'ഇന്നലെകളില്ലാതെ' ഹ്രസ്വചിത്രം റിലീസിന് തയ്യാറെടുക്കുന്നു. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് കൊണ്ടുള്ള പരമ്പരയിലെ ആദ്യചിത്രമാണ് ഇന്നലെകളിലാതെ. സ്ത്രീസ്വാതന്ത്ര്യവും ഉയര്‍ച്ചയും അവളുടെ ഇച്ഛാശക്തിയിലാണ് എന്നു പ്രഖ്യാപിക്കുന്ന ഈ ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് മലയാളസിനിമയിലെ പ്രഗത്ഭരാണ്. സാമൂഹികപ്രസക്തമായ വിഷയം അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രമൊരുക്കാന്‍ മുന്നോട്ടുവന്നിരിക്കുന്നത് ഒരു കൂട്ടം സ്ത്രീകളാണ്.

പ്രമുഖ എഴുത്തുകാരി ദുര്‍ഗ മനോജ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. പുരുഷന്റെ നിഴലല്ല സ്ത്രീ എന്ന പ്രഖ്യാപനം മാത്രമല്ല, വീടിന്റെ നാലു ചുമരുകള്‍ക്കുള്ളിലെ കാലങ്ങളായി അടിച്ചേല്‍പ്പിച്ചു വരുന്ന നിര്‍ബന്ധിത സുരക്ഷിതത്വബോധത്തിന്‍ നിന്നും അതിരുകളില്ലാത്ത ആകാശത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് ആത്മവിശ്വാസത്തിന്റെ ചിറകിലേറി കുതിച്ചുയരുന്ന നവയുഗ വനിതയുടെ നേര്‍സാക്ഷ്യമാണ് ഈ ഹ്രസ്വചിത്രം.

തൂണേരി സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ ബിന്ദു വി. എടാച്ചേരി, മഹിജ ജെ.കെ. ചെക്കിയാട്, നിഷ വാണിമല്‍, കമലം കെ.എം. തുണേരി, റീത കെ. പുറമേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബിനോയ് വയനാടാണ് സംവിധാനം. ഒക്ടോബര്‍ രണ്ടിന് ചിത്രം റിലീസ് ചെയ്യും.

### Related Links & Sources
- [Original Story Source](https://moviemax.in/news/3458/innalakalillate-durga-manojs-short-film-released)