---
title: "ഭാര്യയ്ക്ക് മനോഹരമായ ജന്മദിന ആശംസകള്‍ നേര്‍ന്ന് അല്ലു അര്‍ജ്ജുന്‍"
english_title: "Allu Arjun wishes his wife a beautiful birthday"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3454/allu-arjun-wishes-his-wife-a-beautiful-birthday"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615440324f776_allu.jpg"
keywords: []
---

# ഭാര്യയ്ക്ക് മനോഹരമായ ജന്മദിന ആശംസകള്‍ നേര്‍ന്ന് അല്ലു അര്‍ജ്ജുന്‍

> **Lead Summary:** ടോളിവുഡിലെ പെര്‍ഫക്ട് മാന്‍ ആണ് അല്ലു അര്‍ജ്ജുന്‍. സിനിമാ വിശേഷങ്ങള്‍ ആയാലും അല്ലുവിന്റെ കുടുംബ വിശേഷങ്ങള്‍ ആയാലും നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന എന്തും ഏറ്റെടുത്ത് വൈറലാക്കുന്നതും അതുകൊണ്ടാണ്. ഇപ്പോഴിതാ ഭാര്യയ്ക്ക് ജന്മദിന ആശംസകള്‍ അറിയിച്ച് അല്ലു അര്‍ജ്ജുന്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റും വൈറലാവുന്നു.

## Article Content

ടോളിവുഡിലെ പെര്‍ഫക്ട് മാന്‍ ആണ് അല്ലു അര്‍ജ്ജുന്‍. സിനിമാ വിശേഷങ്ങള്‍ ആയാലും അല്ലുവിന്റെ കുടുംബ വിശേഷങ്ങള്‍ ആയാലും നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന എന്തും ഏറ്റെടുത്ത് വൈറലാക്കുന്നതും അതുകൊണ്ടാണ്. ഇപ്പോഴിതാ ഭാര്യയ്ക്ക് ജന്മദിന ആശംസകള്‍ അറിയിച്ച് അല്ലു അര്‍ജ്ജുന്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റും വൈറലാവുന്നു.

ഭാര്യയ്‌ക്കൊപ്പം പൊട്ടി ചിരിച്ചു കൊണ്ട് നില്‍ക്കുന്ന ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയ്‌ക്കൊപ്പമാണ് അല്ലു അര്‍ജ്ജുന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 'എന്റെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള വ്യക്തിയ്ക്ക് സന്തോഷം നിറഞ്ഞ ജന്മ ദിന ആശംസകള്‍. നിന്നെ പോലെ ഒരാളെ ജീവിതത്തില്‍ കിട്ടിയ ഞാന്‍ വലിയ ഭാഗ്യവാനാണ്. എപ്പോഴും സന്തോഷത്തോടെയും ഇമ്പത്തോടെയും ഇരിയ്ക്കുന്ന ആളാണ് നീ. ഇനിയും ഒരുപാട് മനോഹരമായ വര്‍ഷങ്ങള്‍ ആശംസിയ്ക്കുന്നു' എന്നാണ് അല്ലുവിന്റെ ഇന്‍സ്സ്റ്റഗ്രാം പോസ്റ്റ്.

ഇവിടെ അല്ലു അര്‍ജ്ജുന്റെ ഭാര്യയുടെ ജന്മ ദിനം ആഘോഷിയ്ക്കുമ്പോള്‍, നടന്റെ ഏറ്റവും പുതിയ ചിത്രമായ പുഷ്പയിലെ നായികുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിടുകയായിരുന്നു അണിയറ പ്രവര്‍ത്തകര്‍. സോള്‍മേറ്റ് (ആത്മപങ്കാളി) എന്ന് പറഞ്ഞു കൊണ്ട് പങ്ക് വച്ച ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സ്‌നേഹ റെഡ്ഡിയുടെ പിറന്നാളിന് അല്ലു അര്‍ജ്ജുന് ഇരട്ടി സന്തോഷം നല്‍കും വിധമാണ്. നേരത്തെ ഒരു സോഷ്യല്‍ മീഡിയയില്‍ തന്റെ 'ക്യൂട്ടി' എന്നാണ് അല്ലു ഭാര്യയെ വിശേഷിപ്പിച്ചത്.

പാന്‍ ഇന്ത്യന്‍ ചിത്രമായ പുഷ്പ രണ്ട് ഭാഗങ്ങളായിട്ടാണ് റിലീസ് ചെയ്യുന്നത്. ആദ്യ ഭാഗം ക്രിസ്മസിന് റിലീസ് ചെയ്യും. ചിത്രത്തില്‍ ഫഹദ് ഫാസിലാണ് അല്ലുവിന്റെ വില്ലനായി എത്തുന്നത്. പൊലീസ് ഓഫീസറായി അഭിനയിക്കുന്ന പുഷ്പ ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമാണ്.

ഒരു സിനിമ പോലും മലയാളത്തില്‍ ചെയ്യാതെ തന്നെ കേരളത്തില്‍ ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കിയ നടനാണ് അല്ലു അര്‍ജ്ജുന്‍. അല്ലുവിന്റെ ആര്യ, ബണ്ണി, കൃഷ്ണ പോലുള്ള ചിത്രങ്ങള്‍ മൊഴിമാറ്റം നടത്തി കേരളത്തില്‍ റിലീസ് ചെയ്യുമ്പോള്‍ വന്‍ വരവേല്‍പാണ് കേരളക്കരന നല്‍കുന്നത്. മലയാളത്തില്‍ ഇഷ്ട നടന്‍ മോഹന്‍ലാല്‍ ആണെന്നാണ് അല്ലു അര്‍ജ്ജുന്‍ പറഞ്ഞിട്ടുള്ളത്.

അതേ സമയം, അല്ലു അർജ്ജുൻറെയും സ്നേഹ റെഡ്ഡിയുടെയും മകൾ ശാകന്തളം എന്ന ചിത്രത്തിലൂടെ ഇപ്പോൾ സിനിമാ ലോകത്തേക്ക് അരങ്ങേറുകയാണ്. സാമന്തയും ദേവ് മോഹനും (സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ) ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിൻറെ ചിത്രീകരണം പൂർത്തിയായി.

### Related Links & Sources
- [Original Story Source](https://moviemax.in/news/3454/allu-arjun-wishes-his-wife-a-beautiful-birthday)