---
title: "ധനുഷും ഈ പെൺകുട്ടിയും ഒന്നിക്കുന്നു? പുതിയ റിപ്പോർട്ട് "
english_title: "It is learned that she will be the heroine in the latest movie starring Dhanush."
publisher: "moviemax.in"
canonical_url: "https://moviemax.in/news/34524/it-is-learned-that-she-will-be-the-heroine-in-the-latest-movie-starring-dhanush"
published_at: "2022-03-29T10:58:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6242994100876_dhanush.jpg"
keywords: []
---

# ധനുഷും ഈ പെൺകുട്ടിയും ഒന്നിക്കുന്നു? പുതിയ റിപ്പോർട്ട് 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല. എങ്കിലും ഗംഭീര വരവേല്പ്പ് ആണ് ഇദ്ദേഹത്തിൻറെ സിനിമകൾക്ക് മലയാളികൾ നൽകി വരുന്നത്. അതിനു കാരണം അഭിനയപ്രാധാന്യമുള്ള സിനിമകളിലാണ് താരം എപ്പോഴും അഭിനയിക്കുന്നത് എന്നതുകൊണ്ടാണ്. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല. എങ്കിലും ഗംഭീര വരവേല്പ്പ് ആണ് ഇദ്ദേഹത്തിൻറെ സിനിമകൾക്ക് മലയാളികൾ നൽകി വരുന്നത്. അതിനു കാരണം അഭിനയപ്രാധാന്യമുള്ള സിനിമകളിലാണ് താരം എപ്പോഴും അഭിനയിക്കുന്നത് എന്നതുകൊണ്ടാണ്. 

കമ്മത്ത് ആൻഡ് കമ്മത്ത് എന്ന സിനിമയിൽ താരം ഒരു അതിഥി വേഷത്തിൽ എത്തിയിരുന്നു. താരം അഭിനയിച്ച ഏക മലയാള സിനിമ കൂടിയാണ് ഇത്. ഐശ്വര്യ രജനീകാന്ത് ആയിരുന്നു ഇദ്ദേഹത്തിൻറെ ഭാര്യ.

പതിനെട്ട് വർഷങ്ങൾക്ക് മുമ്പായിരുന്നു ഇരുവരും വിവാഹിതരായത്. അടുത്തിടെ ആയിരുന്നു ഇരുവരും ഔദ്യോഗികമായി വിവാഹമോചനം നേടിയത്. രണ്ടു മക്കളാണ് ഇവർക്ക് ഉള്ളത്.

യത്ര എന്നും ലിങ്ക എന്നുമാണ് മക്കളുടെ പേരുകൾ. എന്ത് കാരണം കൊണ്ടാണ് ഇരുവരും ഡിവോഴ്സ് ആയത് എന്ന് ഇതുവരെ ഇവർ വെളിപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ പലതരത്തിലുള്ള കഥകളാണ് സമൂഹമാധ്യമങ്ങളിൽ ഓരോരുത്തരും പറഞ്ഞു ഉണ്ടാക്കുന്നത്.

ഇപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു വാർത്തയാണ് പുറത്തുവരുന്നത്. എല്ലി അവ്രാം എന്ന നടിയുമായി ബന്ധപ്പെട്ട് ആണ് ഇപ്പോൾ ഈ വാർത്ത പുറത്തുവരുന്നത്. സ്വീഡിഷ് ഗ്രീക്ക് നടിയാണ് ഇവർ. കഴിഞ്ഞ ഒരു മാസമായി താരം ഇന്ത്യയിൽ ഉണ്ടായിരുന്നു. ഇതുകൂടാതെ 2013 വർഷത്തിൽ ഹിന്ദി ബിഗ് ബോസിൽ താരം മത്സരാർത്ഥിയായ എത്തിയിരുന്നു.

ഇതുകൂടാതെ അതേ വർഷം തന്നെ പുറത്തിറങ്ങിയ മിക്കി വൈറസ് എന്ന സിനിമയിലും താരം ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇത് കൂടാതെ ചില തെലുങ്ക്, കന്നഡ സിനിമയിലും താരം അഭിനയിച്ചിരുന്നു. പാരിസ് പാരിസ് എന്ന സിനിമയിലും താരം ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ സിനിമ ഇതുവരെ റിലീസ് ആയിട്ടില്ല.

ധനുഷ് നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയിൽ ഇവർ ആയിരിക്കും നായിക എന്നാണ് അറിയാൻ സാധിക്കുന്നത്. ഈ വർഷം തന്നെ ചിത്രം റിലീസ് ചെയ്യും എന്നാണ് പറയപ്പെടുന്നത്.

പത്ത് വർഷങ്ങൾക്കുശേഷം ധനുഷ്, സഹോദരൻ ശെൽവരാഘവൻ, സംഗീതസംവിധായകൻ യുവൻ ശങ്കർ രാജ എന്നിവർ വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്. ധനുഷ് ഈ സിനിമയിൽ ഇരട്ടവേഷത്തിലാണ് എത്തുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/34524/it-is-learned-that-she-will-be-the-heroine-in-the-latest-movie-starring-dhanush)