---
title: "സൗന്ദര്യം കൂടുതലാണെന്ന് പറഞ്ഞ് സിനിമകളില്‍ നിന്ന് ഒഴിവാക്കി; റാഷി ഖന്ന"
english_title: "Actress Rashi Khanna's words about gender discrimination in South Indian cinema are now gaining attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/34512/actress-rashi-khannas-words-about-gender-discrimination-in-south-indian-cinema-are-now-gaining-attention"
published_at: "2022-03-29T10:25:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6242915c04e73_shaji.jpg"
keywords: []
---

# സൗന്ദര്യം കൂടുതലാണെന്ന് പറഞ്ഞ് സിനിമകളില്‍ നിന്ന് ഒഴിവാക്കി; റാഷി ഖന്ന

> **Lead Summary:** തെന്നിന്ത്യന്‍ സിനിമാരംഗത്തെ ലിംഗ വിവേചനത്തെക്കുറിച്ചുള്ള നടി റാഷി ഖന്നയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സ്ത്രീയെ സൗന്ദര്യത്തിന്റെ പേരില്‍ മാത്രം നോക്കുകയും, അവരോട് ആരാധനയോടെ സൗന്ദര്യത്തിന്റെ പേരില്‍ മാത്രം പെരുമാറുന്ന ഒരു രീതി നിലനില്‍ക്കുന്നുണ്ടെന്നും അത് മാറണമെന്നും അവര്‍ പറയുന്നു.

## Article Content

തെന്നിന്ത്യന്‍ സിനിമാരംഗത്തെ ലിംഗ വിവേചനത്തെക്കുറിച്ചുള്ള നടി റാഷി ഖന്നയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സ്ത്രീയെ സൗന്ദര്യത്തിന്റെ പേരില്‍ മാത്രം നോക്കുകയും, അവരോട് ആരാധനയോടെ സൗന്ദര്യത്തിന്റെ പേരില്‍ മാത്രം പെരുമാറുന്ന ഒരു രീതി നിലനില്‍ക്കുന്നുണ്ടെന്നും അത് മാറണമെന്നും അവര്‍ പറയുന്നു.

സിനിമാ മേഖലയില്‍ നിന്ന് പലപ്പോഴും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഒന്നുകില്‍ നമ്മള്‍ ?ഗ്ലാമര്‍ റോള്‍ ചെയ്യുന്ന നടിയായിരിക്കണം. അല്ലെങ്കില്‍ എല്ലാവരിലും മികച്ച നടിയായിരിക്കണം. നിരവധി സ്റ്റീരിയോടൈപ്പ് ചിന്താഗതികള്‍ സിനിമാ മേഖലയിലുണ്ട്.

ചിലരോട് കഥാപാത്രങ്ങളെ കുറിച്ച് ചോദിക്കുമ്പോള്‍ അവര്‍ പറയുന്നത് ‘നിങ്ങള്‍ക്ക് ഈ കഥാപാത്രം തരാനാകില്ല. നിങ്ങള്‍ വളരെ സുന്ദരിയാണ്. വേഷപകര്‍ച്ച നിങ്ങള്‍ക്ക് പറ്റും എന്ന് തോന്നുന്നില്ല’എന്നാണ് . ഒരു വട്ടം ഓഡീഷന്‍ ചെയ്ത് നോക്കാന്‍ പറഞ്ഞാല്‍ പോലും ആരും തയ്യാറാകുന്നില്ല. അഭിനയിച്ച് കാണിക്കാനുള്ള അവസരങ്ങളും പലരും തരാറില്ല.

പകുതിപേരും സൗന്ദര്യം എന്ന കാഴ്ചപ്പാടിന് അപ്പുറത്തേക്ക് നോക്കി എന്റെ കഴിവ് കാണാന്‍ ശ്രമിക്കാറില്ല. തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ നിന്നാണ് ഈ അനുഭവം ഏറ്റവും കൂടുതല്‍ ഉണ്ടായിരിക്കുന്നത്. സുന്ദരിയായ നായിക എന്ന് മാത്രമെ എന്നെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ എന്നത് വിഷമിപ്പിക്കാറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/34512/actress-rashi-khannas-words-about-gender-discrimination-in-south-indian-cinema-are-now-gaining-attention)