---
title: "അതിമനോഹരമായ ചുവടുകൾ വെച്ച് ജയസൂര്യയുടെ മകള്‍ വേദ ; വീഡിയോ പങ്കിട്ട് സരിത, താരപുത്രിയ്ക്ക് വലിയ കൈയ്യടി"
english_title: "Jayasurya's daughter Veda with beautiful steps; Saritha shares a big applause to Taraputri for sharing the video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3450/jayasuryas-daughter-veda-with-beautiful-steps-saritha-shares-a-big-applause-to-taraputri-for-sharing-the-video"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61541557eba56_.jpg"
keywords: []
---

# അതിമനോഹരമായ ചുവടുകൾ വെച്ച് ജയസൂര്യയുടെ മകള്‍ വേദ ; വീഡിയോ പങ്കിട്ട് സരിത, താരപുത്രിയ്ക്ക് വലിയ കൈയ്യടി

> **Lead Summary:** സിനിമാ താരങ്ങളെ പോലെ തന്നെ സിനിമാതാരങ്ങളുടെ മക്കളുടെ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് ജയസൂര്യയുടെ മകളുടെ പുതിയ ഡാൻസ് വീഡിയോ ആണ്. ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് മകളുടെ കിടിലൻ ഡാൻസ് വിഡിയോ പങ്കവെച്ചിരിക്കുന്നത്.

## Article Content

സിനിമാ താരങ്ങളെ പോലെ തന്നെ സിനിമാതാരങ്ങളുടെ മക്കളുടെ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് ജയസൂര്യയുടെ മകളുടെ പുതിയ ഡാൻസ് വീഡിയോ ആണ്. ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് മകളുടെ കിടിലൻ ഡാൻസ് വിഡിയോ പങ്കവെച്ചിരിക്കുന്നത്.

അതിമനോഹരമായി ഡാൻസ് ചെയ്തിരിക്കുന്ന വേദക്കുട്ടിയുടെ ഡാൻസിന് എല്ലാവരും കൈയ്യടിക്കുകയാണ് ഇപ്പോൾ. ആസ്വദിച്ച് നൃത്തം ചെയ്യുന്ന വേദയുടെ വീഡിയോയ്ക്ക് നടി ശ്വേത മേനോൻ അടക്കമുള്ള താരങ്ങളെല്ലാം ആശംസകളുമായി എത്തിയിട്ടുണ്ട്.

[https://www.instagram.com/p/CUUuqWolecU/?utm_medium=copy_link](https://www.instagram.com/p/CUUuqWolecU/?utm_medium=copy_link)

മുൻപും വേദയുടെ കിടിലൻ നൃത്തം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. സോഷ്യൽ മീഡിയയിൽ തരംഗമായ റാസ്പുടിൻ ഡാൻസ് ചുവടുകളാണ് മുൻപ് വേദ ചെയ്തിരുന്നത്. ഇതിൻ്റെ വീഡിയോയ്ക്കും ആരാധകരും ജയസൂര്യയുടെ സിനിമയിലെ സഹപ്രവർത്തകരുമൊക്കെ കൈയ്യടിച്ചിരുന്നു.ഇത് കൂടാതെ വേദയുടെ മറ്റു രണ്ട് ഡാൻസ് വീഡിയോകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. 'യാദ് പിയാ കി ആനേ ലെഗി ' , 'ഇഷ്ക് ദ ഏസാ പായാ ജാൽ സോണിയേ' എന്നീ ഹിന്ദി , പഞ്ചാബി ഗാനങ്ങൾക്കും വേദ ചുവടുവെച്ചിരുന്നു. ഇതിൻ്റെ വീഡിയോകളും വലിയ ശ്രദ്ധ നേടിയിരുന്നു.

ജയസൂര്യയും മക്കളുടെ വിശേഷങ്ങളും കുസൃതികളുമൊക്കെ ആരാധകരുമായി പലപ്പോഴും പങ്കുവെക്കാറുണ്ട്. ജയസൂര്യയുടെ പുറത്ത് ചിത്രം വരയ്ക്കുകയും മറ്റു ചെയ്തതിൻ്റെ വിശേഷങ്ങളും താരത്തിൻ്റെ മുഖത്ത് വേദ മേക്കപ്പ് ഇട്ടതിൻ്റെയും ചിത്രങ്ങളും ജയസൂര്യ നേരത്തേ പങ്കുവെച്ചിട്ടുണ്ട്.ലോക്ക്ഡൗൺ കാലത്ത് അച്ഛനും മകളും ചേർന്ന് 'സ്റ്റോൺ പേപ്പർ സിസേഴ്സ്' കളി കളിക്കുന്ന വി‍ഡിയോയും ജയസൂര്യ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു. നിരവധി ടിക്ടോക് വിഡിയോകളും വേദയുമായി താരം പങ്കുവെച്ചിരുന്നു. ലോക്ക്ഡൗൺ ഒഴിവു വേളയിൽ കുട്ടികളുടെ ഇടയിൽ പ്രശസ്തമായ ഒരു കളിയാണ് 'സ്റ്റോൺ പേപ്പർ സിസേഴ്സ്'.

### Related Links & Sources
- [Original Story Source](https://moviemax.in/news/3450/jayasuryas-daughter-veda-with-beautiful-steps-saritha-shares-a-big-applause-to-taraputri-for-sharing-the-video)