---
title: "കോമഡി സ്റ്റാഴ്‍സ് സീസണ്‍ 3 ഏഷ്യാനെറ്റില്‍ തുടക്കമാകുന്നു"
english_title: "Comedy Stars Season 3 kicks off on Asianet"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3449/comedy-stars-season-3-kicks-off-on-asianet"
published_at: "2021-10-04T21:49:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61540fbf00774_.jpg"
keywords: []
---

# കോമഡി സ്റ്റാഴ്‍സ് സീസണ്‍ 3 ഏഷ്യാനെറ്റില്‍ തുടക്കമാകുന്നു

> **Lead Summary:** മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രോഗ്രാമാണ് കോമഡി സ്റ്റാഴ്‍സ് . ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്‍തുവന്ന പ്രോഗ്രാമായ കോമഡി സ്റ്റാഴ്‍സിലൂടെ പ്രശസ്‍തരായ ഒട്ടേറെ കലാകാരൻമാര്‍ ഇന്നുണ്ട്. ചിരിക്കും ചിന്തയ്‍ക്കും പ്രാധാന്യമുള്ള പ്രോഗ്രാമായാണ് കോമഡി സ്റ്റാഴ്‍സ് വിലയിരുത്തപ്പെടുന്നത്. ഇതാ കോമഡി സ്റ്റാഴ്‍സിന്റെ മൂന്നാമത് സീസണ്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്നു.

## Article Content

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രോഗ്രാമാണ് കോമഡി സ്റ്റാഴ്‍സ് . ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്‍തുവന്ന പ്രോഗ്രാമായ കോമഡി സ്റ്റാഴ്‍സിലൂടെ പ്രശസ്‍തരായ ഒട്ടേറെ കലാകാരൻമാര്‍ ഇന്നുണ്ട്. ചിരിക്കും ചിന്തയ്‍ക്കും പ്രാധാന്യമുള്ള പ്രോഗ്രാമായാണ് കോമഡി സ്റ്റാഴ്‍സ് വിലയിരുത്തപ്പെടുന്നത്. ഇതാ കോമഡി സ്റ്റാഴ്‍സിന്റെ മൂന്നാമത് സീസണ്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്നു.

ജൂറിഅംഗങ്ങളും ചലച്ചിത്രതാരങ്ങളുമായ മുകേഷ്, ലക്ഷ്‍മി ഗോപാലസ്വാമി, ടിനിടോം എന്നിവർക്കൊപ്പം പ്രമുഖ ചലച്ചിത്രതാരം റായ് ലക്ഷ്‍മിയും ചേർന്ന് ഭദ്രദീപം കൊളുത്തി കോമഡിസ്റ്റാർ സീസൺ 3 ന് ആരംഭം കുറിച്ചു. നോബി , സാജൻപള്ളുരുത്തി. ബിജുകുട്ടൻ തുടങ്ങി നിരവധി ഹാസ്യതാരങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. വിവിധ ഓഡിഷനുകളൂടെ തെരഞ്ഞെടുക്കപ്പെട്ട 12 ടീമുകളാണ് ഹാസ്യത്തിന്റെ ഈ മാമാങ്കവേദിയിൽ പോരാട്ടത്തിനായി എത്തുന്നത്.

വിവിധ എപ്പിസോഡുകളിലായിചലച്ചിത്രരംഗത്തെ പ്രമുഖർ മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമായി കോമഡി സ്റ്റാഴ്‍സിന്റെ വേദിയിൽ എത്തും. കോമഡിസ്റ്റാർ സ്സീസൺ 3 ഏഷ്യാനെറ്റിൽ ഒക്ടോബര് 2 മുതൽ ആണ് സംപ്രേഷണം ചെയ്യുക. എല്ലാ ശനി , ഞായർ ദിവസങ്ങളിലാണ് കോമഡി സ്റ്റാഴ്‍സിന്റെ സംപ്രേഷണം. രാത്രി ഒമ്പത് മണി മുതൽ ആണ് സംപ്രേക്ഷണം ചെയ്യുക. മലയാളികളെ കുടുകുടെ ചിരിപ്പിക്കാൻ എത്തുന്ന ഹാസ്യതാരങ്ങള്‍ ആരെന്നറിയാൻ കാത്തിരിക്കാം.

### Related Links & Sources
- [Original Story Source](https://moviemax.in/news/3449/comedy-stars-season-3-kicks-off-on-asianet)