---
title: "സാമ്പത്തിക പ്രശ്‌നം; സുരേഷ് ഗോപി സഹായിച്ച കഥ പങ്കുവെച്ച് താരം"
english_title: "Financial crisis; The actor shared the story with the help of Suresh Gopi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/34471/financial-crisis-the-actor-shared-the-story-with-the-help-of-suresh-gopi"
published_at: "2022-03-28T23:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6241f2adb33fb_anoop .jpg"
keywords: []
---

# സാമ്പത്തിക പ്രശ്‌നം; സുരേഷ് ഗോപി സഹായിച്ച കഥ പങ്കുവെച്ച് താരം

> **Lead Summary:** **സാ**മ്പത്തിക പ്രശ്‌നത്തില്‍ നട്ടം തിരിയവെ സുരേഷ് ഗോപി സഹായിച്ച കഥ പങ്കുവെയ്ക്കുകയാണ് അനൂപ് മേനോന്‍.

## Article Content

**സാ**മ്പത്തിക പ്രശ്‌നത്തില്‍ നട്ടം തിരിയവെ സുരേഷ് ഗോപി സഹായിച്ച കഥ പങ്കുവെയ്ക്കുകയാണ് അനൂപ് മേനോന്‍.

സുരേഷ് ഗോപിയെ നായകനാക്കി ദിഫാന്‍ സംവിധാനം ചെയ്ത് 2014ല്‍ പുറത്തെത്തിയ ചിത്രകം ഡോള്‍ഫിന്‍സിന്റെ ചിത്രീകരണ അനുഭവമാണ് അനൂപ് പങ്കുവെച്ചത്. ഈ സിനിമയുടെ ചിത്രീകരണം ഒരു ഘട്ടത്തില്‍ നിന്നുപോയെന്നും പിന്നീട് സുരേഷ് ഗോപിയാണ് പണം മുടക്കി സഹായിച്ചതെന്നും അനൂപ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

'ആദ്യമെഴുതിയ തിരക്കഥയില്‍ നിന്നുമുള്ള ചില ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ പൈസ ഇല്ലാത്തതുകൊണ്ട് മാറ്റി ഷൂട്ട് ചെയ്ത സിനിമയാണ് ഡോള്‍ഫിന്‍സ്. ഡോള്‍ഫിന്‍സില്‍ എല്ലാവരും ഏറ്റവും ഇഷ്ടപ്പെടുന്നത് അതിന്റെ ക്‌ളൈമാക്‌സാണ്. സാമ്പത്തികം ഇല്ലാത്തതുകൊണ്ട് ഒരു പോയിന്റ് കഴിഞ്ഞ് ഇത് മുന്നോട്ട് പോയില്ല.

സുരേഷ് ഗോപി കാശ് തന്നിട്ടാണ് ഒരു ഘട്ടത്തില്‍ നിന്നു പോയ ആ സിനിമ മുന്നോട്ട് പോയത്. ഞാനിത് പറയുന്നത് സുരേഷേട്ടന് ഇഷ്ടപ്പെടുമോ എന്നറിയില്ല. എന്റെ കയ്യിലാണ് സുരേഷേട്ടന്‍ കാശ് തന്നത്. നീ ഈ പടം തീര്‍ക്കണം. എനിക്ക് അത്രയും ഇഷ്ടപ്പെട്ട സിനിമയാണ് എന്ന് പറഞ്ഞു. അങ്ങനെയാണ് ഡോള്‍ഫിന്‍സ് തീര്‍ത്തത്,' അനൂപ് മേനോന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/34471/financial-crisis-the-actor-shared-the-story-with-the-help-of-suresh-gopi)