---
title: "‘നിറവയറിൽ’ ഡാൻസുമായി ഐശ്വര്യ ലക്ഷ്മി; വീഡിയോ വൈറല്‍ "
english_title: "Aishwarya Lakshmi dances with 'Niravayar'; Video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3447/aishwarya-lakshmi-dances-with-niravayr-video-goes-viral"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615406a33bf99_ai.jpg"
keywords: []
---

# ‘നിറവയറിൽ’ ഡാൻസുമായി ഐശ്വര്യ ലക്ഷ്മി; വീഡിയോ വൈറല്‍ 

> **Lead Summary:** ടൊവിനോ തോമസും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് 'കാണെക്കാണെ'. ഡയറക്ട് ഒടിടി റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

## Article Content

ടൊവിനോ തോമസും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് 'കാണെക്കാണെ'. ഡയറക്ട് ഒടിടി റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ബിഹൈൻഡ് ദ സീൻസ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിലെ നായികയായ ഐശ്വര്യ ലക്ഷ്മിയുടെ രസകരമായ ചില നിമിഷങ്ങളാണ് വീഡിയോയിൽ കാണാനാകുക. ഗർഭിണിയായ സ്നേഹ ജോർജ് എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ സിനിമയിൽ അവതരിപ്പിച്ചത്.

[https://youtu.be/WYOZQ4s2x8o](https://youtu.be/WYOZQ4s2x8o)

ഉയരെയ്ക്ക് ശേഷം സംവിധായകൻ മനു അശോകനും ബോബി സഞ്ജയ് ടീമും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് കാണെക്കാണെ. ഡ്രീം ക്യാച്ചറിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത് ടി ആര്‍ ഷംസുദ്ദീനാണ്. ആല്‍ബി ആന്റണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം, വസ്‍ത്രാലങ്കാരം ശ്രേയ അരവിന്ദ്, വിഷ്‍ണു ഗോവിന്ദ് ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ. ജി വേണുഗോപാല്‍ കാണെക്കാണെ ചിത്രത്തിനായി ഒരു ഗാനം ആലപിച്ചിട്ടുണ്ട്.

ബോബി- സഞ്‍ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. കാണെക്കാണെ എന്ന പുതിയ ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനം എല്ലാവരും ഏറ്റെടുത്തിരുന്നു. കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലര്‍ ചിത്രമെന്ന രീതിയിലാണ് കാണെക്കാണെ പ്രദര്‍ശനത്തിന് എത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3447/aishwarya-lakshmi-dances-with-niravayr-video-goes-viral)