---
title: "കോടതി കയറിയിറങ്ങിയിട്ടും തിയറ്ററിൽ ആളില്ല; 'കേരള സ്റ്റോറി 2' വിനെ കൈവിട്ട് കേരളം, ഷോകൾ ക്യാൻസൽ ചെയ്തു"
english_title: "Kerala gives up on 'Kerala Story 2', shows cancelled"
publisher: "moviemax.in"
canonical_url: "https://moviemax.in/news/344698/kerala-gives-up-on-kerala-story-2-shows-cancelled-new "
published_at: "2026-02-28T09:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a26ede8573b_Kerala_gives_up_on_Kerala_Story_2,_shows_cancelled.jpg"
keywords: []
---

# കോടതി കയറിയിറങ്ങിയിട്ടും തിയറ്ററിൽ ആളില്ല; 'കേരള സ്റ്റോറി 2' വിനെ കൈവിട്ട് കേരളം, ഷോകൾ ക്യാൻസൽ ചെയ്തു

> **Lead Summary:** ഹൈക്കോടതി സിംഗിൾ ബെഞ്ച് പ്രദർശനാനുമതി നൽകിയ വിവാദ ചിത്രം 'കേരള സ്റ്റോറി 2' കാണാൻ കേരളത്തിലെ തിയറ്ററുകളിൽ കാണികളില്ല. സിനിമ റിലീസ് ചെയ്ത ആദ്യ ദിനമായ ഇന്ന് സംസ്ഥാനത്തെ പ്രമുഖ തിയറ്ററുകളിലെല്ലാം ബുക്കിംഗ് നില വളരെ കുറവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

## Article Content

ഹൈക്കോടതി സിംഗിൾ ബെഞ്ച് പ്രദർശനാനുമതി നൽകിയ വിവാദ ചിത്രം 'കേരള സ്റ്റോറി 2' കാണാൻ കേരളത്തിലെ തിയറ്ററുകളിൽ കാണികളില്ല. സിനിമ റിലീസ് ചെയ്ത ആദ്യ ദിനമായ ഇന്ന് സംസ്ഥാനത്തെ പ്രമുഖ തിയറ്ററുകളിലെല്ലാം ബുക്കിംഗ് നില വളരെ കുറവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കോഴിക്കോട് റീഗൽ തിയറ്ററിൽ സിനിമ കാണാനായി വെറും രണ്ട് പേർ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ആവശ്യത്തിന് കാണികളില്ലാത്തതിനെ തുടർന്ന് ഇവിടെ ഷോ റദ്ദാക്കി. കൊച്ചിയിൽ രാവിലെ 10.30-നാണ് ആദ്യ ഷോ നിശ്ചയിച്ചിരുന്നത്. എന്നാൽ നഗരത്തിലെ പാൻ സിനിമസ് തിയറ്ററിൽ ആകെ ആറ് പേർ മാത്രമാണ് ഇതുവരെ ടിക്കറ്റ് എടുത്തിട്ടുള്ളത്. വലിയ ചർച്ചകൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും തണുപ്പൻ പ്രതികരണമാണ് ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/344698/kerala-gives-up-on-kerala-story-2-shows-cancelled-new )