---
title: "കോംപ്രമൈസ് ചെയ്താല്‍ അവസരം തരാമെന്ന് പലരും പറഞ്ഞു; മറുപടിയെക്കുറിച്ച് ഗായത്രി"
english_title: "Many said they would give it a chance if it was compromised; Gayatri about the answer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/34427/many-said-they-would-give-it-a-chance-if-it-was-compromised-gayatri-about-the-answer"
published_at: "2022-03-28T19:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6241bb1d7f9d2_gayathri.jpg"
keywords: []
---

# കോംപ്രമൈസ് ചെയ്താല്‍ അവസരം തരാമെന്ന് പലരും പറഞ്ഞു; മറുപടിയെക്കുറിച്ച് ഗായത്രി

> **Lead Summary:** നിരവധി ആരാധകരുള്ള താരമാണ് ഗായത്രി സുരേഷ് . ഇപ്പോൾ സോഷ്യൽ മീഡിയകളിൽ മുഴുവനും നിറഞ്ഞിരിക്കുന്നത് താരത്തിന്റെ അഭിമുഖമാണ് . അത്തരം ഒരു പുതിയ അഭിമുഖമാണ് വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്നത് .

## Article Content

നിരവധി ആരാധകരുള്ള താരമാണ് ഗായത്രി സുരേഷ് . ഇപ്പോൾ സോഷ്യൽ മീഡിയകളിൽ മുഴുവനും നിറഞ്ഞിരിക്കുന്നത് താരത്തിന്റെ അഭിമുഖമാണ് . അത്തരം ഒരു പുതിയ അഭിമുഖമാണ് വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്നത് .

സിനിമയില്‍ അഭിനയിക്കാന്‍ അവസരത്തിന് വേണ്ടി താന്‍ ആരോടും ചാന്‍സ് ചോദിച്ച് നടക്കാറില്ലെന്ന് നടി ഗായത്രി സുരേഷ്. പിന്നാലെ നടന്ന് അവസരം ചോദിക്കുന്നത് ഭയങ്കര ടെന്‍ഷനാണെന്നും, തന്നെ കണ്ടിട്ട് അവസരം തരികയാണെങ്കില്‍ തന്നാല്‍ മതിയെന്നും നടി വ്യക്തമാക്കി.

കോംപ്രമൈസ് ചെയ്താല്‍ തനിക്ക് അവസരം തരാമെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും ഒരു അഭിമുഖത്തില്‍ നടി വെളിപ്പെടുത്തി. ‘അവരോട് താത്പര്യമില്ലെന്ന് പറഞ്ഞു.

അത് ഈ ട്രോള്‍ ചെയ്യുന്ന പോലെ തന്നെയാണ്. ആള്‍ക്കാര് ലൈഫില്‍ എന്തും ചോദിക്കും. നമ്മള്‍ എങ്ങനെ മറുപടി കൊടുക്കുന്നു എന്നതാണ്. ഇല്ല ചേട്ടാ താത്പര്യമില്ല, അല്ലാതെ ഹൗ ഡേര്‍ യു ടോക്ക് ടു മി ലൈക്ക് ദാറ്റ് എന്നൊന്നും ചോദിക്കേണ്ട ആവശ്യമില്ല.’-ഗായത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/34427/many-said-they-would-give-it-a-chance-if-it-was-compromised-gayatri-about-the-answer)