---
title: "നിഗൂഢതകളിലേക്ക് വിരല്‍ ചൂണ്ടി 'ഭ്രമം '"
english_title: "'bhramam' by pointing fingers at mysteries"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3441/by-pointing-fingers-at-mysteries"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6152ebae39d44_teaser.jpg"
keywords: []
---

# നിഗൂഢതകളിലേക്ക് വിരല്‍ ചൂണ്ടി 'ഭ്രമം '

> **Lead Summary:** പൃഥ്വിരാജ്, മംമ്ത മോഹന്‍ദാസ്, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഭ്രമത്തിൻ്റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ്. കഴിഞ്ഞയാഴ്ചയായിരുന്നു ചിത്രത്തിൻ്റെ ടീസർ പുറത്ത് വിട്ടിരുന്നത്. ബോളിവുഡ് ത്രില്ലര്‍ അന്ധാദുന്‍ മലയാളം റീമേക്ക് ചിത്രമാണ് ഭ്രമം. ബോളിവുഡില്‍ മുന്‍നിര സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച രവി കെ.ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്, ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നതും അദ്ദേഹം തന്നെയാണ്.

## Article Content

പൃഥ്വിരാജ്, മംമ്ത മോഹന്‍ദാസ്, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഭ്രമത്തിൻ്റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ്. കഴിഞ്ഞയാഴ്ചയായിരുന്നു ചിത്രത്തിൻ്റെ ടീസർ പുറത്ത് വിട്ടിരുന്നത്. ബോളിവുഡ് ത്രില്ലര്‍ അന്ധാദുന്‍ മലയാളം റീമേക്ക് ചിത്രമാണ് ഭ്രമം. ബോളിവുഡില്‍ മുന്‍നിര സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച രവി കെ.ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്, ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നതും അദ്ദേഹം തന്നെയാണ്.

ഇപ്പോഴിതാ ചിത്രത്തിൻ്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ്. പൃഥ്വിരാജ് തന്നെയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലറും പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിൻ്റെ മികച്ച മേക്കിങ്ങാണെന്ന് ട്രെയിലറും ടീസറും വ്യക്തമാക്കുകയാണ്. ഇത് രാജുവേട്ടൻ പൊളിക്കുമെന്നാണ് ആരാധകർ പറയുന്നത്.

[https://youtu.be/8Ssv8J2m7SM](https://youtu.be/8Ssv8J2m7SM)

ഭ്രമത്തിന്റെ നിഗൂഢതകള്‍ ഇന്ന് മറനീക്കപ്പെടും എന്ന് കഴിഞ്ഞ ദിവസം തന്നെ പൃഥ്വിരാജ് സൂചന നല്‍കിയിരുന്നു. പൃഥ്വിരാജിന്റേതടക്കമുള്ള കഥാപാത്രങ്ങളുടെ നിഗൂഢതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഇന്ന് പുറത്തുവിട്ട ട്രെയിലര്‍. രവി കെ ചന്ദ്രൻ ആദ്യമായി സംവിധായകനാകുന്ന ചിത്രമെന്ന പ്രത്യേകതയുമായിട്ടാണ് ഭ്രമം എത്തുന്നത്. ആയുഷ് മാൻ ഖുറാനെയുടെ ചിത്രമായി ബോളിവുഡില്‍ പ്രദര്‍ശനത്തിന് എത്തിയ അന്ധാദുനിന്റെ റീമേക്കാണ് ഭ്രമം.

ഭ്രമം ഒക്ടോബര്‍ ഏഴിന് ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദർശനത്തിനെത്താൻ ഒരുങ്ങുകയാണ്. അന്ധനാണെന്ന് നടിക്കുന്ന ഒരു പിയാനിസ്റ്റിന്റെ ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഒരു കൊലപാതക രഹസ്യത്തിൽ കുടുങ്ങുന്ന അദ്ദേഹത്തിന്റെ സംഗീത യാത്ര സസ്പെൻസ്, പ്രചോദനം, ആശയക്കുഴപ്പം, നാടകം എന്നിവയുമായി ഇടകലർന്നിരിക്കുന്നു.

ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിക്കുന്നത് ശരത് ബാലനും ബാദുഷ എന്‍.എം ലൈന്‍ പ്രൊഡ്യൂസറുമാണ്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്.

ഭ്രമം നിര്‍മ്മിച്ചിരിക്കുന്നത് എപി ഇന്റര്‍നാഷണല്‍, വയാകോം18 സ്റ്റുഡിയോസ് എന്നിവ സംയുക്തമായാണ്. സസ്‌പെന്‍സും ഡാര്‍ക്ക് ഹ്യൂമറും ഉള്‍ക്കൊള്ളുന്ന ചിത്രം പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിക്കാനൊരുങ്ങുകയാണെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. ജേക്ക്‌സ് ബെജോയിയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. രവി.കെ ചന്ദ്രന്‍ മുൻപ് മലയാളത്തിൽ പ്രവർത്തിച്ചത് തലസ്ഥാനം, ഏകലവ്യന്‍, മാഫിയ, ദ കിംഗ് എന്നീ മലയാളം സിനിമകളിലാണ്. ഈ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ചത് രവിയായിരുന്നു. ബോളിവുഡിൽ പിന്നീട് സജീവമായ രവി ഇപ്പോഴാണ് മലയാളത്തിൽ എത്തുന്നത്.

രവി കെ ചന്ദ്രൻ ഏറെ പ്രേക്ഷക പ്രീതി ആർജ്ജിച്ച വിരാസത്, ദില്‍ ചാഹ്താ ഹെ, കന്നത്തില്‍ മുത്തമിട്ടാല്‍, ബോയ്സ്, ഫന, ഗജിനി, മൈ നയിം ഇസ് ഖാന്‍, ഏഴാം അറിവ് എന്നീ സിനിമകളുടെ ഛായാഗ്രാഹകനായി പ്രവർത്തിച്ചു. ഷാജി കൈലാസ് പൃഥ്വിരാജ് ചിത്രം കടുവയുടെ ഛായാഗ്രാഹണം നിർവ്വഹിക്കുന്നതും രവി.കെ ചന്ദ്രനാണ്. തമിഴില്‍ ജീവയെ നായകനാക്കി യാന്‍ എന്ന പേരിൽ ഒരു ചിത്രവും രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3441/by-pointing-fingers-at-mysteries)