---
title: "കറുപ്പ് സാരിയിൽ മനംമയക്കി നടി; ചിത്രം ഏറ്റെടുത്ത് ആരാധകർ "
english_title: "Gopika Ramesh's new pictures are going viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/34406/gopika-rameshs-new-pictures-are-going-viral-on-social-media"
published_at: "2022-03-28T16:00:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62418ea21c9b3_viral.jpg"
keywords: []
---

# കറുപ്പ് സാരിയിൽ മനംമയക്കി നടി; ചിത്രം ഏറ്റെടുത്ത് ആരാധകർ 

> **Lead Summary:** തണ്ണീർമത്തൻ ദിനങ്ങൾ എന്ന മലയാള സിനിമയിൽ അരങ്ങേറിയ യുവ താരമാണ് ഗോപിക രമേഷ്. പുതുമുഖ താരങ്ങളെ കേന്ദ്ര കഥാപാത്രമാക്കി നിർമ്മിച്ച സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഇത്. സിനിമയിൽ അനശ്വര രാജനാണ് നായികയുടെ വേഷത്തിൽ എത്തിയത്.

## Article Content

തണ്ണീർമത്തൻ ദിനങ്ങൾ എന്ന മലയാള സിനിമയിൽ അരങ്ങേറിയ യുവ താരമാണ് ഗോപിക രമേഷ്. പുതുമുഖ താരങ്ങളെ കേന്ദ്ര കഥാപാത്രമാക്കി നിർമ്മിച്ച സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഇത്. സിനിമയിൽ അനശ്വര രാജനാണ് നായികയുടെ വേഷത്തിൽ എത്തിയത്.

സിനിമ മലയാളക്കരയിൽ വൻ വിജയം നേടുകയും ചെയ്തു.സിനിമയിൽ അഭിനയിച്ച ഒട്ടുമിക്ക താരങ്ങളും ഇന്നിപ്പോൾ മലയാള സിനിമയിൽ സജീവമായി തന്നെയുണ്ട്. സിനിമയിൽ ചെറിയ വേഷം ചെയ്തുകൊണ്ട് ആരാധകരുടെ മനസ്സിൽ കയറിയ താരമാണ് ഗോപിക രമേഷ്.

സിനിമയിൽ സ്റ്റെഫി എന്ന വേഷത്തിലാണ് താരമെത്തിയത്.ചെറിയ വേഷം ആണെങ്കിൽ പോലും താരത്തിന്റെ കഥാപാത്രം മലയാളികൾ ഏറ്റെടുത്തിരുന്നു. ആ ഒറ്റ സിനിമ കൊണ്ട് തന്നെ താരത്തിന്റെ കരിയർ തന്നെ മാറി മറിയുകയായിരുന്നു.

ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായി തന്നെയുണ്ട് ഈ വരുംകാല നായിക.ഇന്നിപ്പോൾ താരം ആളാകെ മാറി ഒരു നായികയുടെ ലെവലിൽ എത്തിയിരിക്കുകയാണ്. ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തെ ഇത്രയധികം വൈറലാക്കിയത്.

അഭിനയത്രി മാത്രമല്ല താരം അറിയപ്പെടുന്ന ഒരു ഡാൻസർ കൂടിയാണ്. സോഷ്യൽ മീഡിയയിലും സ്റ്റാറാണ് താരം. ഇൻസ്റ്റഗ്രാമത്തിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരം എന്ത് പോസ്റ്റാക്കിയാലും ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ. സാരിയിൽ അതീവ ഹോട്ടായിട്ടാണ് ഇത്തവണ താരമെത്തിയത്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/34406/gopika-rameshs-new-pictures-are-going-viral-on-social-media)