---
title: "40 കഴിഞ്ഞിട്ടും കല്യാണം കഴിക്കാത്ത മലയാളി നായികമാര്‍, ഇനി കെട്ടാന്‍ വല്ല പ്ലാനും ഉണ്ടോ...?"
english_title: "Malayalee heroines who have not got married after 40, do you have any plans to get married ...?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3440/malayalee-heroines-who-have-not-got-married-after-40-do-you-have-any-plans-to-get-married"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6152e5fc9087d_shobana.jpg"
keywords: []
---

# 40 കഴിഞ്ഞിട്ടും കല്യാണം കഴിക്കാത്ത മലയാളി നായികമാര്‍, ഇനി കെട്ടാന്‍ വല്ല പ്ലാനും ഉണ്ടോ...?

> **Lead Summary:** ഗോസിപ്പുകള്‍ സിനിമാ ലോകത്ത് സര്‍വ്വ സാധാരണമാണ്. വിവാഹവും വിവാഹ മോചനവും എല്ലാം ആഘോഷിയ്ക്കുന്നവര്‍ക്കിടയില്‍ ആ നായികമാര്‍ വ്യത്യസ്തരാണ്. ഇവര്‍ ആരും ഇതുവരെ വിവാഹം ചെയ്തിട്ടില്ല.. അതുകൊണ്ട് തന്നെ വിവാഹ മോചിതര്‍ ആയിട്ടുമില്ല.. 40 വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത നായികമാരെ കുറിച്ചറിയാം .

## Article Content

ഗോസിപ്പുകള്‍ സിനിമാ ലോകത്ത് സര്‍വ്വ സാധാരണമാണ്. വിവാഹവും വിവാഹ മോചനവും എല്ലാം ആഘോഷിയ്ക്കുന്നവര്‍ക്കിടയില്‍ ആ നായികമാര്‍ വ്യത്യസ്തരാണ്. ഇവര്‍ ആരും ഇതുവരെ വിവാഹം ചെയ്തിട്ടില്ല.. അതുകൊണ്ട് തന്നെ വിവാഹ മോചിതര്‍ ആയിട്ടുമില്ല.. 40 വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത നായികമാരെ കുറിച്ചറിയാം .

എണ്‍പതുകളില്‍ തമിഴ്, തെലുങ്ക്, കന്നട, മലയാളം സിനിമകളില്‍ നിറഞ്ഞു നിന്ന നായിക നടിയാണ് സിത്താര. പാദമുദ്ര, നാടുവാഴികള്‍, ചമയം, ഗുരു തുടങ്ങിയ മലയാള സിനിമകളിലെ വേഷം ശ്രദ്ധേയമാണ്. 47 വയസ്സ് കഴിഞ്ഞ നടി ഇതുവരെ വിവാഹം ചെയ്തിട്ടില്ല. ഇടക്കാലത്ത് സിനിമയില്‍ നിന്ന് വിട്ടു നിന്നു എങ്കിലും ഇപ്പോള്‍ ചേച്ചി വേഷങ്ങളില്‍ തെലുങ്കിലും തമിഴിലും സജീവമാണ് സിത്താര.

ലക്ഷ്മിപ്രിയ എന്ന കനക തമിഴ് നടിയാണെങ്കിലും മലയാളത്തിനും ഏറെ വേണ്ടപ്പെട്ടതാണ്. സമീപകാലത്ത് നടി മരണപ്പെട്ടു എന്ന തരത്തിലുള്ള ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. ഗോഡ്ഫാദര്‍, വിയത്‌നാം കോളനി, നരസിഹം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ കനകയ്ക്കും വയസ്സ് 47 കഴിഞ്ഞു. ഇപ്പോഴും അവിവാഹിതയാണ്. 2000 മുതല്‍ നടി സിനിമയെ പൂര്‍ണമായും ഉപേക്ഷിക്കുകയും ചെയ്തു.

മലയാളികള്‍ക്ക് പ്രിയപ്പെട്ട നന്ദി, തമിഴര്‍ക്ക് കൗസല്യയാണ്. കരുമാടി കുട്ടന്റെ നന്ദിനിയായിട്ട് തന്നെയാണ് ഇന്നും നടിയെ മലയാളികള്‍ കാണുന്നത്. അയാള്‍ കഥ എഴുതുകയാണ് എന്ന ചിത്രത്തിലുള്‍പ്പടെ ഒട്ടേറെ മലയാള സിനിമകളുടെ ഭാഗമായ നന്ദിനി നാല്‍പത് വയസ്സ് കഴിഞ്ഞിട്ടും വിവാഹം ചെയ്തിട്ടില്ല. സിനിമകളില്‍ നിന്ന് അകലം പാലിച്ചപ്പോഴും നന്ദിനി സീരിയലുകളില്‍ സജീവമായിരുന്നു. നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ സിനിമ ചെയ്യും എന്ന് പറഞ്ഞ നന്ദിനി വര്‍ഷങ്ങള്‍ക്ക് ശേഷം അനുരാഗ കരിക്കിന്‍ വെള്ളം എന്ന മലയാള സിനിമയില്‍ അതിഥി താരമായി എത്തിയിട്ടുണ്ട്.

മലയാളിത്തം തുളുമ്പുന്ന, നായിക സങ്കല്‍പങ്ങളെ പൂര്‍ത്തിയാക്കുന്ന നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ലക്ഷ്മി ആദ്യകാലങ്ങളില്‍ ചെയ്ത മലയാള സിനിമകള്‍ എല്ലാം മികച്ച വിജയം നേടിയവയാണ്. മമ്മൂട്ടി, സുരേഷ് ഗോപി, മോഹന്‍ലാല്‍, ജയറാം തുടങ്ങിയവരുടെ പെര്‍ഫക്ട് ജോഡിയായ ലക്ഷ്മി 50 വയസ്സ് ആയിട്ടും വിവാഹം ചെയ്തിട്ടില്ല.

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ശോഭന. അന്‍പത് വയസ്സ് ആയിട്ടും ശോഭന വിവാഹം ചെയ്തിട്ടില്ല. ഇനി വിവാഹം ചെയ്യാന്‍ ഉദ്ദേശിക്കുന്നുമില്ല. വിവാഹ ജീവിതം വേണ്ട എന്ന് തീരുമാനിച്ച നടി ഒരു കുഞ്ഞിനെ ദത്ത് എടുത്ത് വളര്‍ത്തുകയായിരുന്നു. ഇപ്പോള്‍ തന്റെ നൃത്ത ജീവിതവുമായി മുന്നോട്ട് പോകുന്ന നടി, മികച്ച വേഷങ്ങള്‍ ലഭിച്ചാല്‍ സിനിമയില്‍ അഭിനയിക്കാനും തയ്യാറാണ്.

സഹതാര വേഷങ്ങളില്‍ സജീവമായ താരമാണ് മായ വിശ്വനാഥ്. 43 വയസ്സ് ആയി നടിയ്ക്ക്. ഇതുവരെ വിവാഹം ചെയ്തിട്ടില്ല. സിനിമകളെക്കാള്‍ ടെലിവിഷന്‍ ഷോകളിലൂടെയും സീരിയലുകളിലൂടെയുമാണ് മായ പ്രേക്ഷക ശ്രദ്ധ നേടിയത്.

മിമിക്രി വേദകളില്‍ നിന്നും മലയാള സിനിമയുടെ ഹാസ്യ ലോകത്തേക്ക് കടന്ന് വന്ന നടിയാണ് തസ്‌നി ഖാന്‍. ഇപ്പോഴും തസ്‌നി സിനിമകളില്‍ സജീവമാണ്. ഗോള്‍ഡ് എന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രത്തിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. 50 വയസ്സായ തസ്‌നി ഖാന്‍ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/3440/malayalee-heroines-who-have-not-got-married-after-40-do-you-have-any-plans-to-get-married)