---
title: "സീമ ജി. നായരുടെ സഹോദരീഭർത്താവ്  അന്തരിച്ചു"
english_title: "Seema G. Nair's brother-in-law passes away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/343757/Seema-G-Nair's-brother-in-law-passes-away"
published_at: "2026-02-23T16:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c2d69b78c0_6.jpg"
keywords: []
---

# സീമ ജി. നായരുടെ സഹോദരീഭർത്താവ്  അന്തരിച്ചു

> **Lead Summary:** **ന**ടി സീമ ജി. നായരുടെ കുടുംബത്തിൽ അപ്രതീക്ഷിത വിയോഗം. സഹോദരി രേണുകയുടെ ഭർത്താവ് ഗിരിജൻ തിങ്കളാഴ്ച രാവിലെ അന്തരിച്ചു.

## Article Content

**ന**ടി സീമ ജി. നായരുടെ കുടുംബത്തിൽ അപ്രതീക്ഷിത വിയോഗം. സഹോദരി രേണുകയുടെ ഭർത്താവ് ഗിരിജൻ തിങ്കളാഴ്ച രാവിലെ അന്തരിച്ചു.

ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം. തന്റെ ആറാം വയസ്സു മുതൽ പിതാവിന് തുല്യമായ സ്നേഹവും കരുതലും നൽകി കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട ജ്യേഷ്ഠസഹോദരന്റെ വേർപാട് സീമയെ ഏറെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.

ജീവിതത്തിലെ പ്രതിസന്ധികളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും തനിക്ക് വലിയ കരുത്തും പ്രോത്സാഹനവുമായിരുന്ന അത്താണിയാണ് നഷ്ടമായതെന്ന് താരം ഓർമ്മിക്കുന്നു. പിന്നണി ഗായികയായ രേണുക ഗിരിജൻ ആണ് ഭാര്യ.

സംഗീത സംവിധായകൻ ദീപക് ദേവിന്റെ ഭാര്യ സ്മിത മകളാണ്. സീമയുടെയും രേണുകയുടെയും സഹോദരൻ പ്രശസ്ത സംഗീത സംവിധായകൻ എ.ജി. അനിലാണ്. സിനിമാ-സീരിയൽ രംഗത്തെ നിരവധി പ്രമുഖർ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/343757/Seema-G-Nair's-brother-in-law-passes-away)