---
title: "'ക്വീൻ' താരം ധ്രുവൻ വിവാഹിതനായി"
english_title: "'Queen' star Dhruv gets married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/34372/queen-star-dhruv-gets-married"
published_at: "2022-03-28T13:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6241647335e05_druvan.jpg"
keywords: []
---

# 'ക്വീൻ' താരം ധ്രുവൻ വിവാഹിതനായി

> **Lead Summary:** ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ധ്രുവൻ വിവാഹിതനായി. അഞ്ജലിയാണ് വധു. പാലക്കാട് വച്ച് നടന്ന ചടങ്ങിൽ ഇരുവീട്ടുകാരുടെയും അടുത്ത ബന്ധുക്കൾ പങ്കെടുത്തു.

## Article Content

ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ധ്രുവൻ വിവാഹിതനായി. അഞ്ജലിയാണ് വധു. പാലക്കാട് വച്ച് നടന്ന ചടങ്ങിൽ ഇരുവീട്ടുകാരുടെയും അടുത്ത ബന്ധുക്കൾ പങ്കെടുത്തു.

വലിമൈ, ആറാട്ട് എന്നീ ചിത്രങ്ങളിലും ധ്രുവ് വേഷമിട്ടിരുന്നു. ലിസമ്മയുടെ വീട് എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായാണ് ധ്രുവ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

നാൻസി റാണി, ജനഗണമന എന്നിവയാണ് താരത്തിന്റെ പുതിയ പ്രോജക്ടുകൾ. സിനിമയ്ക്ക് പിന്നാലെ 10 വര്‍ഷമായിരുന്നു നടന്നതെന്ന് മുമ്പൊരിക്കൽ ധ്രുവ് പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു.

സിനിമ ആഗ്രഹം ഉപേക്ഷിച്ച് വിദേശത്ത് പോകന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു ധ്രുവനെ തേടി ക്വീന്‍ എത്തുന്നത്. തുടക്കത്തില്‍ നിരാശ മാത്രമായിരുന്നു ഫലം. അവസാനത്തേത് എന്ന നിലയിലായിരുന്നു ക്വീന്റെ ഓഡീഷന് പോയത്. ഒടുവിൽ ചിത്രത്തിലെ ബാലു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി താരം മാറി.

### Related Links & Sources
- [Original Story Source](https://moviemax.in/news/34372/queen-star-dhruv-gets-married)