---
title: "ടോപിന് പകരം ചെയിൻ; വൈറലായി ചിത്രങ്ങൾ "
english_title: "Chain instead of top; Images go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/34366/chain-instead-of-top-images-go-viral"
published_at: "2022-03-28T12:35:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62415ec37e036_urfi.jpg"
keywords: []
---

# ടോപിന് പകരം ചെയിൻ; വൈറലായി ചിത്രങ്ങൾ 

> **Lead Summary:** നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. 2016 ലാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. തുടക്കം മുതൽ ഇതുവരെയും അഭിനയ മേഖലയിൽ താരം മികവാണ് പ്രകടിപ്പിക്കുന്നത്. 

## Article Content

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. 2016 ലാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. തുടക്കം മുതൽ ഇതുവരെയും അഭിനയ മേഖലയിൽ താരം മികവാണ് പ്രകടിപ്പിക്കുന്നത്. 

സീരിയലിൽ ആവണി പാന്റ് എന്ന കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. മികച്ച അഭിപ്രായം നേടിയിരുന്നു. സ്റ്റാർ പ്ലസിലെ ചന്ദ്ര നന്ദിനി എന്ന സീരിയലിലും താരം പ്രത്യക്ഷപ്പെട്ടു. അതിനു ശേഷം ഒരുപാട് ടിവി സീരിയലുകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. 

അഭിനയ മേഖലയിൽ താരം മറ്റൊരാളെ കൊണ്ട് പകരം ആകാത്ത രൂപത്തിൽ മികച്ച അഭിനയ വൈഭവം കാഴ്ചവെക്കുന്നുണ്ടെങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് താരം സജീവമായി നിലകൊള്ളുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുള്ളത്.

സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ് താരം. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോക്ക് വേണ്ടി കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഫോട്ടോഷൂട്ട് കണ്ട് ആരാധകർ അത്ഭുതപ്പെട്ടിരിക്കുകയാണ്.

ടോപ്പിന് പകരം താരം ചങ്ങല പോലെ തോന്നിക്കുന്ന ചെയിനാണ് ധരിച്ചിരിക്കുന്നത്. ലെയറുകളായി അണിഞ്ഞിരിക്കുന്ന ഈ ചെയിനിൽ വിവിധ നിറത്തിലുള്ള പൂട്ടുകളും ഉണ്ട്. സ്റ്റൈലിഷ് ബ്ലാക് നെറ്റ് സകർട്ടിനൊപ്പമാണ് ഇതുവരെ ഈ ലോകത്ത് ആരും പരീക്ഷിക്കാത്ത ഇങ്ങനെ ഒരു ട്രെയിൻ പരീക്ഷണം താരം നടത്തിയിരിക്കുന്നത്. ഇതിനു മുമ്പ് തന്നെ വസ്ത്രധാരണത്തിൽ താരത്തിലെ രീതികൾക്ക് ഒരുപാട് വിമർശന സ്വരങ്ങൾ ഉണ്ട്.

പതിവുപോലെ തന്നെ താരം ഇപ്പോൾ അവസാനമായി ചെയ്ത വേഷ പകർച്ചയും കടുത്ത വിമർശനം ക്ഷണിച്ചു വരുത്തുന്നതാണ്. ശ്രദ്ധിക്കപ്പെടാൻ വേണ്ടിയുള്ള താരത്തിന്റെ ശ്രമങ്ങൾ അതിരു വിടുന്നു എന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഉയർന്ന് കേൾക്കുന്ന വിമർശന സ്വരങ്ങൾ. എന്തായാലും വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വീഡിയോയും ഫോട്ടോകളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/34366/chain-instead-of-top-images-go-viral)