---
title: "പോർഷെയുടെ പൂജ, കുടുംബത്തോടൊപ്പം ഗുരുവായൂരിൽ നിന്ന്‍ ; ചിത്രങ്ങളുമായി മംമ്ത"
english_title: "Porsche's Pooja with family from Guruvayur; Mamta with pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3434/porsche-pooja-with-family-from-guruvayur-mamta-with-pictures"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6152b6a4bf498_mamtha.jpg"
keywords: []
---

# പോർഷെയുടെ പൂജ, കുടുംബത്തോടൊപ്പം ഗുരുവായൂരിൽ നിന്ന്‍ ; ചിത്രങ്ങളുമായി മംമ്ത

> **Lead Summary:** അടുത്തിടെയാണ് മംമ്ത മോഹൻദാസ് തന്റെ സ്വപ്ന വാഹനമായ പോർഷെ 911 കരേര എസ് സ്വന്തമാക്കിയത്. തന്റെ സ്വപ്നം യാഥാർ ത്ഥ്യമായതിന്റെ സന്തോഷം മംമ്ത സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കാർ ഗുരുവായൂർ ക്ഷേത്രത്തിൽ കൊണ്ടുപോയി പൂജിച്ചതിന്റെ ചിത്രങ്ങൾ പങ്കുവെക്കുകയാണ് മംമ്ത.

## Article Content

അടുത്തിടെയാണ് മംമ്ത മോഹൻദാസ് തന്റെ സ്വപ്ന വാഹനമായ പോർഷെ 911 കരേര എസ് സ്വന്തമാക്കിയത്. തന്റെ സ്വപ്നം യാഥാർ ത്ഥ്യമായതിന്റെ സന്തോഷം മംമ്ത സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കാർ ഗുരുവായൂർ ക്ഷേത്രത്തിൽ കൊണ്ടുപോയി പൂജിച്ചതിന്റെ ചിത്രങ്ങൾ പങ്കുവെക്കുകയാണ് മംമ്ത.

ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മംമ്ത ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മംമ്‌തയുടെ അച്ഛനും അമ്മയും ചിത്രത്തിലുണ്ട്. കാറിനുള്ളിൽ സന്തോഷവതിയായി ഇരിക്കുന്ന മംമ്തയെയും ചിത്രത്തിൽ കാണാം.

നേരത്തെ തന്റെ സ്വപ്നം യാഥാർത്ഥ്യമായി മാറുകയാണെന്ന് പറഞ്ഞുകൊണ്ടണ് മംമ്ത പുതിയ കാറിന്റെ ചിത്രങ്ങളും വീഡിയോയും ആരാധകരുമായി പങ്കുവച്ചത്. മഞ്ഞ നിറത്തിലുള്ള പോർഷെ കരേര കൊച്ചിയിലെ പോർഷെ ഡീലർഷിപ്പിൽ നിന്നുമാണ് മംമ്ത വാങ്ങിയത്.കേരളത്തിൽ വ്യാപകമായി കാണുന്ന ആഡംബര കാറുകൾക്ക് പകരം വാഹന പ്രേമികൾ കാര്യമായി ഉപയോഗിക്കുന്ന ഒരു കാറാണ് മംമ്ത സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 1.84 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

വാഹനപ്രിയ ആയ മംമ്ത ഇതിനു മുൻപും തന്റെ വാഹന പ്രേമം സാമൂഹ്യ മാധ്യമങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ബഹ്റൈനിലൂടെ ഹാര്‍ലിഡേവിഡ്‌സണ്‍ ബൈക്കിൽ കറങ്ങുന്ന ഒരു വീഡിയോ മംമ്ത ഈ വർഷം ഏപ്രിലിൽ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.ബൈക്ക് ഓടിക്കുകയെന്ന തനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം 15 വർഷങ്ങൾക്കു ശേഷം വീണ്ടും ചെയ്യുന്നതിന്റെ സന്തോഷം പങ്കിടുന്നതായും മംമ്ത അന്ന് പറഞ്ഞിരുന്നു. ഒരു കരിയർ ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ ടൗണിലൂടെ സ്വതന്ത്രമായി ബൈക്ക് ഓടിച്ചു നടക്കാനുള്ള അവസരങ്ങൾ ഇല്ലാതാവുകയായിരുന്നുവെന്നും ആ പഴയ ബാംഗ്ലൂർ ദിവസങ്ങൾ തനിക്ക് മിസ് ചെയ്യുന്നുവെന്നും മംമ്ത വീഡിയോക്കൊപ്പം കുറിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/3434/porsche-pooja-with-family-from-guruvayur-mamta-with-pictures)